Latest News

മദ്യം വാങ്ങാന്‍ രണ്ടു ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കി നീലഗിരി

ടാസ്മാക്കില്‍ മദ്യം വാങ്ങാൻ എത്തുന്നവര്‍ കോവിഡ് -19 നെതിരെ രണ്ട് ഡോസ് കുത്തിവയ്പ്പുകളും എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണം

tamil nadu tasmac, nilgiris tasmac, nilgiris tasmac vaccination, nilgiris coronavirus vaccine, nilgiris vaccine mandatory, Innocent Divya, nilgiris news, tamil nadu news, indian express news
A man walks out of a TASMAC with his purchases

ഊട്ടി: കോവിഡ്‌ പ്രതിരോധ കുത്തിവയ്പ്പ് സജീവമാക്കുന്നതിന്റെ ഭാഗമായി ടാസ്മാക്ക് ഔട്ട്‌ലെറ്റുകളില്‍ എത്തുന്നവര്‍ക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി നീലഗിരി ജില്ല. ടാസ്മാക്കില്‍ മദ്യം വാങ്ങാൻ എത്തുന്നവര്‍ കോവിഡ് -19 നെതിരെ രണ്ട് ഡോസ് കുത്തിവയ്പ്പുകളും എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണം.

നീലഗിരി നിവാസികള്‍ക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കളക്ടർ ഇന്നസെന്റ് ദിവ്യ പറഞ്ഞു. ജില്ലയിലെ ജനസംഖ്യയുടെ ഏതാണ്ട് 97 ശതമാനവും ഒന്നോ രണ്ടോ ഡോസ് വാക്സിൻ എടുത്തവരാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ഡോസ് എടുത്ത എല്ലാവരും രണ്ടാമത്തെ ഡോസ് കൂടി മുടക്കമില്ലാതെ എടുക്കണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്നു എന്നും അതിന്റെ ഭാഗമായി, ആ ലക്ഷ്യത്തിലെത്താൻ ഇത്തരമൊരു നടപടി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും കളക്ടർ അറിയിച്ചു.

ടാസ്മാക്ക് ഔട്ട്‌ലെറ്റുകളില്‍ മദ്യം വാങ്ങുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്കൊപ്പം ആധാർ കാർഡുകളും സമർപ്പിക്കേണ്ടതുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 two doses of covid vaccine mandatory to buy liquor in nilgiris district

Next Story
രാജ്യത്ത് 45,352 പേര്‍ക്ക് കോവിഡ്, 366 മരണം; ആശങ്കയായി കേരളംCovid-19 vaccination, Covid-19 vaccines, Covid-19 vaccination for pregnant women, Covid-19 India cases, Indian Express, covid-19 vaccination, covid-19 vaccination news, covid-19 vaccination for pregnant woman, Covid-19 vaccines, Covid-19 vaccination for pregnant women, Covid-19 India cases, covid-19 vaccine registration for pregnant woman, covid-19 vaccine registration, covid-19 vaccine registration news, covid-19 vaccine registration latest news
The moderation of comments is automated and not cleared manually by malayalam.indianexpress.com