മുംബൈ: മുംബൈയില്‍ നിരീക്ഷണത്തിലായിരുന്ന ഫിലിപ്പീന്‍സ് സ്വദേശിയുടെ മരണം കോവിഡ് ബാധ കാരണമെന്നതിന് സ്ഥിരീകരണമില്ല. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതും ശ്വാസ തടസവുമാണ് . അറുപത്തിയെട്ടുകാരന്റെ മരണകാരണമാായി കണ്ടെത്തിയത്നാ.

ആദ്യഘട്ടത്തില്‍ ഇയാളെ കോവിഡ് പരിശോധയ്ക്ക് വിധേയനാക്കിയപ്പോള്‍ പോസിറ്റീവ് ഫലം ലഭിച്ചെങ്കിലും പിന്നീടുള്ള തുടര്‍ച്ചയായ മൂന്ന് പരിശോധനകളില്‍ ഫലം നെഗറ്റീവായിരുന്നെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ പിന്നീട് രോഗിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നെന്നും അവര്‍ പറഞ്ഞു.

Also Read: കോവിഡ്-19: കനിക കപൂര്‍ ഇടപഴകിയത് 266 പേരുമായി; പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്

മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായി നഗരസഭാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയാണോ മരണകാരണമെന്ന് സംഘം അന്വേഷിക്കും.

12നാണ് ഫിലിപ്പീന്‍സ് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13ന് നടത്തിയ പരിശോധനയില്‍ കോവിഡ് ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒൻപതു പേരെ കസ്തൂര്‍ബ ആശുപത്രിയിലെ ക്വാറന്റൈന്‍ വാര്‍ഡിലേക്ക് മാറ്റി. ഇതില്‍ നാൽപ്പത്തി ഏഴും നാൽപ്പത്തി രണ്ടും വയസ്സുള്ള രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ കോവിഡ് ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Also Read: കോവിഡ് ഭീതി; പഞ്ചാബിൽ കർഫ്യു പ്രഖ്യാപിച്ചു

ഫിലിപ്പീന്‍സില്‍നിന്ന് ഈ മാസം മൂന്നിന് മുംബൈയിലെത്തിയ സംഘത്തില്‍ പെട്ടയാളാണ് മരിച്ച അറുപത്തിയെട്ടുകാരന്‍. ഇന്ത്യക്കാരനടക്കം 10 പേരടങ്ങുന്ന സംഘം ആത്മീയ പ്രഭാഷണ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെത്തിയത്. ന്യൂഡല്‍ഹിയിലേക്കും തിരിച്ചു മുംബൈയിലേക്കും യാത്ര ചെയ്ത സംഘം 10ന് നവി മുംബൈയിലെ ഒരു പള്ളിയും സന്ദര്‍ശിച്ചിരുന്നു. 40 ദിവസത്തെ സന്ദര്‍ശക വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.

ശനിയാഴ്ച മുംബൈ മലബാര്‍ ഹില്ലില്‍ അറുപത്തി മൂന്നുകാരന്‍ രോഗബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. 89 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ. രാജ്യത്ത് ഇതുവരെ ഏഴുപേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.415 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

Read in English: Mumbai: Philippines national dies at 68, no confirmation yet Covid-19 was cause

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook