Latest News

Covid-19: ജൂൺ 30 വരെ യുപിയിൽ ഒരു പൊതുപരിപാടിയും അനുവദിക്കില്ല

Covid-19: 23,452 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്

Yogi Adityanath, Durga Pooja, Muharam Rali, Controversial Statement
Yogi Adityanath

Covid-19: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കാൽ ലക്ഷത്തിലേക്ക് അടുക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് സ്ഥിരീകരിച്ച ആയിരത്തിലധികം കേസുകളുൾപ്പടെ 24506 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. 775 പേർ ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടു. രോഗം ഭേദമായവരുടെ എണ്ണം 5062 ആയത് ആശ്വസമാണെങ്കിലും മഹാരാഷ്ട്ര ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നിൽ നിൽക്കുന്നത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത 18 മരണങ്ങളുൾപ്പടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 301 ആയി. മഹാരാഷ്ട്രയിൽ ഇതുവരെ 6817 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ 27 ശതമാനവും മഹാരാഷ്ട്രയിലാണ്. മരണസംഖ്യയുടെ കാര്യത്തിൽ അത് 40 ശതമാനത്തിന് മുകളിലാണ്.

Also Read: പരിഭ്രാന്തി പരത്തിയെന്ന് കുറ്റപ്പെടുത്തി, കേരളം ശരിയായ പാതയിലാണെന്ന് സമയം തെളിയിച്ചു: കെകെ ശൈലജ

ആഗോള തലത്തിൽ കൊറോണ വൈറസിന്റെ വ്യാപനം തുടരുകയാണ്. ഇതുവരെ ലോകത്ത് 28 ലക്ഷത്തിലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൃത്യമായി പറഞ്ഞാൽ 2801065 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ 195218 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. 775986 പേർക്ക് രോഗം ഭേദമായതായും കണക്കുകൾ വ്യക്തമാക്കുന്നു.

Live Blog

Covid-19 Live Updates: കോവിഡ്-19 വാർത്തകൾ തത്സമയം














19:50 (IST)25 Apr 2020





















പ്രവാസികളുടെ മൃതദേഹം കൊണ്ടുവരാൻ പുതിയ ഉത്തരവിറക്കി

പ്രവാസികളുടെ മൃതദേഹം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി . വിദേശകാര്യ, ആരോഗ്യമന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ഉത്തരവിൽ പറയുന്നു. ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിനു വിലക്കേർപ്പെടുത്തിയതോടെ യുഎഇയിൽ മോർച്ചറികളിലടക്കം സൂക്ഷിച്ചിരിക്കുന്നത് ഇരുപത്തേഴു ഇന്ത്യൻ പൗരൻമാരുടെ മൃതദേഹങ്ങളാണ്. ഡൽഹിയിൽ നിന്നും അബുദാബിയിലേക്കു മടക്കി അയച്ച മൂന്നു മൃതദേഹങ്ങളും അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് മൂന്നു ഡൽഹി സ്വദേശികളുടെ മൃതദേഹങ്ങൾ തിരിച്ചയച്ചത്.

17:37 (IST)25 Apr 2020





















കേരളത്തിനു കേന്ദ്രത്തിന്റെ അഭിനന്ദനം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ പൂർണ സംതൃ‌പ്‌തി രേഖപ്പെടുത്തിയെന്ന് പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്രം കേരളത്തെ അഭിനന്ദിച്ചത്. പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ ക്യാബിനറ്റ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന് ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചെന്നും പിണറായി പറഞ്ഞു.

17:10 (IST)25 Apr 2020





















ആരോഗ്യപ്രവർത്തകയ്ക്കും കോവിഡ്

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം ജില്ലകളിൽ മൂന്ന് പേർക്കും കണ്ണൂർ ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. കൊല്ലം സ്വദേശിനിയാണ് ഇവർ. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ ഏഴ് പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ രണ്ട് വീതം പേരും വയനാട് ജില്ലയിൽ ഒരാളുമാണ് ഇന്ന് രോഗമുക്തരായത്.

17:09 (IST)25 Apr 2020





















മുഖ്യമന്ത്രി തത്സമയം

16:54 (IST)25 Apr 2020





















ചെന്നെെയിൽ പച്ചക്കറി സാധനങ്ങൾ വാങ്ങിക്കാനുള്ളവരുടെ തിരക്ക്

16:52 (IST)25 Apr 2020





















വിജിലൻസ് കമ്മിഷണർ സത്യപ്രതിജ്ഞ ചെയ്തത് സാമൂഹിക അകലം പാലിച്ച്

16:48 (IST)25 Apr 2020





















ഉത്തർപ്രദേശിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ പൊതുപരിപാടികൾക്കുള്ള വിലക്ക് ജൂൺ 30 വരെ. യാതൊരു പൊതുപരിപാടികളും ചടങ്ങുകളും ഇക്കാലയളവിൽ അനുവദിക്കില്ല. ഉത്തർപ്രദേശിലെ കോവിഡ് കേസുകൾ 1500 കടന്നു. 26 പേർ രോഗം ബാധിച്ച് മരിച്ചു. 

16:09 (IST)25 Apr 2020





















നെടുങ്കണ്ടം പഞ്ചായത്ത് പൂർണമായി അടച്ചിടും

ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനം. പാൽ, പത്രം, ചരക്കുവാഹനങ്ങൾ എന്നിവയ്ക്ക് മാത്രം അനുമതി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അടച്ചിടൽ

15:20 (IST)25 Apr 2020





















വയനാട് കോവിഡ് മുക്തം

ജില്ലയിൽ കോവിഡ്-19 ചികിത്സയിലുണ്ടായിരുന്ന മൂന്നാമത്തെ രോഗിയുടെ ഫലവും നെഗറ്റീവ് ആയി. ഇതോടെ വയനാട് ജില്ല കോവിഡ് മുക്തമായി. മൂപ്പൈനാട് നെടുങ്കരണ സ്വദേശിയുടെ സാംപിൾ പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്. ഇദ്ദേഹം മാർച്ച് 22ന് അബുദാബിയിൽ നിന്നെത്തിയ ആളാണ്. 30നു രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 28 ദിവസമായി വയനാട്ടിൽ പുതിയ കേസുകൾ ഇല്ല എന്നതും ആശ്വാസ വാർത്തയാണ്. കോവിഡ് മുക്തമായെങ്കിലും ജില്ലയിൽ അതീവ ജാഗ്രത തുടരും. നിയന്ത്രണങ്ങളിൽ ഇളവില്ല. 

14:33 (IST)25 Apr 2020





















ശമ്പളം പിടിക്കുന്നില്ല, മാറ്റിവയ്ക്കുന്നത്, തിരിച്ചുനല്‍കും: തോമസ് ഐസക്

കോവിഡ്-19 ലോക്ക്ഡൗണ്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറച്ചു. ഏപ്രില്‍ മാസത്തില്‍ വരുമാനം 250 കോടി രൂപ മാത്രമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സഹായം കൂടി ലഭിച്ചാല്‍ 2000 കോടി രൂപയാകും വരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശമ്പളം കൊടുക്കാന്‍ തന്നെ സര്‍ക്കാരിന് 2,500 കോടി രൂപ വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ഒരു മാസത്തെ ശമ്പളം ആറുമാസം കൊണ്ട് പിടിക്കുമെന്ന ഉത്തരവ് പുനപരിശോധിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.

14:14 (IST)25 Apr 2020





















കോവിഡ് രോഗമുക്തി നേടിയ മാതാവിനും നവജാതശിശുവിനും യാത്രയയപ്പു നൽകി

കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് രോഗമുക്തി നേടി പ്രസവശസ്ത്രക്രിയ നടത്തിയ കാസറഗോഡ് സ്വദേശിയായ മാതാവിനും നവജാതശിശുവിനും മെഡിക്കൽ കോളേജ് അധികൃതർ യാതയയപ്പ്‌ നൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എൻ റോയ്,  വൈസ് പ്രിൻസിപ്പൽ ഡോ എസ് രാജീവ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ്, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ എ കെ ജയശ്രീ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ്‌ ഡികെ, ക്യാഷലിറ്റി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ വിമൽ രോഹൻ, ആർഎംഒ ഡോ സരിൻ എസ്എം, എആർഎം ഒ ഡോ മനോജ്‌ കുമാർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ ഗണേഷ് മല്ലർ, ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രെറ്റർ ഡോ ബിന്ദു, പിആർഒ ദിലീപ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനോദ് എന്നിവർ അടക്കമുള്ള ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും സന്നിഹിതരായിരുന്നു. യുവതിയുടെ ഭർത്താവിനെയും കോവിഡ് രോഗമുക്തി നേടി നേരത്തെ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.

Also Read: കോവിഡ് പോയി കണ്മണി വന്നു; പ്രതീക്ഷയായി മുത്തലിബും കുടുംബവും

13:51 (IST)25 Apr 2020





















ആന്ധ്രാ പ്രദേശിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങൾക്ക് പിന്നാലെ ആന്ധ്രാ പ്രദേശിലും സ്ഥിതി വഷളാകുന്നു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 61 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് മൂലം ഇതുവരെ 31 പേർക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടമായി.

12:17 (IST)25 Apr 2020





















കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കില്ലെന്ന് അസം

മുനിസിപ്പാലിറ്റി പരിധിക്കുള്ളിലും പുറത്തും തിരഞ്ഞെടുത്ത കടകൾക്ക് പ്രവർത്തിക്കുന്നതിന് അനുമതി നൽകി കേന്ദ്രം വെള്ളിയാഴ്ച അർധരാത്രി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കില്ലെന്ന് അസം. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനത്തിലെത്താനാണ് നീക്കം.

12:10 (IST)25 Apr 2020





















പൊലീസുകാർക്ക് ഐസ്ക്രീമുമായി ലാസ…

ലാസ കമ്പനിയുടെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഐസ്ക്രീം വിതരണം ചെയ്‌തു. സെയിൽസ് മാനേജർമാരായ ഉമേഷ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഐസ്ക്രീം വിതരണം ചെയ്തത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യാഗസ്ഥർക്ക് കുടിവെള്ളവും ജ്യൂസും ഭക്ഷണവും ദിനംപ്രതി വിതരണം ചെയ്യുന്നുണ്ട്.

11:48 (IST)25 Apr 2020





















മഹാരാഷ്ട്രയിൽ മരണം 300 കടന്നു, 6817 രോഗബാധിതർ

ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയ ദിവസമാണ് കടന്നു പോകുന്നത്. 24 മണിക്കൂറിനിടെ 1752 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. 23,452 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് കണ്ടെത്തിയത്. 723 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 4813 പേർക്ക് രോഗം ഭേദമായി.

11:22 (IST)25 Apr 2020





















കോളേജ് അധ്യയന വര്‍ഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്ന് യുജിസി സമിതി

രാജ്യത്തെ കോളേജുകളിലെ പുതിയ അധ്യയന വർഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്ന് നിർദേശം. കോളേജുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും എങ്ങനെ നടത്താമെന്നത് പഠിക്കുന്നതിനായി യുജിസി നിയോഗിച്ച ഏഴംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ നിർദേശം. വർഷാന്ത്യ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലൈയിൽ നടത്തിയാൽ മതിയെന്നും കഴിയുമെങ്കിൽ ഓൺലൈനായി നടത്തണമെന്നും സമിതി റിപ്പോർട്ടിൽ നിർദേശിക്കുന്നു.

10:30 (IST)25 Apr 2020





















സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക്

കൊറോണ വൈറസിന്റെ വ്യാപനം കൂടുതൽ ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെത്തും. ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്‌, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നാല് സംഘമെത്തി സാഹചര്യം വിലയിരുത്തും.

10:30 (IST)25 Apr 2020





















ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം. മുനിസിപ്പാലിറ്റി പരിധിക്കുള്ളിലും പുറത്തും തിരഞ്ഞെടുത്ത കടകൾക്ക് പ്രവർത്തിക്കുന്നതിന് അനുമതി നൽകി കേന്ദ്രം വെള്ളിയാഴ്ച അർധരാത്രി ഉത്തരവിറക്കി. ഹോട്ട്സ്‌പോട്ടുകൾക്കും കോവിഡ് ബാധിത പ്രദേശങ്ങൾക്കും ഇത് ബാധകമല്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. ഏപ്രിൽ 15ലെ ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. റെസിഡൻഷ്യൽ ഏരിയായിലുള്ള കടകളെയും ഗ്രാമപ്രദേശങ്ങളിലുള്ള മാർക്കറ്റ് കോംപ്ലക്സുകൾക്കും തുറന്ന് പ്രവർത്തിക്കാം. അതേസമയം ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ, മദ്യശാലകൾ എന്നിവ അടഞ്ഞ് തന്നെ കിടക്കും. അവശ്യ സാധനങ്ങളല്ലാത്തവയും ആളുകളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ ഉത്തരവ്.

10:29 (IST)25 Apr 2020





















പരിഭ്രാന്തി പരത്തിയെന്ന് കുറ്റപ്പെടുത്തി, കേരളം ശരിയായ പാതയിലാണെന്ന് സമയം തെളിയിച്ചു: കെകെ ശൈലജ

ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചു. ഇത് രാജ്യാന്തര മാധ്യമങ്ങളും വിവിധ ഭരണാധികാരികളും അംഗീകരിക്കുകയും സംസ്ഥാനത്തെ പ്രശംസിക്കുകയും ചെയ്ത കാര്യമാണ്. എങ്ങനെ സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ഇന്ത്യൻ എക്സപ്രസിനോട് മനസ് തുറക്കുന്നു. Read More

10:25 (IST)25 Apr 2020





















സ്വാഗതം

കൊറോണ തന്നെ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. മറ്റൊരു വാർത്ത ദിനത്തിലേക്ക് കടക്കുമ്പോൾ കൊറോണ വൈറസ് സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾ വേഗത്തിലും കൃത്യതയോടും അറിയാൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ തത്സമയ വിവരണത്തോടൊപ്പം തുടരുക. സ്വാഗതം…

Covid-19 Live Updates: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം. മുനിസിപ്പാലിറ്റി പരിധിക്കുള്ളിലും പുറത്തും തിരഞ്ഞെടുത്ത കടകൾക്ക് പ്രവർത്തിക്കുന്നതിന് അനുമതി നൽകി കേന്ദ്രം വെള്ളിയാഴ്ച അർധരാത്രി ഉത്തരവിറക്കി. ഹോട്ട്സ്‌പോട്ടുകൾക്കും കോവിഡ് ബാധിത പ്രദേശങ്ങൾക്കും ഇത് ബാധകമല്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. ഏപ്രിൽ 15ലെ ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. റെസിഡൻഷ്യൽ ഏരിയായിലുള്ള കടകളെയും ഗ്രാമപ്രദേശങ്ങളിലുള്ള മാർക്കറ്റ് കോംപ്ലക്സുകൾക്കും തുറന്ന് പ്രവർത്തിക്കാം. അതേസമയം ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ, മദ്യശാലകൾ എന്നിവ അടഞ്ഞ് തന്നെ കിടക്കും. അവശ്യ സാധനങ്ങളല്ലാത്തവയും ആളുകളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ ഉത്തരവ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 live updates with stats and death toll india kerala

Next Story
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക്Coronavirus,covid-19,COVID-19,SARS-CoV-2 virus,covid-19 disease,coronavirus official disease name,2019 new coronavirus name,novel coronavirus,2019-nCoV,pandemic,epidemic,quarantine,Coronavirus alert,China,World Health Organization,WHO,pneumonia cases,health ministry,ministry of health,thermal screening,airports,indian airports,coronavirus disease,coronavirus china,coronavirus vaccine,coronavirus infection,coronavirus in india,coronavirus treatment,coronavirus symptoms,coronavirus thailand,Wuhan City,Hubei province,respiratory illnesses,public health officials,microbe,outbreak,family of viruses,GISAID,diagnostic kits,drugs,vaccines,clinical signs,fever,fatigue,Thailand,India,travel advisory,precautionary measures,severe acute respiratory syndrome,SARS,Middle East respiratory syndrome,MERS,whole genome sequence data,Global Initiative on Sharing All Influenza Data,21-day lockdown,Prime Minister announces 21-day lockdown throughout India,essential commodities,dos and don'ts during 21-day lockdown period
The moderation of comments is automated and not cleared manually by malayalam.indianexpress.com