ട്രെയിന്‍ യാത്ര സുരക്ഷിതമല്ല, യാത്ര ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് റെയില്‍വേ

കൊറോണവൈറസ് ബാധിതരായ രോഗികള്‍ ട്രെയിനില്‍ യാത്ര ചെയ്തുവെന്ന് കണ്ടെത്തി

irctc, irctc ticket, irctc ticket booking,railway, റെയിൽവേ, ഇന്ത്യൻ റെയിൽവേ, railway fare hike, ട്രെയിൻ യാത്രാ നിരക്കുകൾ വർധിച്ചു, train fare hike, indian railway, IE Malayalam, ഐഇ മലയാളം, railway, railway fare hike, train fare hike, indian railway

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ അവ ഒഴിവാക്കാന്‍ റെയില്‍വേ യാത്രക്കാരോട് ആവശ്യപ്പെട്ടു. കൊറോണവൈറസ് ബാധിതരായ രോഗികള്‍ ട്രെയിനില്‍ യാത്ര ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയില്‍വേ യാത്രകള്‍ മാറ്റിവയ്ക്കാനും റദ്ദാക്കാനും യാത്രക്കാരോട് ആവശ്യപ്പെട്ടത്. കോവിഡ്-19 ബാധിതരായ സഹയാത്രികരില്‍ നിന്നും കൊറോണവൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, മാര്‍ച്ച് 21-നും ഏപ്രില്‍ 15-നും ഇടയില്‍ ട്രെയിനുകള്‍ റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് പണം തിരിച്ച് ആവശ്യപ്പെടാനുള്ള കാലാവധി 45 ദിവസമാക്കി വര്‍ദ്ധിപ്പിച്ചു. മുഴുവന്‍ തുകയും തിരികെ ലഭിക്കും. നേരത്തേ യാത്രാ തിയതി മുതല്‍ മൂന്ന് ദിവസമായിരുന്നു. കൂടാതെ, ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെങ്കില്‍ യാത്രാ ദിവസത്തിന് 30 ദിവസം മുമ്പ് മുതല്‍ റദ്ദാക്കാമെന്നും റെയില്‍വേ നിശ്ചയിച്ചു. നേരത്തേയിത് 10 ദിവസം മുമ്പ് മുതലായിരുന്നു.

വീട്ടില്‍ ഇരുന്ന് ടിക്കറ്റുകള്‍ റദ്ദാക്കാനും ഇതിനായി റെയില്‍വേ സ്റ്റേഷനില്‍ പോകരുതെന്നും യാത്രക്കാരോട് റെയില്‍വേ അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെയുള്ള ജനതാ കര്‍ഫ്യു സമയത്ത് എല്ലാ ട്രെയിന്‍ സേവനങ്ങളും നിര്‍ത്തി വയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു.

അതേസമയം, ദീര്‍ഘ ദൂര സര്‍വീസുകളില്‍ ധാരാളം റിസര്‍വേഷന്‍ യാത്രക്കാരുണ്ടെങ്കില്‍ സര്‍വീസ് നടത്താമെന്നും റെയില്‍വേയുടെ സോണല്‍ ഓഫീസുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും റെയില്‍വേ പറഞ്ഞു.

ജനതാ കര്‍ഫ്യൂ സമയത്ത് റെയില്‍വേ സ്റ്റേഷനില്‍ കഴിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ റെയില്‍വേസ് കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) അറിയിച്ചു. എന്നാല്‍, സ്റ്റേഷനിലെ ഫുഡ് പ്ലാസകള്‍, റിഫ്രഷ്‌മെന്റ് മുറികള്‍, അടുക്കളകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ ഐആര്‍സിടിസി അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 train journey unsafe avoid it railway request passengers

Next Story
ലോക സന്തോഷ റിപ്പോര്‍ട്ടില്‍ ഇന്ത്യ ഏറെ പിന്നില്‍, പാകിസ്താനും നേപ്പാളും ഏറെ മുന്നിലും
The moderation of comments is automated and not cleared manually by malayalam.indianexpress.com