ന്യൂഡൽഹി: രാജ്യത്ത് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി അൺലോക്ക് 3.0 ഇന്നുമുതൽ നിലവിൽവരും. കഴിഞ്ഞ ദിവസമാണ് അൺലോക്ക് 3.0 മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.

രാത്രിയാത്ര നിരോധനം നീക്കിയിട്ടുണ്ട്. ജിമ്മുകളും യോഗ ഇൻസ്റ്റിറ്റ‌്യൂട്ടുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം. സാമൂഹിക അകലം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം നടത്താനും അനുമതിയുണ്ട്. ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കൂ. കോവിഡ് പ്രതിസന്ധി ഉടലെടുത്തപ്പോഴാണ് രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി രാത്രിയാത്രയ്‌ക്ക് നിരോധനമുണ്ടായിരുന്നു. ഈ നിരോധനമാണ് അൺലോക്ക് 3.0 യിൽ നീക്കിയത്.

Horoscope Today August 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

അതേസമയം, സ്‌കൂളുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും. രാജ്യാന്തര വിമാന സര്‍വീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാര്‍ക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും.

പത്ത് വയസിനു താഴെയുള്ളവർ, 65 വയസിനു മുകളിലുള്ളവർ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർക്ക് യാത്ര ചെയ്യാനുള്ള വിലക്ക് തുടരും. ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നവർ വീടുകളിൽ തന്നെ തുടരണം.

അൺലോക്ക് 3.0 മാർഗനിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. കേന്ദ്രം നിർദേശിച്ച കാര്യങ്ങൾ അതേപോലെ നടപ്പിലാക്കുമെന്നും ജിം തുറക്കാനുള്ള പ്രോട്ടോകോൾ വരാനുണ്ടെന്നും അതനുസരിച്ചായിരിക്കും തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook