കോവിഡ് ബാധിച്ച് ഉത്തർപ്രദേശ് മന്ത്രി മരിച്ചു

ജൂലെെ 18 നാണ് കമൽ റാണിക്ക് കോവിഡ് സ്ഥിരീകരിച്ചത്

Kamal Rani Yogi Aadithyanath

ലക്‌നൗ: കോവിഡ് ബാധിച്ച് ഉത്തർപ്രദേശ് മന്ത്രി മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ കമൽ റാണി വരുൺ (62) ആണ് മരിച്ചത്. ഇന്നുരാവിലെയായിരുന്നു മരണം. മന്ത്രി നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് കമൽ റാണി കെെകാര്യം ചെയ്‌തിരുന്നത്. ലക്‌നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ആദ്യമായാണ് രാജ്യത്ത് ഒരു മന്ത്രി കോവിഡ് ബാധിച്ച് മരിക്കുന്നത്.

ജൂലെെ 18 നാണ് കമൽ റാണിക്ക് കോവിഡ് സ്ഥിരീകരിച്ചത്.  ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ മന്ത്രിയുടെ ആരോഗ്യനില വഷളായി. മന്ത്രിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇവരെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Read Also: നാണയം വിഴുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം; ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

കമൽ റാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ജനങ്ങൾക്ക് വേണ്ടി വളരെ ആത്മാർഥമായി സേവനം ചെയ്‌തിരുന്ന മന്ത്രിയായിരുന്നു കമൽ റാണിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കമൽ റാണിയുടെ മരണത്തെ തുടർന്ന് യോഗി ആദിത്യനാഥ് അയോധ്യ സന്ദർശനം റദ്ദാക്കി. രാമജന്മഭൂമി ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് പോകാനിരുന്നത്.

അതേസമയം, ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ടു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 89,608 ആയി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 uttar pradesh minister kamal rani varun dies

Next Story
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നുcorona virus, covid, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com