രാജ്യത്ത് പുതിയ 1.68 ലക്ഷം കോവിഡ് കേസുകൾ; ഒമിക്രോൺ ബാധിതരുടെ എണ്ണം 4,461 ആയി

സജീവ കേസുകളുടെ എണ്ണം എട്ട് ലക്ഷം കടന്നു. 8,21,446 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്

Covid, Covid news, Covid India news, Covid latest news, coronavirus india, coronavirus omicron india, 8 January 2021, omicron variant cases in india, new variant omicron symptoms, coronavirus omicron india latest update, omicron virus india, coronavirus vaccine statistics, coronavirus cases in india, coronavirus india statistics, coronavirus vaccine registration, total covid-19 vaccinations in india, coronavirus fresh cases in india, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, world health organization, who, new strain, new covid variant, south africa, highly-transmissible omicron, delta variant, omicron in india, omicron cases india, omicron case india, coronavirus latest news, coronavirus updates, covid -19 recent news, omicron symptoms, omicron severity, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, sCoronavirus India live updates, Covid India, Covid new variant, Omicron variant, B.1.1.529, India coronavirus cases, Covid guidelines, New Covid-19 Omicron variant , Covid travel bans,omicron coronavirus india live update, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,68,063 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 277 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സജീവ കേസുകളുടെ എണ്ണം എട്ട് ലക്ഷം കടന്നു. 8,21,446 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനമാണ്.

രാജ്യത്തെ ഒമിക്രോൺ കേസുകളും വർധിക്കുകയാണ്. 4,461 പേരാണ് ഇതുവരെ ഒമിക്രോൺ പോസിറ്റീവായിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് (1,247) ഏറ്റവും കൂടുതൽ രോഗികൾ. രാജസ്ഥാൻ (645), ഡൽഹി (546) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ട് പിന്നിൽ. കേരളത്തിൽ ഇതുവരെ 345 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചിട്ടുള്ളത്.

അതേസമയം, മൂന്ന് മുൻ‌ഗണനാ ഗ്രൂപ്പുകളിൽ നിന്നുള്ള 9.68 ലക്ഷം പേർ ഇന്നലെ രാജ്യത്ത് കരുതൽ ഡോസ് സ്വീകരിച്ചു. കേരളത്തിൽ ആദ്യ ദിനം 30,895 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 19,549 ആരോഗ്യ പ്രവര്‍ത്തകര്‍, 2635 കോവിഡ് മുന്നണി പോരാളികള്‍, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവരാണ് കരുതല്‍ ഡോസ് എടുത്തത്.

Also Read: ഒമിക്രോൺ വ്യാപനം: മരണങ്ങൾ വർധിക്കുന്നു, പക്ഷേ രണ്ടാം തരംഗത്തേക്കാൾ കുറവ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 omicron india news coronavirus booster vaccine latest updates

The moderation of comments is automated and not cleared manually by malayalam.indianexpress.com