/indian-express-malayalam/media/media_files/uploads/2017/02/supreme-courtsupreme-court-ap-759-480-1200.jpg)
ന്യൂഡൽഹി: കോവിഡ് വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ നികുതികൾ ഈടാക്കാനുള്ള റിക്കവറി നടപടികൾ തടഞ്ഞ ഹെെക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് സ്റ്റേ.
ജിഎസ്‌ടി, കെട്ടിട, വരുമാന, വാഹന നികുതികൾ ഈടാക്കുന്നത് റിക്കവറി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിർത്തിവയ്‌ക്കണമെന്നായിരുന്നു ഹെെക്കോടതി വിധി. ഏപ്രിൽ ആറ് വരെ റിക്കവറി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിർത്തിവയ്‌ക്കണമെന്ന് വ്യാഴാഴ്‌ചയാണു ഹെെക്കോടതി ഉത്തരവിട്ടത്. ഈ വിധി ഇന്നലെ ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.
കേന്ദ്ര സർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഹാജരായത്. അലഹാബാദ് ഹെെക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചതായി തുഷാർ മേത്ത സുപ്രീം കോടതിയിൽ അറിയിച്ചു.
Read Also: കോവിഡ് 19: കാസർഗോഡ് അതിരാവിലെ തുറന്ന കടകൾക്കെല്ലാം ‘ഷട്ടറിട്ട്’ കലക്‌ടർ, താക്കീത്
കേരള ഹെെക്കോടതി വിധിയും അലഹാബാദ് ഹെെക്കോടതി വിധിയും ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹെെക്കോടതികൾ ഇത്തരം വിധികൾ പുറപ്പെടുവിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. രാജ്യത്തെ പൊതുവായ ബാധിക്കുന്ന വിധി പുറപ്പെടുവിക്കാൻ ഹെെക്കോടതികൾക്ക് പരിമിതിയുണ്ടെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
കോവിഡ്- 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബാങ്ക് വായ്‌പ കുടിശികയും നികുതി കുടിശികയും ഈടാക്കുന്നത് നിർത്തിവയ്‌ക്കണമെന്നായിരുന്നു ജസ്റ്റിസ് അമിത് റാവലിന്റെ നിർദേശം. എന്നാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ജനങ്ങൾക്ക് നികുതി കെട്ടി വയ്ക്കുന്നതിന് ഉത്തരവ് തടസമല്ലന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
സർഫാസി നിയമപ്രകാരം ബാങ്കുകൾ വായ്‌പാ കുടിശിക ഈടാക്കാൻ നോട്ടീസ് നൽകുന്നതും നിർത്തിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നികുതി കേസുകളും ബാങ്ക് വായ്പാ കേസുകളും ഇനി എപ്രിൽ ആറിനു മാത്രമേ പരിഗണനയ്‌ക്കെടുക്കാവൂയെന്നും ഹെെക്കോടതി വിധിയിൽ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.