scorecardresearch
Latest News

ലോക്ക്ഡൗണ്‍ നീട്ടല്‍: പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പാലിക്കേണ്ട നിർദേശങ്ങൾ

എല്ലാ ജോലിസ്ഥലങ്ങളിലും മുഖാവരണം ധരിക്കുന്നത് നിർബന്ധമാണ്, മുഖാവരണത്തിന്റെ ലഭ്യത ഉറപ്പാക്കുകയും വേണം

coronavirus, coronavirus latest news, india coronavirus, coronavirus live news, coronavirus latest news in india, coronavirus live update, covid 19 tracker, india covid 19 tracker, covid 19 tracker live, india covid 19 tracker latest news, covid 19 world tracker, corona cases in india, corona cases in india, corona latest news, coronavirus latest news in india

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളും ജോലിസ്ഥലങ്ങളിലും പാലിക്കേണ്ട നിർദേശങ്ങള്‍ ഇവയൊക്കെയാണ്. മേയ്‌ 17 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.

Read Here: ലോക്ക്ഡൗൺ നീട്ടി; മേയ് 17 വരെ കർശന നിയന്ത്രണങ്ങൾ തുടരും

പൊതു സ്ഥലങ്ങൾ

 • എല്ലാ പൊതു സ്ഥലങ്ങളിലും മുഖംമൂടി ധരിക്കുന്നത് നിർബന്ധമാണ്
 • പൊതു സ്ഥലങ്ങളുടെയും ഗതാഗതത്തിന്റെയും ചുമതലയുള്ള എല്ലാ വ്യക്തികളും ആരോഗ്യ കുടുംബ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം
 • പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരാൻ അനുവദിക്കില്ല
 • വിവാഹങ്ങളുമായി ബന്ധപ്പെട്ട ഒത്തുചേരലുകളില്‍ സാമൂഹിക അകലം ഉറപ്പാക്കണം’, പരമാവധി അനുവദനീയമായ അതിഥികളുടെ എണ്ണം 50 ൽ കൂടരുത്.
 • ശവസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾ സാമൂഹിക അകലം ഉറപ്പാക്കണം, 20 ൽ അധികം പേര്‍ പാടില്ല.
 • പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് പിഴയോടെ ശിക്ഷിക്കപ്പെടും
 • പൊതു സ്ഥലങ്ങളിൽ മദ്യം, പാൻ, ഗുട്ട്ക, പുകയില തുടങ്ങിയവ കഴിക്കുന്നത് അനുവദനീയമല്ല.
 • മദ്യം, പാൻ, ഗുട്ട്ക, പുകയില തുടങ്ങിയവ വിൽക്കുന്ന കടകളില്‍ ആളുകള്‍ തമ്മില്‍ കുറഞ്ഞത് ആറടി പരസ്പരം ദൂരം പാലിക്കണം, കൂടാതെ കടകളില്‍ ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.

ജോലി സ്ഥലങ്ങൾ

 • എല്ലാ ജോലിസ്ഥലങ്ങളിലും മുഖാവരണം ധരിക്കുന്നത് നിർബന്ധമാണ്, മുഖാവരണത്തിന്റെ ലഭ്യത ഉറപ്പാക്കുകയും വേണം
 • ജോലിസ്ഥലങ്ങളുടെ ചുമതലയുള്ള എല്ലാ വ്യക്തികളും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സാമൂഹിക അകലം ഉറപ്പാക്കണം. ഇത് ജോലി സ്ഥലത്തും അതുമായി ബന്ധപ്പെട്ട ഗതാഗത സംവിധാനത്തിനും ബാധകമാണ്.
 • ജോലിസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നത് നിഷ്കര്‍ഷിക്കുമ്പോള്‍, ഷിഫ്റ്റുകൾക്കിടയിലുള്ള സമയ പരിധി, സ്റ്റാഫിന്റെ ഉച്ചഭക്ഷണ ഇടവേളകള്‍ തുടങ്ങിയവയും കണക്കിലെടുക്കണം
 • തെർമൽ സ്കാനിങ്, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയ്ക്കുള്ള സംവിധാനം എല്ലാ എൻ‌ട്രി, എക്സിറ്റ് പോയിന്റുകളിലും പൊതുവായ സ്ഥലങ്ങളിലും ലഭ്യമാക്കണം. കൂടാതെ, മതിയായ അളവിൽ ഹാൻഡ് വാഷും സാനിറ്റൈസറും ലഭ്യമാക്കണം
 • മുഴുവൻ ജോലിസ്ഥലവും, പൊതുസൗകര്യങ്ങളും, എല്ലാ പോയിന്റുകളും പതിവായി ശുചീകരിക്കണം. കൂടാതെ മനുഷ്യ സമ്പർക്കത്തിലേക്ക് വരിക എല്ലാ ഇടങ്ങളും, വാതിൽപ്പിടി പോലുള്ളവ ഉള്‍പ്പടെ, ഷിഫ്റ്റുകള്‍ക്കിടയിലും, വൃത്തിയാക്കണം.
 • 65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ, വീട്ടില്‍ തന്നെ തുടരണം. അത്യാവശ്യ-ആരോഗ്യ ആവശ്യങ്ങള്‍ക്കാല്ലാതെ പുറത്തിറങ്ങരുത്.
 • എല്ലാ സ്വകാര്യ-പൊതു ജീവനക്കാർക്കും ആരോഗ്യ സേതു ആപ്ലിക്കേഷന്റെ ഉപയോഗം നിർബന്ധമാക്കും. ജീവനക്കാർക്കിടയിൽ ഈ അപ്ലിക്കേഷന്റെ 100% കവറേജ് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട മേധാവിക്കായിരിക്കും.
 • ആളുകള്‍ നേരില്‍ പങ്കെടുക്കുന്ന മീറ്റിങ്ങുകള്‍ ഒഴിവാക്കണം
 • COVID-19 ചികിത്സിക്കാൻ അധികാരമുള്ള സമീപ പ്രദേശങ്ങളിലെ ആശുപത്രികൾ / ക്ലിനിക്കുകൾ എന്നിവയുടെ ലിസ്റ്റ് എല്ലാ സമയത്തും ജോലിസ്ഥലത്ത് ലഭ്യമാക്കണം. COVID – 19 ന്റെ ഏതെങ്കിലും ലക്ഷണം കാണിക്കുന്ന ജീവനക്കാർ‌ ഉടനടി പരിശോധനായക്ക് വിധേയരാകണം. രോഗലക്ഷണങ്ങൾ കാണിക്കുന്ന ജീവനക്കാരെ സുരക്ഷിതമായി മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റും വരെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള ഇടങ്ങള്‍ സജ്ജമാക്കണം.
 • വ്യക്തിഗത / പൊതു ഗതാഗതം സാധ്യമല്ലാത്ത ഇടങ്ങളിലെല്ലാം ഗതാഗത ക്രമീകരണങ്ങൾ സാമൂഹിക അകലം പാലിച്ചു കൊണ്ട് ഉറപ്പാക്കണം
 • നല്ല ശുചിത്വ രീതികളെക്കുറിച്ചുള്ള ആശയവിനിമയവും തീവ്രപരിശീലനവും നല്‍കണം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 tracker coronavirus india lockdown extension directives for public and work places

Best of Express