scorecardresearch
Latest News

Covid 19: ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഖത്തർ

ഖത്തറിൽ റസിഡന്റ് വിസയുള്ളവർക്കും വിസിറ്റിങ് വിസയുള്ളവർക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ല

qatar airways, doha

ദോഹ: ലോകത്ത് കോവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഖത്തർ. ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും ഖത്തർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഖത്തറിൽ റസിഡന്റ് വിസയുള്ളവർക്കും വിസിറ്റിങ് വിസയുള്ളവർക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ല.

ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഖത്തർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാട്ടിലേക്ക് അവധിക്ക് എത്തിയ പതിനായിരകണക്കിന് മലയാളികളുടെ ഉൾപ്പടെയുള്ളവരുടെ മടക്കയാത്ര അനിശ്ചിതത്തത്തിലായിരിക്കുകയാണ്.

Also Read: Horoscope Today March 09, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ത്യയിൽ ഇതുവരെ 39 പേർക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് പേർ കേരളത്തിലാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. ഇറ്റലിയിൽ മരണസംഖ്യ 300 കവിഞ്ഞു.

Also Read: കോവിഡ് 19: രോഗബാധിതരുമായി സമ്പർക്കത്തിലായ 150 പേരെ തിരിച്ചറിഞ്ഞു

പത്തനംതിട്ടയിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് 732 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 729 സാമ്പിളുകള്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Also Read: Covid 19: സംസ്ഥാനത്ത് അതീവ ജാഗ്രത; വിദേശ യാത്രാ വിവരം ഒളിച്ചുവയ്ക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 qatar bans passengers from 14 corona virus affected countries including india