Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ലോക്ക്ഡൗണ്‍ 4.0: ചട്ടങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും പ്രതീക്ഷിക്കാവുന്ന ഇളവുകള്‍ ഇവയാണ്‌

അടച്ചിടലിന്റെ നാലാം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന സൂചന കേന്ദ്രം നല്‍കിയിരുന്നു

lockdown, lockdown 4, lockdown 4.0 guidelines, lockdown 4 guidelines, india lockdown, lockdown in india, coronavirus lockdown, lockdown rules, lockdown 4.0 rules, maharashtra lockdown, mha guidelines, mha guidelines lockdown 4.0, lockdown 4.0 guidelines mha, mha guidelines lockdown 4.0 india, lockdown new guidelines, kerala lockdown, tamil nadu lockdown, west bengal lockdown, lockdown in india

ന്യൂഡല്‍ഹി: ഇന്ത്യ മെയ് 18 മുതല്‍ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മെയ് 11 പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതുപോലെ വ്യത്യസ്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളുമാകും ഉണ്ടാകുക. കഴിഞ്ഞ ആഴ്ചയില്‍ എല്ലാ സംസ്ഥാനങ്ങളും ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാകും പുതിയ ചട്ടങ്ങള്‍ വരിക. കൊറോണവൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യയിലാദ്യമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് 25-നാണ്. പിന്നീടത് ഏപ്രില്‍ 15-നും മെയ് നാലിനും നീട്ടി.

Read Also: Nirmala Sitharaman Press Conference Highlights: ആറു വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കും; കൽക്കരി, ബഹിരാകാശ മേഖലയിലും സ്വകാര്യവൽക്കരണം

അടച്ചിടലിന്റെ നാലാം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന സൂചന കേന്ദ്രം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകളും രോഗമില്ലാത്ത പ്രദേശങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, അസം, തെലങ്കാന സംസ്ഥാനങ്ങള്‍ ഈ മാസം അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യക്കാരാണ്. കൂടാതെ, കോവിഡ്-19 സാഹചര്യം അനുസരിച്ച് ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ തിരിക്കാനുള്ള അവകാശവും അവര്‍ കേന്ദ്രത്തോട് ചോദിക്കുന്നു.

ലോക്ക്ഡൗണ്‍ 4.0 ചട്ടങ്ങള്‍ എങ്ങനെ വ്യത്യാസപ്പെടും

  • സ്‌കൂള്‍, കോളെജ്, മാളുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കില്ല. എങ്കിലും സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഓപ്ടിക്കല്‍ ഷോപ്പുകള്‍ എന്നിവ റെഡ് സോണുകളിലെ രോഗബാധിതമായ സ്ഥലങ്ങളെ ഒഴികെയുള്ളവയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും.
  • അടുത്ത ആഴ്ച മുതല്‍ പതിയെ ആവശ്യത്തിന് അനുസരിച്ച് ട്രെയിന്‍, വ്യോമ ഗതാഗതം പുനരാരംഭിച്ചേക്കാം. എങ്കിലും പൂര്‍ണമായ പ്രവര്‍ത്തനം ഉടന്‍ ഉണ്ടാകില്ല.
  • പ്രാദേശിക ട്രെയിനുകള്‍, ബസുകള്‍, മെട്രോ എന്നിവ കുറച്ച് ആളുകളെ മാത്രം അനുവദിച്ച് സര്‍വീസ് നടത്താന്‍ സാധ്യതയുണ്ട്.
  • യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണത്തോടെ റെഡ് സോണുകളിലെ രോഗബാധിതമല്ലാത്ത സ്ഥലങ്ങളില്‍ ഓട്ടോകളും ടാക്‌സികളും അനുവദിക്കാം.
  • ഇത്തരം സേവനങ്ങളിലെ മിക്കതും ജില്ലകളിലെ രോഗബാധിതമല്ലാത്ത സ്ഥലങ്ങളില്‍ അനുവദിക്കാനും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കാനും സാധ്യതയുണ്ട്.

    Read Also: ബംപർ ഓഫറുമായി വോഡഫോൺ-ഐഡിയയുടെ ഡബിൾ ഡേറ്റ; പ്രതിദിനം നാല് ജിബി

  • ഓറഞ്ച്, റെഡ് സോണുകളില്‍ ചന്തകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കിയേക്കാം. അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക സംവിധാനം പിന്തുടരാന്‍ സാധ്യതയുണ്ട്.
  • രോഗബാധിതമായ സ്ഥലങ്ങളെ ഒഴിവാക്കി റെഡ് സോണുകളില്‍ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുമതി നല്‍കിയേക്കും. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഇപ്പോള്‍ ഇതിന് അനുവാദമുണ്ട്.

Read in English: Lockdown 4.0 guidelines: How rules will be different from existing ones from May 18

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 lockdown all you want to know

Next Story
Nirmala Sitharaman Press Conference Highlights: ആറു വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കും; കൽക്കരി, ബഹിരാകാശ മേഖലയിലും സ്വകാര്യപങ്കാളിത്തംnirmala sitharaman, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com