Latest News

കോവിഡ്-19 ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

മാധ്യമപ്രവര്‍ത്തകന്റെ മകള്‍ അടുത്തിടെ ലണ്ടനില്‍ നിന്നും ഡല്‍ഹി വഴി ഭോപാലിലെത്തിയിരുന്നു.

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ഭോപാല്‍: മധ്യപ്രദേശില്‍ മുന്‍മുഖ്യമന്ത്രി കമല്‍നാഥ് രാജി പ്രഖ്യാപനം നടത്തിയ വാര്‍ത്ത സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 20-നാണ് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജികത്ത് നല്‍കാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനെ കാണാന്‍ പോകും മുമ്പ് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.

മന്ത്രിമാര്‍, എംഎല്‍എമാര്‍, മധ്യപ്രദേശിലെ രാഷ്ട്രീയ നാടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്നുമെത്തിയവര്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അതേദിവസം വാര്‍ത്താസമ്മേളനം നടന്നയിടത്ത് ഉണ്ടായിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ മകള്‍ അടുത്തിടെ ലണ്ടനില്‍ നിന്നും ഡല്‍ഹി വഴി ഭോപാലിലെത്തിയിരുന്നു. അതേസമയം, ഡല്‍ഹിയില്‍ നിന്നും ഭോപാലിലേക്ക് ശതാബ്ദി എക്‌സ്പ്രസില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന് കൊറോണവൈറസ് ബാധയില്ലെന്ന് സ്ഥരീകരിച്ചു.

Read Also: Covid-19: ചാൾസ് രാജകുമാരനു കോവിഡ്-19 സ്ഥിരീകരിച്ചു

ഇതുവരെ, ഒമ്പത് പേര്‍ക്കാണ് മധ്യപ്രദേശില്‍ കൊറോണവൈറസ് ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. നാലു പേര്‍ക്ക് ഇന്‍ഡോറിലും ഒരു സ്ത്രീക്ക് ഉജ്ജയ്‌നിയിലും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. ജബല്‍പൂര്‍, ഗ്വാളിയോര്‍, ഭോപാല്‍, ശിവപുരി എന്നിവിടങ്ങളിലാണ് മറ്റു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Read in English: MP journalist who attended Kamal Nath’s last press conference tests positive for COVID-19

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 madhyapradesh journalist who attended kamal naths press conference tests positive

Next Story
Covid-19: ചാൾസ് രാജകുമാരനു കൊറോണ സ്ഥിരീകരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express