ന്യൂഡല്‍ഹി: അടുത്ത മൂന്ന് മാസത്തേക്ക് ഏകദേശം എട്ട് കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കും. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പ്രകാരം അടുത്ത മൂന്ന് മാസത്തേക്ക് 20 കോടി വനിതകള്‍ക്ക് 500 രൂപ വച്ച് ലഭിക്കും. വനിത ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്കാണ് തുക ലഭിക്കുക.

വൃദ്ധര്‍ക്കും വിധവകള്‍ക്കും അടുത്ത മൂന്ന് മാസത്തിനിടെ രണ്ട് തവണയായി 1000 രൂപ ലഭിക്കും. ഇത് മൂന്ന് കോടി ആളുകള്‍ക്ക് ഉപകാരപ്പെടും.

മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം വർധിപ്പിച്ചു. പ്രതിദിനം 182 രൂപയില്‍ നിന്നും 202 രൂപയായിട്ടാണ് വർധിച്ചത്. ഇതുവഴി 2000 രൂപ ഓരോ തൊഴിലാളിക്കും അധിക വരുമാനം ലഭിക്കും. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ഈ തീരുമാനം ഗുണകരമാകും.

Read Also: കോവിഡ്-19: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook