scorecardresearch
Latest News

രാജ്യത്ത് പുതിയ 2.64 ലക്ഷം കോവിഡ് കേസുകൾ; ഒമിക്രോൺ ബാധിതരുടെ എണ്ണം 5,753 ആയി

ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,72,073 ആയി ഉയർന്നു

Omicron, Omicron cases Kerala, more Omicron cases reported in Kerala, Omicron symptoms, Covid19 restrictions Kerala, Omicron cases India, coronavirus india, Covid19 India, Covid19 Omicron variant, coronavirus omicron india, omicron variant cases in india, new covid variant omicron symptoms, coronavirus omicron india latest update, coronavirus vaccine, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, Omicron world health organization, Omicron WHO, omicron symptoms, omicron severity,Covid19 delta variant, coronavirus latest news, coronavirus updates, covid -19 recent news, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, Omicron variant, B.1.1.529, Covid guidelines, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,64,202 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,72,073 ആയി ഉയർന്നു. 1,09,345 പേരാണ് രോഗമുക്തി നേടിയത്. 14.78 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

അതേസമയം, ഒമിക്രോൺ ബാധിതരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. ഇതുവരെ 5,753 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ ബാധിച്ചിരിക്കുന്നത്.

ഡൽഹിയിലെ ഇന്നലത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടാം തരംഗത്തിലെ ഏറ്റവും ഉയർന്ന സംഖ്യയെ മറികടന്നു. ഇന്നലെ മാത്രം പുതിയ 28,867 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. 29.2 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേസുകൾ രണ്ടാം തരംഗത്തേക്കാൾ ഉയരുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന കേസുകൾ വളരെ കുറഞ്ഞു നിൽക്കുന്നത് ആശ്വാസകരമാണ്. ചികിത്സയിൽ കഴിയുന്ന 94,160 പേരിൽ 2,424 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Also Read: കൂടുതൽ നിയന്ത്രണങ്ങൾ വരുമോ? മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകനയോഗം

അതേസമയം, കോവിഡിനെതിരെ ഇതുവരെ സ്വീകരിച്ച മുൻകരുതലുകളും സമീപനവും ഇനിയും തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുമായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക നിയന്ത്രണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കോവിഡ് നിയന്ത്രണ തന്ത്രങ്ങൾ ഏർപ്പെടുത്തുമ്പോൾ സാധാരണക്കാരുടെ സമ്പദ്‌വ്യവസ്ഥയും ഉപജീവനവും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള അവ്യക്തതകൾ പതിയെ മാറികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Covid 19 omicron india news coronavirus booster vaccine latest updates