/indian-express-malayalam/media/media_files/uploads/2021/04/Covid-19-PM-Address-to-Nation-video-live-updates-483995-1.jpg)
PM Address to Nation Highlights: രാജ്യമെമ്പാടും കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. 'ലോക്ക്ഡൗൺ 'ലാസ്റ്റ് റിസോര്‍ട്ട്' ആയി മാത്രം,' ഉപയോഗിക്കണമെന്നും പകരം മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
തത്സമയ വിവരങ്ങള്‍ അറിയാം
- കോവിഡ് രോഗികളുമായും കോവിഡ് ബാധയില്‍ മരിച്ചവരുടെയും സങ്കടത്തില്‍ താന്‍ പങ്കുചേരുന്നുവെന്ന് നരേന്ദ്ര മോദി
- ജീവന്‍ പണയം വച്ച് സമൂഹത്തെ പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ ആദരം
- ഓക്സിജന്‍ നിര്‍മാണം, വിതരണം എന്നിവ ഊര്‍ജിതപ്പെടുത്തും
- മഹാമാരിയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന രാജ്യത്ത മരുന്നുനിർമാണ കമ്പനികള്‍ ഇപ്പോഴും മരുന്നുകള്‍ക്കായി അശ്രാന്തം പ്രവർത്തിക്കുന്നുണ്ട്
- കൂടുതല്‍ ആശുപത്രി-കിടത്തിച്ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു
- ലോകത്തിലെ തന്നെ മികച്ച ശാസ്ത്രജ്ഞന്‍മാര്‍ ഇന്ത്യയിലാണ്. അവരുടെ പ്രയത്നത്തിലുണ്ടായ വാക്സിനുകളാണ് രാജ്യത്തില്‍ നിലവില്‍ നല്‍കി വരുന്നത്. ലോകത്തെ തന്നെ ഏറ്റവും വിലകുറഞ്ഞ വാക്സിന്‍ ഇന്ത്യയിലാണ് നല്‍കുന്നത്
- പതിനെട്ടു വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതു വഴി രാജ്യത്തിന്റെ യുവതയെ, അവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ നിര്‍ത്താന്‍ സാധിക്കും
- ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, മുതിർന്ന പൗരന്മാരിൽ വലിയൊരു വിഭാഗം എന്നിവര്‍ക്ക് ഇതിനകം വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നത് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്
- 'ലോക്ക്ഡൌണ്‍ 'ലാസ്റ്റ് റിസോര്‍ട്ട്' ആയി മാത്രം' എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നു. പകരം മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
പ്രധാനമന്ത്രിയുടെ പ്രസംഗം കാണാം
നേരത്തെ, വീഡിയോ കോൺഫറൻസ് വഴിയുള്ള ഒരു യോഗത്തിനിടെ, എല്ലാ പൗരന്മാർക്കും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ കുത്തിവയ്പ് നല്‍കാനുതകുന്ന തരത്തില്‍ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ പ്രധാനമന്ത്രി വാക്സിൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
Also Read: കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.