ടോക്കിയോ: കൊറോണവൈറസ് വ്യാപനം മൂലം മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സ് 2011 ജൂലൈ 23-ന് ആരംഭിക്കാന്‍ സാധ്യത. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായിക ഫെഡറേഷനുകളും കായിക താരങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ജപ്പാനിലെ ഒളിമ്പിക്സ് സംഘാടക കമ്മിറ്റിയും ഈ വര്‍ഷം നടക്കേണ്ട ഗെയിംസ് മാറ്റിവച്ചത്.
അടുത്തവര്‍ഷത്തേക്ക് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചുവെങ്കിലും തിയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോള്‍, കമ്മിറ്റി തിയതി സംബന്ധിച്ച അന്തിമ തീരുമാനം എടുത്തുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഈ വര്‍ഷം ജൂലൈ 24-നാണ് ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഐഒസി പറഞ്ഞിരുന്നു. എന്നാല്‍, നേരത്തേ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഈ തീരുമാനം എടുക്കുന്നതുമായി ബന്ധപ്പെട്ടവരില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളാണ് ഇക്കാര്യം പറഞ്ഞത്.
Read Also: സീരിയലുകളും നിർത്തുന്നു; മിനി സ്ക്രീൻ ലോകത്തെയും സ്തംഭിപ്പിച്ച് കോവിഡ് 19
നേരത്തേ, ജപ്പാന്റെ ദേശീയ മാധ്യമമായ എന്‍ എച്ച് കെയും 2021 ജൂലൈ 23-ന് ഒളിമ്പിക്സ് നടക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒളിമ്പിക്സിന്റെ പുതുക്കിയ തിയതി നിശ്ചയിക്കുന്നതിന് ഐഒസിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്. എന്നാല്‍ ഇത് ഊഹം മാത്രമാണെന്ന് കമ്മിറ്റിയുടെ വക്താവായ മാര്‍ക്ക് ആഡംസ് പ്രതികരിച്ചു.
കൊറോണവൈറസ് വ്യാപനം മൂലം അത്ലറ്റിക് ഫെഡറേഷനുകള്‍ക്ക് ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ അടക്കമുള്ളവ പൂര്‍ത്തിയാക്കാനായിട്ടില്ല. അതിനാല്‍, സ്പോര്‍ട്സ് കലണ്ടര്‍ പാലിക്കുന്നതിനായി കൃത്യം ഒരു വര്‍ഷം അധികം നല്‍കാനാണ് തീരുമാനമെന്ന് അറിയുന്നു.