Latest News

കോവിഡ് വ്യാപനം: തീവ്രമായ നിയന്ത്രണങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ സജീവമായ നിരീക്ഷണം വേണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു

vaccine certificate, Narendra Modi, Kerala High Court

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ വകഭേദത്തെത്തുടർന്നുള്ള കോവിഡ് വ്യാപനം വർധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം പൂർത്തിയായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീവ്രമായ നിയന്ത്രണങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ സജീവമായ നിരീക്ഷണം വേണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. അണുബാധ അതിവേഗം വർദ്ധിക്കുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകേണ്ടതുണ്ടെന്നും യോഗത്തിൽ ധാരണയിലെത്തി.

മാസ്‌കുകൾ ഉപയോഗിക്കേണ്ടതിന്റെയും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെയും ആവശ്യകതയും അദ്ദേഹം അടിവരയിട്ടു, കൂടാതെ കൊറോണ വൈറസ് വികസിക്കുന്നതിനനുസരിച്ച് ജീനോം സീക്വൻസിങ് ഉൾപ്പെടെയുള്ള പരിശോധന, വാക്സിനുകൾ, ഫാർമക്കോളജിക്കൽ ഇടപെടലുകൾ എന്നിവയിൽ തുടർച്ചയായ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം 4:30നാണ് യോഗം ആരംഭിച്ചത്.

ഞായറാഴ്ച രാവിലെ വന്ന ഏറ്റവും പുതിയ കണക്കനുസരിച്ച്, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,59,632 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്, കഴിഞ്ഞ 224 ദിവസത്തിനു ശേഷമുള്ളത് ഏറ്റവും ഉയർന്ന കണക്കാണിത്, അതേസമയം സജീവ കേസുകളുടെ എണ്ണവും 5,90,611 ആയി വർദ്ധിച്ചു, 197 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

Also Read: കരുതൽ ഡോസ് വാക്സിനേഷൻ നാളെ മുതൽ; ബുക്കിങ് ഇന്ന് തുടങ്ങും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 omicron pm modi covid review meeting

The moderation of comments is automated and not cleared manually by malayalam.indianexpress.com