Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

Covid-19: ഇന്ത്യയിലെ കോവിഡ് കേസുകളുടെ പകുതിയോളം റിപ്പോർട്ട് ചെയ്തത് ലോക്ക്ഡൗൺ നാലാം ഘട്ടത്തിൽ

Covid-19: പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ ലോക്ക്‌ഡൗണ്‍ ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്

corona virus, ie malayalam

Covid-19: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ പകുതിയോളം സ്ഥിരീകരിച്ചതെന്ന് കേന്ദ്രം. മേയ് 18ന് ആരംഭിച്ച ലോക്ക്ഡൗൺ 4.0യുടെ തുടക്കത്തിൽ ഇന്ത്യയിൽ 85,974 പേർക്കായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്. നാലാം ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ രോഗികളുടെ എണ്ണം 1,82,143 ആണ്.

രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോഴും രോഗികളുടെ എണ്ണത്തിൽ കുറവില്ല. അതിവേഗമാണ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,380 പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആകെ രോഗബാധിതരുടെ എണ്ണം 1,82,143 ആയി ഉയർന്നു. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേർ മരിച്ചു. ആകെ മരണസംഖ്യ 5,164 ആയി. കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ നാലാംഘട്ട സമ്പൂർണ അടച്ചുപൂട്ടൽ ഇന്ന് അവസാനിക്കും. പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ ലോക്ക്‌ഡൗണ്‍ ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.

Read Also: പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; മഴ തുടരും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നിന്ന് രാജ്യം സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. നാലാം ഘട്ടം ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ രാജ്യത്ത് തീവ്ര രോഗബാധിത പ്രദേശങ്ങളിൽ മാത്രമാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.

കണ്ടെയ്‌ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടം ഘട്ടമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതേസമയം തീവ്ര രോഗബാധിത പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച്ച പുറപ്പെടുവിച്ച മാർഗരേഖയിൽ വ്യക്തമാക്കുന്നു.

Live Blog

Covid-19: കോവിഡ്-19 വാർത്തകൾ














19:43 (IST)31 May 2020





















തമിഴ്നാട്ടിൽ 1149 പേർക്ക് കൂടി കോവിഡ്
 
തമിഴ്‌നാട്ടിൽ ഇന്ന് 1149 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 22,333 ആയി വർധിച്ചു.

18:02 (IST)31 May 2020





















കേരളത്തിൽ ഇന്ന് 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 15 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിൽ തന്നെയാണ് ഇന്നും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ മാത്രം 12 പേര്‍ക്ക് രോഗബാധ കണ്ടെത്തിയപ്പോൾ കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

16:22 (IST)31 May 2020





















ലോക്ക്ഡൗൺ ഇളവുകൾ ഐപിഎൽ സാധ്യതകൾ വർധിപ്പിക്കുന്നു; പ്രതീക്ഷയോടെ ആരാധകരും ബിസിസിഐയും

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടം തീവ്രബാധിത പ്രദേശങ്ങളിലേക്ക് മാത്രമായി ഒതുങ്ങുമ്പോൾ രാജ്യം സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ലോക്ക്ഡൗൺ ഇളവുകൾ കായിക മേഖലയിലും പ്രതീക്ഷകൾ സജീവമാക്കുന്നു. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ മുടങ്ങാതെ നട്ടകുമൊയെന്നാണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ച വിഷയം. Read More

15:12 (IST)31 May 2020





















ഇന്ത്യയിലെ കോവിഡ് കേസുകളുടെ പകുതിയോളം റിപ്പോർട്ട് ചെയ്തത് ലോക്ക്ഡൗൺ നാലം ഘട്ടത്തിൽ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസിന്റെ പാകുതിയോളം സ്ഥിരീകരിച്ചതെന്ന് കേന്ദ്രം. മേയ് 18ന് ആരംഭിച്ച ലോക്ക്ഡൗൺ 4.0യുടെ തുടക്കത്തിൽ ഇന്ത്യയിൽ 85,974 പേർക്കായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്. നാലാം ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ രോഗികളുടെ എണ്ണം 1,82,143 ആണ്.

15:00 (IST)31 May 2020





















Explained: ലോക്ക്ഡൗൺ 5.0 നാളെ മുതൽ; നിങ്ങളറിയേണ്ട കാര്യങ്ങൾ

കൊറോണ വൈറസ് പ്രതിരോധത്തിനായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ നാളെ (ജൂൺ 1) മുതൽ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാൽ മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഏറ്റവുമധികം ഇളവുകൾ അനുവദിച്ചുകൊണ്ടാണ് നാലാം തവണ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും രാജ്യം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങി വരുന്ന തരത്തിൽ തീവ്രരോഗബാധിത പ്രദേശങ്ങളിൽ മാത്രമാണ് കർശന നിയന്ത്രണങ്ങൾ തുടരുക. അഞ്ചാം ഘട്ട ലോക്ക്ഡൗണിൽ പൊതുജനം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. Read More

13:00 (IST)31 May 2020





















മൻ കി ബാത്തിൽ മോദി

12:56 (IST)31 May 2020





















പ്രതിരോധപ്രവർത്തനം ഊര്‍ജിതമെന്ന് മോദി

പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടത്. ഇത് കുറയ്ക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടരുകയാണ്. തൊഴില്‍ മേഖല ഊര്‍ജസ്വലമാക്കാന്‍ വിവിധ തലങ്ങളില്‍ ശ്രമം നടത്തുന്നു. മേയ്ക്് ഇന്‍ ഇന്ത്യ പദ്ധതിയെ എല്ലാവരും പ്രോല്‍സാഹിപ്പിക്കുന്നു. കുടിയേറ്റതൊഴിലാളികള്‍ക്കായി ഓട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്‍. മൈഗ്രേഷന്‍ കമ്മിഷനും സ്കില്‍ മാപ്പിങ്ങും അതില്‍ ചിലതെന്നും മോദി പറഞ്ഞു.

12:52 (IST)31 May 2020





















കോവിഡ് പ്രതിരോധത്തെ കുറിച്ച് മോദി

മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ കോവിഡ്-19 അതിവേഗം പടര്‍ന്നില്ലെന്ന് മോദി പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം ജനങ്ങള്‍ നേതൃത്വം നല്‍കുന്നതും നമ്മുടെ പൗരന്‍മാരുടെ നൂതനമായ ആത്മാവ് ശക്തിപകരുന്നതുമാണ്. സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും തുറന്നതിനാല്‍ ശ്രദ്ധ വേണമെന്നും മോദി പറഞ്ഞു. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടിലാകാത്തവര്‍ ഇല്ലെന്നും എന്നാല്‍ പാവപ്പെട്ടവരേയും തൊഴിലാളികളേയും ഏറ്റവുമധികം ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12:52 (IST)31 May 2020





















ഇന്ത്യയുടേത് വലിയ നേട്ടമെന്ന് മോദി

എല്ലാവരുടേയും പിന്തുണയോടെ കോവിഡ്-19-ന് എതിരെ ശക്തമായി പോരാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മന്‍ കി ബാത്ത് എന്ന പ്രതിമാസ റേഡിയോ പരിപാടിയിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണവൈറസിനെതിരായ പോരാട്ടത്തിന്റെ പാത ദൈര്‍ഘ്യമേറിയതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌കുകള്‍ ധരിക്കുന്നതിലും പരമാവധി വീടിനുള്ളില്‍ കഴിയുന്നതിലും അശ്രദ്ധ വരുത്തരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

11:26 (IST)31 May 2020





















ജി 7 ഉച്ചകോടി മാറ്റിവയ്‌ക്കുമെന്ന് ട്രംപ്

ജൂണിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടി മാറ്റിവയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെപ്‌റ്റംബറിലോ അതിനുശേഷമോ ആയിരിക്കും ജി 7 ഉച്ചകോടി നടത്തുക എന്ന് ട്രംപ് അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉച്ചകോടിയിൽ അംഗങ്ങളാക്കണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം.

11:26 (IST)31 May 2020





















മന്ത്രിയുടെ ഭാര്യയ്‌ക്ക് കോവിഡ്

ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുടെ ഭാര്യയ്‌ക്ക് കോവിഡ്-19. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭായോഗത്തിൽ ടൂറിസം മന്ത്രി പങ്കെടുത്തിരുന്നു 

11:24 (IST)31 May 2020





















ബ്രസീലിൽ സ്ഥിതി മോശമാകുന്നു

ബ്രസീലിൽ സ്ഥിതി മോശമാകുന്നു. ബ്രസീലിൽ കോവിഡ് മരണം 28,834 ആയി. മരണസംഖ്യയിൽ ബ്രസീലിൽ നാലാം സ്ഥാനത്തെത്തി. യുഎസ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് മരണസംഖ്യയിൽ ആദ്യ മൂന്ന് സ്ഥാനത്ത് 

11:21 (IST)31 May 2020





















സാമൂഹിക അകലം പാലിക്കാൻ പുതിയ രീതി, കർണാടകയിലെ ഒരു ഹോട്ടലിൽ നിന്നുള്ള ദൃശ്യം

10:59 (IST)31 May 2020





















കേരളത്തിൽ ഇന്ന് ശുചീകരണ ദിനം

സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാനം ശുചീകരണ ദിനം ആചരിക്കുന്നത്. കുടുംബാംഗങ്ങൾ ഒന്നുചേർന്ന് വീടും പരിസരവും വൃത്തിയാക്കണം. ഇന്ന് ഞായറാഴ്‌ചയായതിനാൽ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ദിനം കൂടിയാണ്. ലോക്ക്‌ഡൗണ്‍ നിർദേശങ്ങൾ പാലിച്ചുവേണം ശുചീകരണപ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് സർക്കാർ അറിയിച്ചു. എല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണം. സര്‍ക്കാര്‍ രൂപീകരിച്ച് സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും.

10:58 (IST)31 May 2020





















സംസ്ഥാന തീരുമാനം ഉടൻ

ജൂൺ എട്ട് മുതൽ രാജ്യത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിൽ ഏതെല്ലാം നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. സംസ്ഥാന സാഹചര്യമനുസരിച്ച് ഇളവുകളിൽ നീക്കുപോക്ക് നടത്താൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കുന്നത് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ, കേരളത്തിൽ ചിലപ്പോൾ അത് നീട്ടിയേക്കും. കേന്ദ്രം നൽകിയ ഇളവുകളെ കുറിച്ച് തിങ്കളാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടക്കും. അതിനുശേഷമായിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇളവുകളെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തുക.

Covid-19: തീവ്രബാധിത മേഖലകളിൽ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ തുടരും. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ചട്ടങ്ങള്‍ പരിഗണിച്ച് ജില്ലാ അധികൃതര്‍ക്ക് തീവ്ര രോഗ ബാധിത പ്രദേശങ്ങള്‍ തീരുമാനിക്കാം. ഈ മേഖലയില്‍ അവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മേഖലകളില്‍ ആളുകള്‍ പുറത്തേക്കോ അകത്തേക്കോ യാത്ര ചെയ്യാന്‍ പാടില്ല. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യ സാധനങ്ങളുടേയും സേവനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇളവുണ്ട്. ഈ മേഖലയില്‍ രോഗിയുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുകയും വീടുകളില്‍ നിരീക്ഷണവും മറ്റു ആരോഗ്യ ഇടപെടലുകളും നടത്തണം. തീവ്ര രോഗ ബാധിത മേഖലയ്ക്ക് പുറത്ത് ബഫര്‍ മേഖലകള്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ തീരുമാനിക്കണം. ജില്ലാ അധികൃതരുടെ തീരുമാന പ്രകാരം ബഫര്‍ മേഖലകളില്‍ അവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala india positive cases death numbers live updates

Next Story
ജി 7 ഉച്ചകോടി മാറ്റിവയ്‌ക്കുമെന്ന് ട്രംപ്; ഇന്ത്യയെയും റഷ്യയെയും ഉൾപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ്Donald Trump, hydroxychloroquine, donald trump hydroxychloroquine ban, donald trump hydroxychloroquine coronavirus, Trump India, Donald Trump Narendra Modi, Donald Trump India retaliations
The moderation of comments is automated and not cleared manually by malayalam.indianexpress.com