Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

Covid 19 Kerala Evacuation Highlights: ഇന്നു രണ്ടു വിമാനങ്ങൾ; ആദ്യ വിമാനം ദുബായിൽനിന്ന് കൊച്ചിയിലേക്ക്

Covid 19 Kerala Evacuation Highlights: ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ

dubai, ദുബായ്, dubai travel updates, ദുബായ് യാത്ര സംബന്ധിച്ച വിവരങ്ങൾ, covid-19, കോവിഡ് -19, covid-19 test report, കോവിഡ് -19 പരിശോധനാ റിപ്പോർട്ട്, covid-19 negative report, കോവിഡ് -19 നെഗറ്റീവ് റിപ്പോർട്ട്, covid-19 negative cerificate, , കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ്, covid rc-pcr test,  , കോവിഡ് ആർടി-പിസിആർ ടെസ്റ്റ്, pure health Dubai, പ്യൂര്‍ ഹെല്‍ത്ത് ദുബായ്, air india express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, micro health lab kerala, മൈക്രോ ഹെൽത്ത് ലാബ്, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, മലയാളം, ie malayalam, ഐഇ മലയാളം

Covid 19 Kerala Evacuation Highlightss: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് രണ്ടു വിമാനങ്ങൾ കൂടി കേരളത്തിലെത്തും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ച കഴിഞ്ഞ് യാത്രതിരിക്കും. ബഹ്‌റൈനില്‍നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം രാത്രി 7 മണിക്കാണ് പുറപ്പെടുക.

ഞായറാഴ്ച ക്വാലാലംപൂർ- കൊച്ചി ഫ്ളൈറ്റിൽ (IX683) 174 പേർ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 131 പുരുഷന്മാരും 43 സ്ത്രീകളും യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 10 വയസ്സിൽ താഴെയുള്ള 12 കുട്ടികളും, 8 ഗർഭിണികളും 75 വയസ്സിന് മേൽ പ്രായമുള്ള ഒരാളും ഉണ്ടായിരുന്നു.

ഇതിൽ നാലു പേരെ ചികിത്സയ്ക്കായി പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് കോവിഡ് ആശുപത്രികളിലേക്ക് അയച്ചു. 130 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻററുകളിലേക്ക് നിരീക്ഷണത്തിനായി അയച്ചു. 40 പേരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിനായി അയച്ചു. യാത്രക്കാരെ 14 കെ എസ് ആർ ടി സി ബസുകളിലും 4 സ്വകാര്യ ടാക്സികളിലും 11 എയർപോർട്ട് ടാക്സികളിലുമായാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്.

എറണാകുളം ജില്ലയിലുള്ള 31 പേരിൽ 23 പേരെ കോവിഡ് കെയർ സെന്ററുകളിലും 8 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Live Blog

Covid 19 Kerala Evacuation Highlights:


23:01 (IST)11 May 2020

ഐഎൻഎസ് മകർ

മാലി തുറമുഖത്ത് നിന്ന് 202 യാത്രക്കാരുമായി കൊച്ചിയിലേക്ക് തിരിച്ച ഐഎൻഎസ് മകർ കപ്പലിനകത്തുനിന്നുള്ള ദൃശ്യങ്ങൾ

22:11 (IST)11 May 2020

യാത്രക്കാരുടെ എണ്ണം ജില്ലാ അടിസ്ഥാനത്തിൽ

ബഹ്‌റിനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം ജില്ലാ അടിസ്ഥാനത്തില്‍,

മലപ്പുറം – 27, എറണാകുളം – ഒന്ന്, കണ്ണൂര്‍ – 51, കാസര്‍കോഡ് – 18, കൊല്ലം – ഒന്ന്, കോഴിക്കോട് – 67, പാലക്കാട് – ഏഴ്, പത്തനംതിട്ട – ഒന്ന്, തൃശൂര്‍- അഞ്ച്, വയനാട് – അഞ്ച്. ഗോവ – ഒന്ന്

22:07 (IST)11 May 2020

22:02 (IST)11 May 2020

സംസ്ഥാനങ്ങളുടെ നിലപാട്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്‌ഡൗണ്‍ ഇനിയും നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ. ലോക്ക്‌ഡൗണ്‍ നീട്ടരുതെന്നും ചില നിയന്ത്രണങ്ങൾ തുടരണമെന്നും മറ്റു ചില സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ നിലപാട് അറിയിച്ചത്. രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനെ അതിശക്തമായി എതിർത്ത സംസ്ഥാനങ്ങളാണ് തമിഴ്‌നാടും തെലങ്കാനയും. ട്രെയിൻ സർവീസ് സാധാരണ രീതിയിൽ ആയാൽ ഇതുവരെയുള്ള നിയന്ത്രണങ്ങൾ പാളിപ്പോകുമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക 

21:55 (IST)11 May 2020

കേന്ദ്രത്തിനെതിരെ മമത

കോവിഡ്-19 മഹാമാരിയെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. യാത്രാ ട്രെയിന്‍ സേവനം പുനരാരംഭിക്കുന്നതിനെതിരെയും മമത രംഗത്തെത്തി. “ഞങ്ങള്‍ കേന്ദ്രവുമായി സഹകരിക്കുകയാണ്. എന്നാല്‍ എന്തിനാണ് നിങ്ങള്‍ രാഷ്‌ട്രീയം കളിക്കുന്നത്. ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ശ്രമിക്കുന്നതു. പക്ഷേ, എന്തിനാണ് കേന്ദ്രം പശ്ചിമ ബംഗാളിനെ ആക്രമിക്കുന്നത്,” മമത യോഗത്തില്‍ പറഞ്ഞു. ലോക്ഡൗണ്‍ അവസാനിപ്പിക്കും മുമ്പും മറ്റു സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനുമുമ്പും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് മമത ആവശ്യപ്പെട്ടു.

21:55 (IST)11 May 2020

സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്ന് പിണറായി

സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നതെന്നും അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

20:22 (IST)11 May 2020

ഇതര സംസ്ഥാന തൊഴിലാളികൾ നടന്നുപോകുന്നത് ഒഴിവാക്കണം

ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് നടന്നുപോകുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. ഇക്കാര്യം സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. നാട്ടിലേക്ക് നടന്നുപോകാൻ നിൽക്കുന്നവർക്ക് കൃത്യമായി കൗണ്‍സിലിങ് നൽകണമെന്നും അവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും കേന്ദ്രം നിർദേശം നൽകി. 

19:58 (IST)11 May 2020

കേരളത്തെ അഭിനന്ദിച്ച് കർണാടക വിദ്യാഭ്യാസ, ആരോഗ്യമന്ത്രി

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ സുധാകര്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. കോവിഡ് പ്രതിരോധത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്കും ലോകത്തിനും തന്നെ മാതൃകയാണെന്ന് കെ.സുധാകര്‍ പറഞ്ഞു. കര്‍ണാടകത്തെ അപേക്ഷിച്ച് കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണ്. കേരളത്തിന്റെ പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ വളരെ മികച്ചതാണ്. കോവിഡ് പ്രതിരോധത്തില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ഡോ.കെ.സുധാകര്‍ വ്യക്തമാക്കി.

19:44 (IST)11 May 2020

കള്ള് ഷാപ്പുകളിൽ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല

സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ തുറക്കുന്നതിനു മുന്നോടിയായി നിർദേശങ്ങൾ പുറത്തിറക്കി. ഷാപ്പുകളിൽ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല. പാർസൽ മാത്രമേ അനുവദിക്കൂ. ഒരേസമയം പാർസലിനായി അഞ്ച് പേർ മാത്രമേ വരിയിൽ നിൽക്കാവൂ. ഭക്ഷണസാധനങ്ങളും പാർസൽ ആയി മാത്രമേ നൽകൂ. 

19:42 (IST)11 May 2020

മലപ്പുറം ജില്ലയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് അതിഥി തൊഴിലാളികളുടെ ആദ്യസംഘം യാത്ര തിരിച്ചു

മലപ്പുറം ജില്ലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലേക്ക് അതിഥി തൊഴിലാളികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. പ്രത്യേക തീവണ്ടിയില്‍ ജില്ലയില്‍ നിന്നുള്ള 1,162 തൊഴിലാളികളാണ് തിരൂരില്‍ നിന്ന് യാത്രയായത്. ബിഹാറിലേയും മധ്യപ്രദേശിലേയും അതിഥി തൊഴിലാളികള്‍ക്ക് പിന്നാലെ ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാകാതെ ജില്ലയില്‍ കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും പ്രത്യേക തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,162 തൊഴിലാളികളാണ് തിരൂരില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ ഇന്നലെ (മെയ് 11 ) വൈകിട്ട് ആറ് മണിയോടെ ലഖ്‌നൗവിലേക്ക് യാത്രയായത്.

19:41 (IST)11 May 2020

എണ്ണൂറ്  പേര്‍ക്ക് പ്രവേശനം നല്‍കും

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി നാളെ മുതൽ (മേയ് 12) മുതല്‍ ദിവസേന 800 പേരെ പ്രവേശിപ്പിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു. നിലവില്‍ നാന്നൂറ് പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പരിശോധന കേന്ദ്രത്തില്‍ ആറ് കൗണ്ടറുകള്‍ കൂടി സ്ഥാപിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നത്. യാത്രപാസിന്റെ സമയപരിധി കഴിഞ്ഞവര്‍ക്ക് വീണ്ടും പുതുക്കുന്നതിന് വെബ്‌സൈറ്റില്‍ ക്രമീകരണം വരുത്തിയിട്ടുണ്ട്. അയല്‍ സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തുന്നവര്‍ ആരോഗ്യസേതു അപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.

19:40 (IST)11 May 2020

സഞ്ചരിക്കുന്ന പരിശോധന കേന്ദ്രം കൈമാറി

വയനാട് ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ് നിര്‍മ്മിച്ച സഞ്ചരിക്കുന്ന കോവിഡ് 19 പരിശോധന കേന്ദ്രം ജില്ലാ ഭരണകൂടത്തിന് കൈമാറി. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള വാഹനത്തിന്റെ താക്കോള്‍ ഏറ്റുവാങ്ങി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ സാഹചര്യത്തില്‍ സ്രവ സാമ്പിള്‍ എടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് വിസ്‌ക് ഓണ്‍ വീല്‍സ് ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍, കിയോസ്‌ക്കില്‍ നിന്നും പുറത്തേക്ക് വിടുന്ന വായുവിനെ ശുചീകരിക്കുന്നതിനുളള അള്‍ട്രാവയലറ്റ് ട്രീറ്റ്‌മെന്റ് ചേമ്പര്‍, സ്രവപരിശോധനയ്ക്ക് എത്തുന്നവരുമായി ആശയവിനിമയം നടത്തുന്നതിനുളള ഉപകരണം തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

19:39 (IST)11 May 2020

വിമാനം ഒരു മണിക്കൂർ വെെകും

കോവിഡ് ആശങ്കകള്‍ക്കിടെ ബഹ്‌റൈനില്‍ നിന്നു കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം രാത്രി 12.20 ഓടെ എത്തും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനം മേയ് 11 തിങ്കൾ രാത്രി 11.20 ന് കരിപ്പൂരില്‍ എത്താനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇത് ഒരു മണിക്കൂര്‍ വൈകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് ഇതില്‍ തിരിച്ചെത്തുക. സംഘത്തില്‍ 29 ഗര്‍ഭിണികളും പത്ത് വയസിന് താഴെ പ്രായമുള്ള 35 കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ള 4 പേരുമുണ്ട്. അടിയന്തര ചികിത്സാര്‍ത്ഥം 22 പേരും വരുന്നുണ്ട്.

19:37 (IST)11 May 2020

മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴി എത്തിയവർ

മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴി തിങ്കളാഴ്ച (11.05.2020) വൈകീട്ട് 4.30 വരെ 285 പേർ വന്നു. 642 പേർക്കാണ് പാസ് അനുവദിച്ചത്. ഇതുവരെ 14894 പേർക്ക് പാസ് അനുവദിച്ചതിൽ 5402 പേരാണ് മഞ്ചേശ്വരം വഴി വന്നത് കാസർകോട് ജില്ലയിലേക്ക് ഇതുവരെ അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി 1592 പേർ വന്നു. 3454 പേർക്ക് പാസ് അനുവദിച്ചു.

19:01 (IST)11 May 2020

കുവെെത്തിൽ നിന്നെത്തിയ ആൾക്ക് കോവിഡ്

ജില്ലയില്‍ തിരിച്ചെത്തിയ ഒരു പ്രവാസിക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ നിലമ്പൂര്‍ കരുളായി പാലേങ്കര സ്വദേശിയായ 40 കാരനാണ് രോഗബാധ. പക്ഷാഘാതത്തിനും പ്രമേഹത്തിനും ചികിത്സയിലുള്ള ഇദ്ദേഹം ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം നാലായി.

18:50 (IST)11 May 2020

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഓൺലെെൻ ടിക്കറ്റ് ബുക്കിങ് ആറ് മണി മുതൽ. ഇന്നു വെെകീട്ട് നാല് മുതലാണ് ഓൺലെെൻ ബുക്കിങ് ആരംഭിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മേയ് 12 ചൊവ്വാഴ്‌ച (നാളെ) മുതലാണ് രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുക. റെയിൽവെ സ്റ്റേഷനുകളിൽ എത്താൻ പ്രത്യേക പാസ് ആവശ്യമില്ല, ഓൺലെെനായി ബുക്ക് ചെയ്‌ത ടിക്കറ്റ് കാണിച്ചാൽ മതി. ടിക്കറ്റ് ഉറപ്പായവർക്ക് മാത്രമേ റെയിൽവെ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. സ്റ്റേഷൻ കൗണ്ടർ വഴി ടിക്കറ്റ് വിൽപ്പന ഇല്ല. ഐആർസിടിസിയിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും സെെറ്റിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഐആർസിടിസിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. വിശദമായി വായിക്കാം 

18:22 (IST)11 May 2020

11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ്

വയനാട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 മാസം പ്രായമുള്ള കുഞ്ഞിനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് കുട്ടിക്ക് രോഗം ബാധിച്ചത്. കഴിഞ്ഞ ആഴ്‌ച കോവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശിയായ കോയമ്പേട് ലോറി ഡ്രെെവറുടെ പേരക്കുട്ടിക്കാണ് ഇന്ന് കോവിഡ് ബാധിച്ചത്. ഇതോടെ വയനാട് ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 11 ആയി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോയമ്പേട് മാർക്കറ്റ് കൂടുതൽ ഭീതി സൃഷ്‌ടിച്ചിട്ടുണ്ട്.

17:46 (IST)11 May 2020

പുതിയൊരു ഹോട്ട്‌സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി

കേരളത്തിൽ ഇന്ന് ഒരു പുതിയ ഹോട്ട്‌സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട്സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ 34 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

17:46 (IST)11 May 2020

കേരളത്തിൽ ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

16:48 (IST)11 May 2020

കാസർഗോഡിന് അഭിമാന നിമിഷം

കൂടുതൽ കോവിഡ് രോഗബാധിതരുണ്ടായിരുന്ന കാസർഗോഡ് ജില്ല കോവിഡ് രോഗമുക്തമാവുമ്പോൾ അതിലൊരു പ്രധാന പങ്കുവെഹിക്കാൻ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിക്ക് സാധിച്ചുവെന്നതിൽ അഭിമാനമുണ്ടെന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എൻ റോയ് അറിയിച്ചു. കാസർഗോഡ് ജില്ലയിലെ കോവിഡ് ബാധിച്ചതും അതിനൊപ്പം മറ്റ് അസുഖങ്ങളാലും ഗുരുതരാവസ്ഥയിലായിരുന്ന 20 രോഗികളെയാണ് പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ചികിത്സിച്ച് ഭേദമാക്കിയത്. ഇതിൽ കോവിഡ് പോസിറ്റീവായ 9 സ്ത്രീകളും രണ്ടുവയസ്സിന് താഴെയുള്ള രണ്ട് കുട്ടികളും 80 വയസ്സിന് മുകളിലുള്ള ഒരുവനിതയും ഉൾപ്പെടും.

16:19 (IST)11 May 2020

ഇഞ്ചിവിള ചെക്‌പോസ്റ്റിലൂടെ എത്തിയവർ

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന് ഇതുവരെ 160 പേർ വന്നു. 73 പുരുഷന്മാർ 87 സ്ത്രീകൾ. തമിഴ് നാട്ടിൽ നിന്ന് 152 പേരും കർണ്ണാടകയിൽ നിന്ന് 8 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 37. ഇതിൽ 36 പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. ഒരാളെ മാർഇവാനിയോസിലേക്ക് അയച്ചു. യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം – 107, കൊല്ലം- 17 , പത്തനംതിട്ട – 3, കോട്ടയം – 16, എറണാകുളം- 6, തൃശൂർ -5, പാലക്കാട് -2, കോഴിക്കോട്- 4.

15:59 (IST)11 May 2020

റേഷൻ ബയോ മെട്രിക് സംവിധാനത്തിലൂടെ മാത്രം

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇടപാടുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി 2020 മേയ് മാസത്തെ റേഷന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിച്ചുകൊണ്ടുളള ബയോ മെട്രിക് സംവിധാനം മുഖേന ആയിരിക്കും വിതരണം ചെയ്യുക. ഇ-പോസ് മെഷീനില്‍ വിരല്‍ വെക്കുന്നതിനു മുമ്പ് റേഷന്‍ ഗുണഭോക്താവ് റേഷന്‍ കടയില്‍ ലഭ്യമായ സോപ്പും വെളളവും അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കേണ്ടതാണ്. ഗുണഭോക്താവ് നനഞ്ഞ കൈകള്‍ ഉപയോഗിച്ച് ഇ-പോസ് മെഷീനില്‍ തൊടാന്‍ പാടുളളതല്ല. റേഷന്‍ വ്യാപാരികളും ഗുണഭോക്താക്കളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മുഖാവരണം ധരിക്കേണ്ടതുമാണ്..

15:11 (IST)11 May 2020

സംസ്ഥാനം കേന്ദ്രത്തോട് കൂടുതൽ ട്രെയിൻ സർവീസുകൾ ആവശ്യപ്പെട്ടേക്കും

സംസ്ഥാനം കേന്ദ്രത്തോട് കൂടുതൽ ട്രെയിൻ സർവീസുകൾ ആവശ്യപ്പെട്ടേക്കും. പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ഇക്കാര്യം ആവശ്യപ്പെടാനാണ് സാധ്യത. ഇതര സംസ്ഥാങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് കൂടുതൽ തീവണ്ടികൾ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് ആവശ്യമായ സാമ്പത്തിക സഹായവും ഇന്നത്തെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ആവശ്യപ്പെടും. ലോക്ക്‌ഡൗണ്‍ മൂലമുണ്ടായ വരുമാന നഷ്ടം നികത്തുന്നതിനുള്ള സാമ്പത്തിക സഹായമാണ് സംസ്ഥാനം ആവശ്യപ്പെടുക. അതേസമയം, ലോക്ക്‌ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ചായിരിക്കും സംസ്ഥാനം മുന്നോട്ടുപോകുക. ലോക്ക്‌ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഏതാനും സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

15:01 (IST)11 May 2020

ദുബായിൽനിന്നും കൊച്ചിയിലേക്കുളള വിമാനത്തിൽ നിരവധി ഗർഭിണികളും

ദുബായിൽനിന്നും കൊച്ചിയിലേക്കുളള വിമാനത്തിൽ നിരവധി ഗർഭിണികളും യാത്ര ചെയ്യുന്നുണ്ട്. അതിലൊരാളാണ് ഷുമ.

14:37 (IST)11 May 2020

വാളയാർ ചെക്പോസ്റ്റ് വഴി 837 പേർ കേരളത്തിലെത്തി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 11) ഉച്ചക്ക് രണ്ട് വരെ 837 ആളുകൾ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 471 പുരുഷൻമാരും 308 സ്ത്രീകളും 58 കുട്ടികളുമുൾപ്പെടെയുള്ളവർ 350 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 252 കാറുകൾ, 79 ഇരുചക്രവാഹനങ്ങൾ, 16 ട്രാവലറുകൾ, 3 മിനി ബസുകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

14:32 (IST)11 May 2020

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്നുണ്ടാകില്ല

കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താ സമ്മേളനം ഇന്നുണ്ടാകില്ല. അവലോകനയോഗവും ഇന്നുണ്ടാകില്ലെന്നാണ് അറിയിപ്പ്. മൂന്ന് മണിക്ക് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസുള്ളതിനാലാണ് വാർത്താസമ്മേളനം ഇന്ന് ഒഴിവാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

14:08 (IST)11 May 2020

ജനം വൈറസിനൊത്ത് ജീവിക്കാന്‍ പഠിക്കണം

കോവിഡ്-19 വ്യാപനത്തെ ഒന്നാം ഘട്ടത്തില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ഇന്ത്യ വിജയിച്ചുവെന്നും എന്നാല്‍ അടുത്ത ഘട്ടത്തില്‍ സമൂഹ തലത്തില്‍ രോഗം വരുമ്പോള്‍ തന്നെ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രാദേശിക സര്‍ക്കാരുകളുടെ തയ്യാറെടുപ്പുകളെ ആശ്രയിച്ചിരിക്കും വിജയമെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) കോവിഡ്-19 പ്രത്യേക പ്രതിനിധി ഡേവിഡ് നബരൂ (70) ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. Read More

14:03 (IST)11 May 2020

ഞായറാഴ്ച എത്തിയ പ്രവാസികളില്‍ 12 പേരെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ചെയ്തു

ക്വാലാലംപൂരില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ (മെയ് 10) വന്നിറങ്ങിയ 20 പാലക്കാട്ടുകാരില്‍ 12 പേരെ നിരീക്ഷണത്തിനായി എലപ്പുള്ളിയിലെ അഹല്യ ഹെറിറ്റേജ്‌ലേക്ക് മാറ്റി പാര്‍പ്പിച്ചു. മടങ്ങിയെത്തിയവരില്‍ മൂന്നു പേര്‍ ഗര്‍ഭിണികളാണ്. രണ്ടുപേര്‍ 10 വയസ്സിനു താഴെയുള്ള കുട്ടികളും രണ്ടുപേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. ബാക്കിയുള്ള 13 പേരില്‍ ഒരാള്‍ ഗര്‍ഭിണിയായ യുവതിയുടെ ഭര്‍ത്താവുമാണ്. അതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാം. ബാക്കിയുള്ള 12 പേരാണ് അഹല്യ ഹെറിറ്റേജില്‍ നിരീക്ഷണത്തില്‍ ഉള്ളത്. വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 11) പുലര്‍ച്ചെ എത്തിയ 12 പേരെയാണ് ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

13:58 (IST)11 May 2020

49 പേർ മാലി ദ്വീപിലേക്ക് മടങ്ങി

തിരുവനന്തപുരത്ത് നിന്ന് 49 പേരെ ഇന്ന് മാലി ദ്വീപിലേക്ക് അയച്ചു. ഉച്ചക്ക് 12.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവർ യാത്ര തിരിച്ചത്. ആറ് ഡോക്ടർമാരും എട്ട് ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന മെഡിക്കൽ സംഘം വിമാനത്താവളത്തിൽ വച്ച് യാത്രക്കാരെ സ്ക്രീൻ ചെയ്തു. തെർമൽ സ്ക്രീനിംഗിൽ ആർക്കും പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

13:36 (IST)11 May 2020

മലപ്പുറം-ഉത്തർപ്രദേശ് അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് യാത്ര തിരിക്കും

മലപ്പുറം ജില്ലയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കുള്ള അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് യാത്ര തിരിക്കും. ഇവര്‍ക്കുള്ള ആരോഗ്യ പരിശോധനകള്‍ പുരോഗമിക്കുന്നു. പ്രത്യേക തീവണ്ടിയില്‍ ജില്ലയില്‍ നിന്നുള്ള 1,150 തൊഴിലാളികളാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രയാവുക.  ബിഹാറിലേയും മധ്യപ്രദേശിലേയും അതിഥി തൊഴിലാളികള്‍ക്ക് പിന്നാലെ ലോക് ഡൗണിനെ തുടര്‍ന്ന്
നാട്ടില്‍ പോകാനാകാതെ ജില്ലയില്‍ കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും പ്രത്യേക തീവണ്ടിയില്‍ ഇന്ന് (മെയ് 11) നാട്ടിലേക്ക് തിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,150 തൊഴിലാളികളാണ് തിരൂരില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ യാത്രയാകുന്നത്. വിവിധ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെ പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി. ബസുകളിലാണ് അതത് താലൂക്കുകളിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളില്‍ എത്തിച്ചത്. ഇവര്‍ക്കുള്ള ഭക്ഷണവും ഇവിടെ ഒരുക്കിയിരുന്നു

13:12 (IST)11 May 2020

ഊടുവഴികളിലൂടെ കേരളത്തിലേക്ക് ആളുകളെ കടത്തിയാല്‍ കര്‍ശന നടപടി

കര്‍ണ്ണാടകത്തിലെ കോവിഡ് 19 ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ നിന്നും അല്ലാത്ത പ്രദേശങ്ങളില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ കേരളത്തിലേക്ക് അനധികൃതമായി ആളുകളെ കടത്തി കൊണ്ടുവരുന്നതിന് ചിലരുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഇത്തരം വ്യക്തികളെയോ,സംഘങ്ങ ളെയോ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ വിവരം അറിയിക്കണം.വാര്‍ഡ്തല ജാഗ്രതാ സമിതികളും സന്നദ്ധ പ്രവര്‍ത്തകരും ഇത്തരം കടന്നുകയറ്റം തടയുന്നതിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കോവിഡ് അടുത്ത ഘട്ട നിയന്ത്രണം ആരംഭിക്കുന്ന സമയത്ത് ഇത്തരം പ്രവർത്തികള്‍ ജില്ലയ്ക്ക് ഭീഷണിയാകും.

13:12 (IST)11 May 2020

മെഡിക്കൽ സ്ക്രീനിങ്ങിനായി കാത്തുനിൽക്കുന്ന ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കാർ

12:40 (IST)11 May 2020

ഇഞ്ചി വിള ചെക്ക് പോസ്റ്റിലൂടെ ഇന്ന് ഇതുവരെ 98 പേർ വന്നു

തിരുവനന്തപുരത്ത് ഇഞ്ചി വിള ചെക്ക് പോസ്റ്റിലൂടെ ഇന്ന് ഇതുവരെ 98 പേർ വന്നു. 46 പുരുഷന്മാർ 62 സ്ത്രീകൾ. തമിഴ് നാട്ടിൽ നിന്ന് 90 പേരും ഹരിയാനയിൽ നിന്ന് 8 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 24. ഇതിൽ 23 പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. വീട്ടിൽ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഒരാളെ മാർഇവാനിയോസിലേക്ക് അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം – 66, കൊല്ലം- 10, പത്തനംതിട്ട – 3, കോട്ടയം – 9, എറണാകുളം- 3, തൃശൂർ -1, പാലക്കാട് -2, കോഴിക്കോട്- 4.

12:37 (IST)11 May 2020

പാലക്കാട് ജില്ല കോവിഡ് മുക്തം

കോവിഡ്‌ 19 ബാധിച്ച് ജില്ലയിൽ അവസാനമായി ചികിത്സയിൽ ഉണ്ടായിരുന്ന കുഴൽമന്ദം സ്വദേശി രോഗ മുക്തനായി ഇന്ന്(മെയ് 11) രാവിലെ 11 ഓടെ ആശുപത്രി വിട്ടു. ഇതോടെ പാലക്കാട് കോവിഡ് മുക്ത ജില്ലയായി.ആകെ 13 പേരാണ് രോഗബാധിതനായി ചികിത്സയിൽ ഉണ്ടായിരുന്നത്. ഇതിൽ 12 പേരും നേരത്തെ ആശുപത്രി വിട്ടിരുന്നു. കുഴൽമന്ദം സ്വദേശി മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായതിനാലാണ് ഇദ്ദേഹം രോഗവിമുക്തനായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. വിദഗ്ധ മെഡിക്കൽ സംഘം യോഗം ചേർന്ന് അംഗീകരിച്ച ശേഷമാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. ഏപ്രിൽ 21നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ചിത്രം/പിആർഡി

12:25 (IST)11 May 2020

ഹോം ഐസൊലേഷൻ കഴിഞ്ഞാൽ കോവിഡ് പരിശോധന വേണ്ട

ഡോക്ടറുടെ നിർദേശ പ്രകാരം വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ ഐസൊലേഷൻ ദിവസങ്ങൾ അവസാനിച്ചാൽ പരിശോധനയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരുടെ ഹോം ക്വാറന്റൈന്‍ 17 ദിവസത്തിനു ശേഷമായിരിക്കും അവസാനിക്കുക. ഐസൊലേഷനില്‍ കഴിയുന്ന ആള്‍ക്ക് 10 ദിവസമായി പനിയില്ലെന്നും ഉറപ്പുവരുത്തണം. ഹോം ഐസലേഷന്‍ കാലഘട്ടം കഴിഞ്ഞാല്‍ വീണ്ടും രോഗപരിശോധന നടത്തേണ്ടതില്ലെന്നും നിര്‍ദേശത്തിലുണ്ട്. ഞായറാഴ്ചയാണ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ടത്. Read More  

11:32 (IST)11 May 2020

ഇന്നലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലെത്തിയത് 174 പേർ

ഞായറാഴ്ച ക്വാലാലംപൂർ- കൊച്ചി ഫ്ളൈറ്റിൽ (IX683) 174 പേർ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 131 പുരുഷന്മാരും 43 സ്ത്രീകളും യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 10 വയസ്സിൽ താഴെയുള്ള 12 കുട്ടികളും, 8 ഗർഭിണികളും 75 വയസ്സിന് മേൽ പ്രായമുള്ള ഒരാളും ഉണ്ടായിരുന്നു. ഇതിൽ നാലു പേരെ ചികിത്സയ്ക്കായി പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് കോവിഡ് ആശുപത്രികളിലേക്ക് അയച്ചു. 130 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻററുകളിലേക്ക് നിരീക്ഷണത്തിനായി അയച്ചു. 40 പേരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിനായി അയച്ചു. യാത്രക്കാരെ 14 കെ എസ് ആർ ടി സി ബസുകളിലും 4 സ്വകാര്യ ടാക്സികളിലും 11 എയർപോർട്ട് ടാക്സികളിലുമായാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്.

10:06 (IST)11 May 2020

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന; മരണസംഖ്യ 2,206 ആയി

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 4,213 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനവാണിത്. ഇതുവരെ 67,152 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20,917 പേർ സുഖം പ്രാപിച്ചു. 44,029 പേർ ഇപ്പോഴും ചികിത്സയിലാണ്. മരണസംഖ്യ 2,206. കഴിഞ്ഞ മാസം അവസാനം കേന്ദ്രസർക്കാർ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിൽ മെയ് 15നകം 65,000 കോവിഡ് കേസുകൾ രാജ്യത്ത് രേഖപ്പെടുത്തുമെന്നായിരുന്നു വിലയിരുത്ത. എന്നാൽ സർക്കാരിന്റെ കണക്കുകൾക്കും അപ്പുറമാണ് നിലവിൽ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം. Read More

10:05 (IST)11 May 2020

അതിഥി തൊഴിലാളികൾക്കായി കൂടുതൽ തീവണ്ടികൾ അനുവദിക്കണം

ലോക്ക്ഡൗണില്‍ കുടുങ്ങി നാട്ടിലെത്താൻ സാധിക്കാത്ത അതിഥി തൊഴിലാളികൾക്കായി കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല. ഇവരെ നാട്ടിലെത്തിക്കാനായി ബസ്, ട്രെയിൻ സർവീസുകൾ അനുവദിച്ച സാഹചര്യത്തിൽ ആരും തന്നെ നടന്ന് പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അജയ് ഭല്ല പറഞ്ഞു. അത്തരം അവസ്ഥയിൽ ആരെയെങ്കിലും കണ്ടാൽ അവർക്ക് ഭക്ഷണവും പാർപ്പിടവും നൽകണം. എല്ലാ സംസ്ഥാനങ്ങളും തടസങ്ങളില്ലാതെ ശ്രമിക് ട്രെയിനുകളുടെ സർവീസിനോസ് സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

09:15 (IST)11 May 2020

ദോഹ – തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍

വന്ദേഭാരത ദൗത്യത്തിലെ ദോഹ – തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍. യാത്രക്കാരിൽ നിന്ന് പണം വാങ്ങി സർവീസ് നടത്തുന്നതാണ്, ദോഹ , തിരുവനന്തപുരം വിമാനത്തിന് ഖത്തർ അനുമതി നിഷേധിക്കാൻ കാരണമെന്ന് വ്യക്തമാകുന്നതാണ് പുതിയ വിശദീകരണം. എയർ ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നത് എങ്കിൽ, യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്സ് തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയത്തെ ഖത്തര്‍ അറിയിച്ചതായാണ് സൂചന.

09:07 (IST)11 May 2020

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. രോഗബാധിതരുടെ എണ്ണം 42 ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 41,80,137പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,83,852 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 14,90,590 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. Read More

08:51 (IST)11 May 2020

വന്ദേ ഭാരത്: ഗൾഫിൽനിന്ന് ഇന്ന് രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് രണ്ടു വിമാനങ്ങൾ കൂടി കേരളത്തിലെത്തും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15-ന് യാത്രതിരിക്കും.Read More

08:50 (IST)11 May 2020

ഓപ്പറേഷന്‍ സമുദ്രസേതു: ഐഎന്‍എസ് മഗര്‍ നാളെ കൊച്ചിയിലെത്തും

വന്ദേഭാരത് മിഷന്റെ ഭാഗമായി കടല്‍ മാര്‍ഗം പ്രവാസികളെ കൊണ്ട് വരുന്ന ഓപ്പറേഷന്‍ സമുദ്രസേതു പുരോഗമിക്കുന്നു. ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ മാലി തുറമുഖത്തുനിന്നും ഞായറാഴ്ച രാത്രി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്നലെ രാവിലെ മാലിയിൽ എത്തിയ കപ്പല്‍ കൊറോണയുമായി ബന്ധപ്പെട്ട സാമൂഹിക അകല മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ട് 202 പൗരന്മാരെയാണ് തിരികെയെത്തിക്കുന്നത്. കപ്പൽ ചൊവ്വാഴ്ച കൊച്ചി തുറമുഖത്തെത്തും.

Covid 19 Kerala Evacuation Highlights: ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ആദ്യ സംഘം യുഎഇയിലെത്തി. 88 പേരടങ്ങുന്ന സംഘം 10 മണിയോടെയാണ് ദുബായ് വിമാനത്താവളത്തിലിറങ്ങിയത്. ബംഗലൂരു വിമാനത്താവളം വഴി പ്രത്യേക വിമാനത്തിലാണ് ഇവർ യാത്ര തിരിച്ചത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി കടല്‍ മാര്‍ഗം പ്രവാസികളെ കൊണ്ട് വരുന്ന ഓപ്പറേഷന്‍ സമുദ്രസേതു പുരോഗമിക്കുന്നു. ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ മാലി തുറമുഖത്തുനിന്നും ഞായറാഴ്ച രാത്രി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്നലെ രാവിലെ മാലിയിൽ എത്തിയ കപ്പല്‍ കൊറോണയുമായി ബന്ധപ്പെട്ട സാമൂഹിക അകല മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ട് 202 പൗരന്മാരെയാണ് തിരികെയെത്തിക്കുന്നത്. കപ്പൽ ചൊവ്വാഴ്ച കൊച്ചി തുറമുഖത്തെത്തും. പ്രവാസികളെ ഉള്‍ക്കൊള്ളുന്നതിന് ഭക്ഷണവും ശുചിമുറിയും അടക്കമുള്ള സൗകര്യങ്ങള്‍ ഐഎന്‍എസ് മഗറില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പ്രത്യേകം മെസ്സും കപ്പലിലുണ്ട്. ഡൈനിങ്ങ് ഹാള്‍, ശുചിമുറി പോലെയുള്ള ഇടങ്ങളില്‍ തിരക്ക് ഒഴിവാക്കാനായി ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവാസികളെ കപ്പലില്‍ കയറ്റിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala gulf evacuation maldives live updates

Next Story
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്; മരണം 2.83 ലക്ഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com