scorecardresearch
Latest News

കോവിഡ്: രാജ്യത്ത് അഞ്ച് ലക്ഷം കടന്ന് സജീവ രോഗികൾ; 24 മണിക്കൂറിൽ പുതിയ 1.5 ലക്ഷം കേസുകൾ

10.21 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്

കോവിഡ്: രാജ്യത്ത് അഞ്ച് ലക്ഷം കടന്ന് സജീവ രോഗികൾ; 24 മണിക്കൂറിൽ പുതിയ 1.5 ലക്ഷം കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,59,632 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 327 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 40,863 പേർ രോഗമുക്തി നേടി. എന്നാൽ സജീവ കേസുകളുടെ എണ്ണം ആറ് ലക്ഷത്തിനടുത്ത് എത്തി. 5,90,611 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 10.21 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

ഇന്ത്യയിലെ ഒമിക്രോൺ കേസുകളുടെ എണ്ണം 3,623 ആയി, 1,009 കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിൽ 328 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.

അതേസമയം, രാജ്യത്ത് മൂന്നാം തരംഗത്തിൽ പ്രതിദിന കേസുകൾ രണ്ടാം തരംഗത്തിന്റെ ഇരട്ടി, ഏകദേശം എട്ട് ലക്ഷം കേസുകൾ വരെ ഉയർന്നേക്കാമെന്ന് ഐഐടി കാൺപൂർ പ്രൊഫസറും ഗണിതശാസ്ത്രജ്ഞനുമായ മനീന്ദ്ര അഗർവാൾ പറഞ്ഞു. ഈ മാസം പകുതിയോടെ ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കേസുകളുടെ എണ്ണം ഏറ്റവും ഉയരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കരുതല്‍ ഡോസിനായുള്ള ബുക്കിങ് ഇന്ന് ആരംഭിച്ചു. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിങ് വഴിയും കരുതല്‍ ഡോസ് വാക്‌സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കരുതൽ ഡോസിന് യോഗ്യരായ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചു.

Also Read: കരുതല്‍ ഡോസ് വാക്സിൻ ആർക്കൊക്കെ?; എങ്ങനെ ബുക്ക് ചെയ്യാം?

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 omicron india updates third wave coronavirus vaccine news