രാജ്യത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു; 65 ശതമാനവും മഹാരാഷ്ട്രയില്‍

കഴിഞ്ഞ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 24,886 എന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയ്ക്ക് അടുത്ത് എത്തിനില്‍ക്കുകയാണ് മഹാരാഷ്ട്രയിലെ പുതിയ രോഗികളുടെ എണ്ണം

covid 19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid 19 india, കോവിഡ്-19 ഇന്ത്യ, covid 19 kerala, കോവിഡ്-19 കേരളം, covid 19 maharashtra, കോവിഡ്-19 മഹാരാഷ്ട്ര, covid 19 punjab, കോവിഡ്-19 പഞ്ചാബ്, coronavirus india, കൊറോണ വൈറസ് ഇന്ത്യ, coronavirus kerala, കൊറോണ വൈറസ് കേരളം, coronavirus maharashtra, കൊറോണ വൈറസ് മഹാരാഷ്ട്ര, coronavirus  punjab, കൊറോണ വൈറസ് പഞ്ചാബ്, covid 19 news, കോവിഡ്-19 വാർത്തകൾ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, covid 19 latest news, കോവിഡ്-19 പുതിയ വാർത്തകൾ, coronavirus latest  news, കൊറോണ വൈറസ് പുതിയ വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ  എണ്ണം വീണ്ടും കൂടുന്നു. ഇന്നലെ 35,871 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 23,179 കേസുകള്‍ (65 ശതമാനത്തോളം) മഹാരാഷ്ട്രയിലാണ്. ഇതോടെ രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 2.52 ലക്ഷത്തിലധികമായി. ഇന്നലെ 172 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. മൊത്തം മരണസംഖ്യ 1.59 ലക്ഷത്തിൽ അധികമായി.

കഴിഞ്ഞ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 24,886 എന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയ്ക്ക് അടുത്ത് എത്തിനില്‍ക്കുകയാണ് മഹാരാഷ്ട്രയിലെ പുതിയ രോഗികളുടെ എണ്ണം. കേരളത്തില്‍ 2098 പേര്‍ക്കും പഞ്ചാബില്‍ 2039 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. എന്നാലിത് മഹാരാഷ്ട്രയിലെ നഗരങ്ങളായ നാഗപൂര്‍, പൂനെ, മുംബൈ എന്നിവിടങ്ങളിലെ പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ കുറവാണ്.

ആദ്യ ഘട്ടത്തിലേക്കാള്‍ മരണനിരക്ക് കൂടൂതലുള്ള ഒരേയൊരു സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ രണ്ടു ദിവസമായി, മഹാരാഷ്ട്രയ്ക്കു ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. ചൊവ്വാഴ്ച 38 ഉം ബുധനാഴ്ച 35 ഉം മരണമാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി 70 ജില്ലകളില്‍ കോവിഡ് കേസുകളില്‍ 150 ശതമാനം വര്‍ധനവുണ്ടായതായി പ്രധാനമന്ത്രി മോദി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു. കോവിഡിന്റെ ഉയര്‍ന്നുവരുന്ന ‘രണ്ടാമത്തെ കൊടുമുടി’ തടയാന്‍ ‘വേഗത്തിലും നിര്‍ണായകവുമായ നടപടികള്‍’ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

Also Read: തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ച് കേന്ദ്രം; കേരളത്തിനും ലക്ഷദ്വീപിനും അവഗണന

അതേസമയം, കേരളത്തില്‍ രോഗമുക്തരാവുന്നവരുടെ എണ്ണം പുതിയ രോഗികളേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതു തുടരുകയാണ്. ഇന്നലെ 2098 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 2815 പേര്‍ രോഗമുക്തരായി. ഇനി 25,394 പേരാണ് ചികിത്സയിലുള്ളത്. 10,66,259 പേര്‍ ഇതുവരെ രോഗമുക്തി നേടി.

എറണാകുളം- 255, കോഴിക്കോട്-246, കൊല്ലം-230, തിരുവനന്തപുരം- 180, കോട്ടയം- 169, മലപ്പുറം- 163, പത്തനംതിട്ട-156, കണ്ണൂര്‍- 139, തൃശൂര്‍- 137, കാസര്‍ഗോഡ്- 131, ആലപ്പുഴ- 91, പാലക്കാട്- 75, ഇടുക്കി- 67, വയനാട്- 59 എന്നിങ്ങനെയാണ് രോഗബാധിതരുടെ ഇന്നലത്തെ എണ്ണം.

കൊല്ലം- 515, കോഴിക്കോട്- 371, എറണാകുളം- 310, തിരുവനന്തപുരം- 229, തൃശൂര്‍- 202, കോട്ടയം- 197, പത്തനംതിട്ട- 180, മലപ്പുറം- 177, ആലപ്പുഴ- 145, കണ്ണൂര്‍- 141, പാലക്കാട്- 101, വയനാട്- 100, ഇടുക്കി- 94, കാസര്‍ഗോഡ്- 53 എന്നിങ്ങനെയാണു രോഗമുക്തരുടെ കണക്ക്.

60,193 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. ഇന്നലെ 13 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,435 ആയി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 maharashtra contributes nearly 65 percent of indias new infections kerala punjab

Next Story
കർണാടക മുൻ മന്ത്രിക്കൊപ്പം വീഡിയോയിൽ ഉണ്ടായിരുന്ന യുവതിയെ കാണാനില്ല, പരാതിയുമായി പിതാവ്ramesh jarkiholi, Ramesh Jarkiholi,കര്‍ണാടകം,രമേശ് ജാര്‍ക്കിഹോളി,BJP leader,ബിജെപി നേതാവ്,jarkiholi sex cd, bs yediyurappa, karnataka govt, congress, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com