ന്യൂഡല്‍ഹി: കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ട്രെയിൻ ഗതാഗതം പൂർണമായും നിലയ്ക്കും. ഈ മാസം 31 വരെ രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകളുൾപ്പടെ സര്‍വീസുകൾ നിര്‍ത്തിവയ്ക്കും. ട്രെയിന്‍ യാത്ര രോഗവ്യാപനത്തിന് കാരണമാവുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തേ ട്രെയിന്‍ യാത്ര ഒഴിവാക്കാന്‍ യാത്രക്കാരോട് റെയില്‍വേ വശ്യപ്പെട്ടിരുന്നു. കോവിഡ്-19 ബാധിതരായ സഹയാത്രികരില്‍നിന്നും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
കൊങ്കണ്‍ റെയില്‍വെ, കൊല്‍ക്കത്ത മെട്രോ, ഡല്‍ഹി മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം സര്‍വീസ് നടത്തില്ല. അതേസമയം ഇതിനോടകം മാർച്ച് 22 നാലിന് മുന്നേ യാത്ര പുറപ്പെട്ട ട്രെയിനുകൾ അവസാന സ്റ്റേഷൻ വരെ സർവീസ് നടത്തും. ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കും.
Also Read: തിരുവനന്തപുരവും എറണാകുളവും ഉള്‍പ്പെടെ 75 ജില്ലകള്‍ പൂര്‍ണമായും അടച്ചിടാന്‍ നിര്‍ദേശം
ചരക്ക് തീവണ്ടികൾ പതിവുപോലെ ഓടുമെന്ന് റെയിൽവേ അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം തടസ്സപ്പെടാതിരിക്കാനാണ് ചരക്ക് വണ്ടികളെ ഒഴിവാക്കിയത്. സമ്പൂര്‍ണ യാത്രാ ട്രെയിന്‍ നിരോധനം പരിഗണനയിലുള്ളതായി സര്‍ക്കാര്‍ നേരത്തേ സൂചന നല്‍കിയിരുന്നു. നിലവിലെ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി 3,700 ദീര്‍ഘദൂര, ഹ്രസ്വദൂര ട്രെയിനുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിറകേയാണ് ഈ മാസം 31വരെുള്ള എല്ലാ പാാസഞ്ചര് ട്രെയിനുകളും നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം.
Also Read: കോവിഡ്-19: രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തം; 84,000 പേര്‍ക്കൊരു ഐസൊലേഷന്‍ കിടക്ക മാത്രം
ജനതാ കര്‍ഫ്യൂവിന് ശേഷമുള്ള സ്ഥിതിഗതികള്‍ എന്താവുമെന്ന് റെയില്‍വേയോട് കേന്ദ്രം ആരാഞ്ഞിരുന്നു. റെയില്‍വേ ബോര്‍ഡിന്റെ അധ്യക്ഷതയിലാണ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായത്.
കൊറോണ വ്യാപനം തടയാന്‍ ആളുകളോട് യാത്രകള്‍ ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 12,000ത്തോളം ട്രെയിനുകളിലായി 2.3 കോടിയോളം ആളുകളാണ് പ്രതിദിനം ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്നത്. വിവിധ മേഖലകളിലായി ചുരുങ്ങിയത് 14 കോവിഡ് ബാധിതര്‍ ട്രെയിനുകളില്‍ സഞ്ചരിച്ചതായാണ് വിവരം.