Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

കോവിഡ് വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്

ഇന്ത്യയെ അമേരിക്ക ലെവൽ നാല് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്

Covid 19,India US Travel Ban,കൊവിഡ് 19,ഇന്ത്യ യുഎസ് യാത്രാ നിയന്ത്രണം,Coronavirus, Coronavirus india second wave, Coronavirus us travel, us travelers to India, us india red list, Coronavirus second wave

വാഷിങ്ടൺ: കോവിഡ് -19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പൂർണമായി പ്രതിരോധ കുത്തിവയ്‌പ് എടുത്തവരായാലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അമേരിക്കൻ പൗരന്മാർക്ക് നിർദേശം നൽകി. ഇന്ത്യയെ അമേരിക്ക ലെവൽ നാല് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്.

“ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് -19 വകഭേദം ബാധിക്കുന്നതിന് സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക. നിങ്ങൾ നിർബന്ധമായും ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെങ്കിൽ, യാത്രയ്ക്ക് മുമ്പ് രണ്ട് ഡോസ് വാക്സിനേഷൻ എടുക്കുക. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, മറ്റുള്ളവരിൽ നിന്ന് ആറടി അകലം പാലിക്കണം, ജനക്കൂട്ടം ഒഴിവാക്കണം, കൈകൾ കഴുകണം,” പ്രസ്താവനയിൽ സിഡിസി വ്യക്തമാക്കി.

പൂർണമായും പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച യാത്രക്കാർക്കായി സിഡിസി യാത്രാ ശുപാർശകളും പുറത്തിറക്കി

“നിങ്ങൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെങ്കിൽ, നിങ്ങൾ പോകുന്ന രാജ്യം ആവശ്യപ്പെടുന്നില്ലെങ്കിൽ യുഎസിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്തേണ്ടതില്ല. യുണൈറ്റഡ് സ്റ്റേറ്റ്സിൽ തിരിച്ചെത്തിയാലും നിങ്ങൾ ക്വാറന്റൈനിൽ പോകേണ്ടതില്ല.”

നേരത്തെ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു. ഏപ്രില്‍ 25, 26 തീയതികളിലാണ് അദ്ദേഹം ഇന്ത്യയിലെത്താനിരുന്നത്. പകരം ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇന്ത്യയെ “റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തുന്നതായി ബ്രിട്ടൻ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഹോങ്കോങ്ങും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 second wave us advises its citizens to avoid travelling to india

Next Story
‘വ്യാജ റെംഡിസിവിർ’ വിൽപന നടത്തിയ സ്റ്റാഫ് നഴ്‌സ് അറസ്റ്റിൽRemdesivir, Remdesivir Mysuru, Remdesivir Karnataka, Fake Remdesivir Karnataka, Remdesivir Karnataka arrest, Remdesivir arrest Mysuru, Covid-19, India Covid-19 second wave, Indian Express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express