/indian-express-malayalam/media/media_files/uploads/2021/05/Covid-Vaccine-Vaccination-photo-Gurmeet-Singh14.jpeg)
ന്യൂഡൽഹി: രാജ്യത്ത് 10,126 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 332 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ 1,40,638 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് കഴിഞ്ഞ 263 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണ്. കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രതിദിന കേസുകൾ ഇരുപതിനായിരത്തിൽ താഴെയാണെന്നത് ആശ്വാസകരമാണ്.
രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,188 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം, രാജ്യത്തെ കോവിഡ് വാക്സിനേഷൻ 109 കോടി ഡോസ് കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 54 ലക്ഷം ഡോസാണ് വിതരണം ചെയ്തത്.
Also Read: ഭോപ്പാലിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; നാല് നവജാത ശിശുക്കൾ മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.