മുംബൈ: കൊറോണ വൈറസ് വ്യാപനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. അസാധാരണമായ സാഹചര്യം നേരിടുന്നതിനായി ആര്‍ബിഐ റിപ്പോ നിരക്ക് 75 അടിസ്ഥാന പോയിന്റുകള്‍ കുറച്ച് 4.4 ശതമാനമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആര്‍ബിഐയുടെ ധന നയ കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്തു വരികയായിരുന്നു.

മാര്‍ച്ച് 1 മുതല്‍ എല്ലാ വായ്പകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു.

Read Also: കോവിഡ്-19 പരിശോധന: ഇന്ത്യ തെക്കന്‍ കൊറിയയെ മാതൃകയാക്കുന്നു, 5 ലക്ഷം പരിശോധന കിറ്റുകള്‍ സംഭരിക്കുന്നു

റിവേഴ്‌സ് റിപ്പോ നിരക്കും 90 പോയിന്റുകള്‍ കുറച്ച് നാല് ശതമാനമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ കാഷ് റിസർവ് നിരക്ക് (സിആര്‍ആര്‍) 100 പോയിന്റുകള്‍ കുറച്ച് മൂന്ന് ശതമാനമാക്കി. ഇത് മാര്‍ച്ച് 28 മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിലനില്‍ക്കും. യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചതാണിക്കാര്യം.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാന്‍ നാല് മാർഗങ്ങള്‍ ആര്‍ബിഐ സ്വീകരിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ധനനയ കമ്മിറ്റിയുടെ തീരുമാന പ്രകാരം 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തും. കൂടാതെ, വായ്പകളുടെ പലിശ നിരക്കും കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് കഴിയും.

Read in English: Coronavirus impact: RBI cuts repo rate by 75 bps to 4.4%, reverse repo cut by 90 bps to 4%

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook