Covid-19 Highlights: ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് -19 ബാധിതരുടെ എണ്ണം 16,281 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1024 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 316 പേരാണ് നഗരത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
1024 new cases of #Coronavirus reported in the last 24 hours, taking the total number of confirmed cases to 16281 in the city.
13 more deaths have been updated in the health bulletin today. Total number of deaths due to #Coronavirus in Delhi is 316 @IndianExpress— Astha Saxena (@Asthasaxena88) May 28, 2020
അതേസമയം, മുംബൈയിലെ ധാരാവിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,675 ആയി വർധിച്ചു. 36പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 61 കോവിഡ് ബാധിതർ ഇതുവരെ ധാരാവിയിൽ മരണപ്പെട്ടു.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരായ പൊലീസുകരുടെ എണ്ണം 2000 കടന്നു. പുതിയതായി 131 പൊലീസുകരിൽ കൂടി വൈറസ് ബാധ കണ്ടെത്തി. ഇതുവരെ സംസ്ഥാനത്ത് 22 പൊലീസുകാർക്ക് വൈറസ് ബാധമൂലം ജീവൻ നഷ്ടമായി.
രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. പുതിയതായി 6566 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,58,333 ആയി. 4531 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്.
വിദേശത്ത് നിന്ന് കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് എത്തി തുടങ്ങിയതും ഇന്ത്യയിൽ ലോക്ക്ഡൗണിൽ ഇളവുകളും വന്നതിന് പിന്നാലെയാണ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത്.
ഇതുവരെ 57,88,073 പേർക്കാണ് ലോകത്താകമാനം കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗം നിയന്ത്രിക്കാൻ സാധിക്കാത്തത് വെല്ലുവിളിയായി തന്നെ നിലനിൽക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 24, 97,140 പേർക്കാണ് രോഗം ഭേദമായത്. അതേസമയം കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം 3,57,400 ആയി. അമേരിക്കയിലും ബ്രസീലിലുമാണ് നിലവിൽ വൈറസിന്റെ ആഘാതം വലിയ രീതിയിൽ അനുഭവപ്പെടുന്നത്.
ഡൽഹിയിൽ കോവിഡ് -19 ബാധിതരുടെ എണ്ണം 16,281 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1024 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 316 പേരാണ് നഗരത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ജമ്മു കശ്മീരിൽ ഇന്ന് 115 പേർക്ക് പുതുതായി കോവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2036 ആയി വർധിച്ചു.
കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ കാസർഗോഡ് ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ. വി രാംദാസ് അറിയിച്ചു.ജാഗ്രതയോടെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള യ ആളുകളുടെ വരവോടുകൂടിയാണ് മൂന്നാംഘട്ട കോവിഡ് രോഗബാധ ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.ഈ കാലയളവിൽ വിദേശരാജ്യങ്ങളിൽ നിന്നും 646 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 4976 പേരും ആണ് കാസർഗോഡ് ജില്ലയിലേക്ക് എത്തിയതെന്നും ഡിഎംഒ അറിയിച്ചു.
മുംബൈയിലെ ധാരാവി ചേരിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,675 ആയി വർധിച്ചു. 36പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 61 കോവിഡ് ബാധിതർ ഇതുവരെ ധാരാവിയിൽ മരണപ്പെട്ടു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് അഞ്ച് പേർക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read More
കൊച്ചി: സർക്കാർ ക്വാറന്റൈനിൽ പോകുന്ന പ്രവാസികളിൽ നിന്ന് ചെലവ് ഈടാക്കാനുള്ള സർക്കാർ നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സർക്കാർ നടപടി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട അയിരൂർ സ്വദേശിയും മുൻ പ്രവാസിയുമായ റെജി താഴമൺ ആണ് കോടതിയെ സമീപിച്ചത്. പ്രവാസികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും കോവിഡ് മഹാമാരിയെ തുടർന്ന് നാട്ടിലെത്തുന്നവരിൽ തൊഴിൽ നഷ്ടപ്പെട്ടവരും സാമ്പത്തിക ശേഷിയില്ലാത്തവരും ഉണ്ടെന്നും ഹർജിയിൽ പറയുന്നു. പകർച്ച വ്യാധി പോലുള്ള സാഹചര്യങ്ങളിൽ പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിന് ഉണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് സഹായത്തിന് കോടികൾ എത്തിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്പത്തിക ശേഷിയില്ലാത്തവരുടെ ചെലവ് സർക്കാർ വഹിക്കുമെന്ന് പറയുന്നുണ്ടങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നും രണ്ട് തരത്തിലുള്ള നടപടി ശരിയല്ലെന്നും ഹർജയിൽ പറയുന്നു.
കോവിഡ്-19 ഭേദമായതിന്റെ ആശ്വാസത്തിനൊപ്പം ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്കി. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗമാണ് ഈ അപൂര്‍വ നിമിഷത്തിന് വേദിയായത്. ഇന്നലെ (മേയ് 28) രാവിലെ പത്തോടെയാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. 2.7 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജേക്കബ്, ഹെഡ് നഴ്സ് മിനി കരുണാകരന് എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് ശസ്ത്രക്രിയ നടത്തിയത്.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരായ പൊലീസുകരുടെ എണ്ണം 2000 കടന്നു. പുതിയതായി 131 പൊലീസുകരിൽ കൂടി വൈറസ് ബാധ കണ്ടെത്തി. ഇതുവരെ സംസ്ഥാനത്ത് 22 പൊലീസുകാർക്ക് വൈറസ് ബാധമൂലം ജീവൻ നഷ്ടമായി.
കൊറോണ വൈറസ്മ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ബാധിച്ചവർക്ക് പൊതുജനപിന്തുണ ഉയർത്തുന്നതിനായി കോൺഗ്രസ് പാർട്ടി വ്യാഴാഴ്ച ‘സ്പീക്ക് അപ്പ് ഇന്ത്യ’ കാമ്പയിൻ ആരംഭിച്ചു. ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾക്കെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ക്യാമ്പയിൻ.
ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് നിരവധി രാജ്യങ്ങളാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇത്തരത്തിൽ രാജ്യങ്ങൾ അടച്ച് പൂട്ടലിലേക്ക് നീങ്ങിയപ്പോൾ ദശലക്ഷകണക്കിന് ആളുകൾ വീടുകളിൽ തന്നെ തുടർന്നു. കൃഷിയുൾപ്പടെ എല്ലാ തൊഴിൽ മേഖലകളും നിശ്ചലമാവുകയും ബിസിനസുകൾ നിർത്തിവയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇത് മിക്കവാറും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളെയുമാണ് നിശ്ചലമാക്കിയത്. രാജ്യാന്തര നാണയനിധിയുടെ (International Monetary Fund അഥവ IMF) റിപ്പോർട്ട് പ്രകാരം ആഗോള സമ്പദ് വ്യവസ്ഥ 2020 ൽ മൂന്ന് ശതമാനത്തിലധികം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ മാന്ദ്യമാകുമത്. Read More
രാജ്യതലസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം കൂടുന്നു. ബുധനാഴ്ച മാത്രം 792 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണത്തിൽ ഗുജറാത്തിനെ മറികടന്ന് ഡൽഹി മുന്നിലെത്തി. 15,257 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 15,195 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
സാധാരണ മേയ് മാസത്തെ അവസാന ആഴ്ചകളില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് ഉപയോഗിക്കുന്നതിനായി കുട്ടികള്‍ക്ക് പുസ്തകങ്ങളും നോട്ടുബുക്കുകളും യൂണിഫോമും ബാഗുമൊക്കെ വാങ്ങുന്ന തിരക്കിലായിരിക്കും അച്ഛനമ്മമാര്‍. സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിപണിയില്‍ എത്തുന്നത് കോടികളും. എന്നാല്‍ ഇത്തവണ, കോവിഡ്-19 വ്യാപന ഭീതി മൂലം ലോക്ക്ഡൗണ്‍ ആയതുകാരണം സ്കൂളുകള്‍ ഓണ്‍ലൈന്‍ അധ്യാപനത്തിലേക്ക് മാറുന്നതോടെ വിപണിയിലെ ട്രെന്‍ഡ് ലാപ്ടോപ്പും, കംപ്യൂട്ടറും, സ്മാര്‍ട്ട്ഫോണും പുതിയ മൊബൈല്‍ കണക്ഷനും ഇന്റര്‍നെറ്റുമൊക്കെയാണ്. അച്ഛനമ്മമാരുടെ ബജറ്റിന്റെ താളം തെറ്റിക്കുന്നത് കൂടിയാണ് ഈ ഹൈടെക്ക് ചെലവുകള്‍. Read More
ജൂൺ ഒന്നിന് ട്രെയിൻ സർവ്വീസ് തുടങ്ങുന്നതിനെതിരെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്തയച്ചു. രാജസ്ഥാന്, ഛത്തീസ്ഗഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് കത്ത് നല്‍കിയത്. ശ്രമിക് ട്രെയിൻ സർവ്വീസ് പൂർത്തിയാക്കിയിട്ട് സാധാരണ സര്‍വ്വീസുകള്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാം എന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ഇന്ന് സംസ്ഥാനങ്ങളുമായി കേന്ദ്രത്തിന്റെ വിലയിരുത്തല്‍ നടക്കും. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന നഗരങ്ങളിലെ സ്ഥിതി വിലയിരുത്തും.
കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിൻഡാൽ രാജിവച്ചു. ബുധനാഴ്ചയാണ് ബിജെപി തന്നെ ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ പാർട്ടി അധ്യക്ഷൻ തൽസ്ഥാനത്ത് നിന്ന് രാജിവെച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ വകുപ്പിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിൽ അഴിമതിയുണ്ടെന്ന് തെളിഞ്ഞിരുന്നു. അഴിമതി വ്യക്തമായ സാഹചര്യത്തിൽ ആരോഗ്യ ഡയറക്ടർ ഡോ. എ.കെ.ഗുപ്തയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമയി നിർത്തിവച്ചിരുന്ന മദ്യവിൽപ്പന സംസ്ഥാനത്ത് ഇന്ന് മുതൽ പുഃനരാരംഭിച്ചു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിവിധ ബിവറേജസ് ഔട്ട്ലെറ്റുകൾ വഴിയും ബാറുകൾ വഴിയും മദ്യം വിൽപ്പന ചെയ്യുന്നത്. രാത്രി പത്ത് മണി മുതലാണ് മദ്യം ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള ബെവ്ക്യൂ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമായത്.
ഇതുവരെ 57,88,073 പേർക്കാണ് ലോകത്താകമാനം കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗം നിയന്ത്രിക്കാൻ സാധിക്കാത്തത് വെല്ലുവിളിയായി തന്നെ നിലനിൽക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 24, 97,140 പേർക്കാണ് രോഗം ഭേദമായത്. അതേസമയം കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം 3,57,400 ആയി. അമേരിക്കയിലും ബ്രസീലിലുമാണ് നിലവിൽ വൈറസിന്റെ ആഘാതം വലിയ രീതിയിൽ അനുഭവപ്പെടുന്നത്.
ഇന്ത്യയിലും കൊറോണ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. പുതിയതായി 6566 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,58,333 ആയി. 4531 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്.
കോവിഡ്-19മായി ബന്ധപ്പെട്ട വാർത്തകൾ വേഗത്തിലും കൃത്യതയിലും അറിയുന്നതിന് ഇന്ത്യൻ എക്സപ്രസ് മലയാളത്തിന്റെ തത്സമയ വിവരണത്തോടൊപ്പം തുടരുക. എല്ലാ വായനക്കാർക്കും മറ്റൊരു വാർത്ത ദിനത്തിലേക്ക് സ്വാഗതം.