/indian-express-malayalam/media/media_files/uploads/2020/07/covid-rem.jpg)
ലോകമെമ്പാടും ദിനംപ്രതി കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ കൊറോണവൈറസിനെതിരെ ഫലപ്രദമെന്ന് കരുതുന്ന റെംഡിസിവിര്‍ മരുന്ന് മുഴുവനും യുഎസ് വാങ്ങിച്ചു. യുഎസിലെ ഗിലാദ് സയന്‍സ്സ് നിര്‍മ്മിക്കുന്ന മരുന്ന് സര്‍ക്കാരിന് നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു.
അഞ്ച് ലക്ഷം കോഴ്‌സ് മരുന്നാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വാങ്ങുന്നത്.
കമ്പനി ജൂലൈയില്‍ നിര്‍മ്മിക്കുന്ന മരുന്ന് മുഴുവന്‍ അമേരിക്ക വാങ്ങും. കൂടാതെ, ഓഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ ഉല്‍പാദനത്തിന്റെ 90 ശതമാനവും സര്‍ക്കാരിന് നല്‍കും.
Read Also: വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ 33 മിഗ്, സുഖോയ് വിമാനങ്ങള്‍ വാങ്ങുന്നു
ഗിലാദ് ഇതുവരെ 1.2 ലക്ഷം കോഴ്‌സ് അമേരിക്കയ്ക്ക് ദാനം ചെയ്തിരുന്നു. ഒരു വ്യക്തിക്ക് 6.25 വയല്‍ മരുന്നാണ് ചികിത്സയ്ക്കായി ആവശ്യം വരുന്നത്.
ഇന്ത്യയില്‍ വില്‍പനയ്ക്കുള്ള കരാര്‍ സ്വന്തമാക്കിയിരിക്കുന്നത് സിപ്ലയും ഹെട്രോ ലാബ്‌സുമാണ്. ഫാവിപിരാവിര്‍ എന്ന മരുന്ന് നിര്‍മ്മിക്കാന്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിനും അനുവാദമുണ്ട്.
എബോള വൈറസ് ചികിത്സയ്ക്കുള്ള മരുന്നാണ് റെംഡിസിവിര്‍. ഈ വര്‍ഷം മെയ് മാസത്തിലാണ് കൊറോണവൈറസ് രോഗികള്‍ക്ക് ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ അമേരിക്കന്‍ അധികൃതര്‍ അനുമതി നല്‍കിയത്. കുത്തിവയ്ക്കാവുന്ന ഈ മരുന്ന് ആദ്യ ദിവസം 200 മില്ലി ഗ്രാമും തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളില്‍ 100 മില്ലി ഗ്രാം വീതവും നല്‍കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us