രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു; ഒമിക്രോൺ ബാധിതരുടെ എണ്ണം 2,135 ആയി

സജീവ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു

Covid19, Coronavirus, Omicro, Covaxin, Covaxin booster, Delta, Bharat Biotech, Covid vaccine efficacy booster shot, Omicron Covaxin booster, Omicron news, malayalam news, news in malayalam, latest malayalam news, latest covid news, Indiane express malayalam, ie malayalam

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 58,097 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 534 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 15,389 പേർ രോഗമുക്തി നേടി. എന്നാൽ സജീവ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 2,14,004 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. അതേസമയം, ഒമിക്രോൺ ബാധിതരുടെ എണ്ണവും 2,135 ആയി ഉയർന്നിട്ടുണ്ട്.

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിൽ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ ആഴ്ച മുതല്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അതേസമയം, ബസ് സ്റ്റോപ്പുകളിലെയും സ്റ്റേഷനുകളിലെയും തിരക്ക് ഒഴിവാക്കാന്‍ ബസുകളിലും മെട്രോയും നിലവില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കും.

ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് തീരുമാനം. അടിയന്തര സാഹചര്യത്തിലല്ലാതെ വാരാന്ത്യങ്ങളില്‍ പുറത്തിറങ്ങരുതെന്ന് ആളുകളോട് അഭ്യര്‍ത്ഥിക്കുന്നതായി സിസോദിയ പറഞ്ഞു.

കർണാടക സർക്കാരും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുകയും സംസ്ഥാനത്ത് രാത്രി കർഫ്യൂ രണ്ടാഴ്ചത്തേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. 10, 12 ക്ലാസുകൾ ഒഴിച്ച് മറ്റു ക്ലാസുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാനും സർക്കാർ തീരുമാനിച്ചു.

Also Read: ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍, ചടങ്ങുകളിലെ പങ്കാളിത്തം കുറയ്ക്കണം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 omicron india updates vaccination coronavirus news

The moderation of comments is automated and not cleared manually by malayalam.indianexpress.com