തുടരുന്ന ആശങ്ക; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.64 കോടി കടന്നു

നിലവിലെ സ്ഥിതി തുടർന്നാൽ ആകെ രോഗികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ തന്നെ ഇന്ത്യ ബ്രസീലിനെ മറികടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

ന്യൂഡൽഹി: കോവിഡ് വ്യാപനം ലോകത്ത് തുടരുന്ന സാഹചര്യത്തിൽ ആശങ്കയും വർധിക്കുന്നു. വലിയ രീതിയിലാണ് ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലായി കോവിഡ് വ്യാപനം തുടരുന്നത്. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2.64 കോടിയും കടന്ന് കുതിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 26,456,951 പേർക്ക് കോവിഡ് രോഗബാധ കണ്ടെത്തി. ഇവരിൽ 18,646,422 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മരണസംഖ്യയും ഉയരുകയാണ് 872,499 പേരാണ് കോവിഡ് മൂലം ഇതുവരെ ലോകത്ത് മരണപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടം 2.80 ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ ഇനിയും വർധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കേരളത്തിലടക്കം ഒക്ടോബറിൽ രോവ്യാപനം കനക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിദിന കണക്കിൽ ഇന്ത്യ തന്നെയാണ് ഇപ്പോഴും മുന്നിൽ തുടരുന്നത്. ഇതും ഉയരാനുള്ള സാധ്യത ശക്തമാണ്.

രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. ഇന്നലെ രാജ്യത്ത് നാൽപ്പതിനായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നിലയിലാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത്. ഇതോടെ അമേരിക്കയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63 ലക്ഷവും കടന്ന് മുന്നേറുകയാണ്. അമേരിക്കയിൽ മരണസംഖ്യയും കൂടുതലാണ്. രണ്ട് ലക്ഷത്തോളം പേർക്ക് ഇതുവരെ വൈറസ് ബാധമൂലം ജീവൻ നഷ്ടമായി.

ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിലും രോഗവ്യാപനം വലിയ രീതിയിൽ തന്നെ തുടരുന്നത് ആഗോള തലത്തിലും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ബ്രസീലിൽ 40 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 124729 പേർ വൈറബാധമൂലം മരണപ്പെട്ടുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിലെ സ്ഥിതി തുടർന്നാൽ ആകെ രോഗികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ തന്നെ ഇന്ത്യ ബ്രസീലിനെ മറികടക്കുമെന്നാണ് കണക്കുകൾ പറയുന്നത്. 39 ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എഴുപതിനായിരത്തിനടുത്താണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ ശരാശരി നിരക്ക്. അറുപത്തിയെട്ടായിരത്തിലധികം പേരാണ് രാജ്യത്ത് വൈറസ് ബാധ മൂലം മരണമടഞ്ഞത്. 3,034,887 പേർ രോഗമുക്തി നേടി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 latest numbers affected and death toll global stats

Next Story
‘അതിരു കടക്കാതിരിക്കാൻ’; ഇന്ത്യയുമായി ചർച്ചയ്ക്കു തയാറെന്ന് ചൈന, പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയേക്കുംindia china border dispute china rajnath meet, ഇന്ത്യ - ചൈന, rajnath in moscow, അതിർത്തി സംഘർഷം, s jaishankar, glawan valley faceoff, indian express, pangong tso, south pangong tso, india china border, india china border dispute, ladakh, ladakh border, galwan valley, indian army, pla army, chinese army, chushul, indian express,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com