scorecardresearch

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ

ഒക്‌ടോബർ ഒന്നിനാണ് തനിക്ക് കോവിഡ് പോസിറ്റീവായ വിവരം അഹമ്മദ് പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചത്. അതിനുശേഷം വീട്ടിൽ ഐസൊലേഷനിൽ തുടരുകയായിരുന്നു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ. കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഏതാനും ആഴ്‌ചകൾക്ക് മുൻപാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒക്‌ടോബർ ഒന്നിനാണ് തനിക്ക് കോവിഡ് പോസിറ്റീവായ വിവരം അഹമ്മദ് പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചത്. അതിനുശേഷം വീട്ടിൽ ഐസൊലേഷനിൽ തുടരുകയായിരുന്നു.

‘അഹമ്മദ് പട്ടേലിനെ മേദാന്ത ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം നിരീക്ഷണത്തിൽ തുടരുന്നു. കോവിഡ് പോസിറ്റീവായതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതി മാറ്റമില്ലാതെ തുടരുകയാണ്. അതിവേഗം സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണം’ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 senior congress leader ahmed patel in icu