ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് തുടരുമ്പോൾ വാക്സിനായുള്ള കാത്തിരിപ്പിലാണ് ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും. വാക്സിനായുള്ള പരീക്ഷണങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിൽ വാക്സിന്റെ വിതരണം സുഗമമാക്കാൻ പ്രത്യേക സമിതികൾ രൂപീകരിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.
ആരോഗ്യരംഗത്തെ മറ്റു പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തില്‍ വാക്സിന് വിതരണം ഏകോപിപ്പിക്കുന്നതിനും മേല്നോട്ടംവഹിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് സമിതികള്‍. അതോടൊപ്പം വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളിൽ വരുന്ന അഭ്യൂവഹങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതും സമിതിയുടെ ചുമതലായായിരിക്കും.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി (എസ്.എസ്.സി), അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന കര്‍മസമിതി (എസ്.ടി.എഫ്), ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ കര്‍മസമിതി (ഡി.ടി.എഫ്.) എന്നിവ രൂപവത്കരിക്കാനാണ് നിര്‍ദേശം. കോവിഡ് വാക്സിൻ വിതരണം ഏകദേശം ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രക്രിയായിരിക്കുമെന്നാണ് കരുതുന്നത്.
വിതരണ ശൃംഖലകള്‍ തയ്യാറാക്കുക, പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുക, ഓരോ സ്ഥലങ്ങളിലെയും ഭൂമിശാസ്ത്രപരവും യാത്രാബുദ്ധിമുട്ടുകളും അടക്കമുള്ള കാര്യങ്ങളും പരിശോധിച്ച് പരിഹാരം കാണുക തുടങ്ങിയവയെല്ലാം സമിതികളുടെ ഉത്തരവാദിത്തമായിരിക്കും.