Latest News

Covid 19 Kerala Evacuation Highlights: മൂന്നാം വിമാനത്തിനായി കാത്തിരിപ്പ്

Covid 19 Kerala Evacuation Highlights: ഇന്ത്യൻ മെഡിക്കൽ സംഘം യുഎഇയിൽ

Covid 19 Kerala Evacuation Highlights: കൊച്ചിയിൽ ഇനി എത്തിച്ചേരാനുള്ളത് ദോഹയിൽ നിന്നുള്ള വിമാനം. മൂന്നു വിമാനങ്ങളാണ് ഇന്ന് കൊച്ചിയിലേക്ക് തിരിച്ചത്. ഇതിൽ ആദ്യ രണ്ടു വിമാങ്ങളും കൊച്ചിയിൽ എത്തിച്ചേർന്നു.കുവൈറ്റിൽ നിന്നുള്ള വിമാനമാണ് ആദ്യം എത്തിച്ചേർന്നത്. 9.26നായിരുന്നു കുവൈറ്റിൽ നിന്നുള്ള വിമാനം എത്തിച്ചേർന്നത്.   10 മണിക്ക് മസ്കറ്റിൽ നിന്നുള്ള വിമാനവും എത്തിച്ചേർന്നു. ദോഹയിൽ നിന്നുള്ള വിമാനം ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് 1.45ഓടെ വിമാനം എത്തിച്ചേരും.

കൊച്ചിക്ക് പുറമെ തിരുച്ചിറപ്പള്ളി, മുംബൈ വിമാനത്താവളങ്ങളിലേക്കാണ് ഇനി വിമാനങ്ങൾ തിരിച്ചെത്താനുള്ളത്. ക്വാലാലംപൂരിൽ നിന്നാണ് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനം. ലണ്ടനിൽ നിന്നുള്ള വിമാനമാണ് മുംബൈയിലേക്ക് തിരിച്ചത്.

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്നുള്ള വിമാനം ഡൽഹിയിൽ തിരിച്ചെത്തിയിരുന്നു.  ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വിമാനം ഡൽഹി വിമാനത്താവളത്തിലെത്തിയത്.

ഇന്ത്യൻ മെഡിക്കൽ സംഘം യുഎഇയിൽ

ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ആദ്യ സംഘം യുഎഇയിലെത്തി. 88 പേരടങ്ങുന്ന സംഘം 10 മണിയോടെയാണ് ദുബായ് വിമാനത്താവളത്തിലിറങ്ങിയത്. ബംഗലൂരു വിമാനത്താവളം വഴി പ്രത്യേക വിമാനത്തിലാണ് ഇവർ യാത്ര തിരിച്ചത്.

പാസില്ലാതെ അതിർത്തി കടക്കുന്നവരെ റെഡ്സോണിൽനിന്ന് വരുന്നവരായി കണക്കാക്കും

പാസില്ലാതെ തിരുവനന്തപുരം അതിര്‍ത്തിയിലേക്കെത്തുന്നവരെ റെഡ്‌സോണില്‍ നിന്നും വരുന്നവരായി കണക്കാക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഇവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസത്തെ ക്വാറന്റൈനിലാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു വരുന്നവരുടെ പാസ് വിതരണം പുനരാരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ റെഡ് സോണുകളില്‍ നിന്നും വരുന്നവരൊഴികെയുള്ളവര്‍ക്കാണ് പാസ് അനുവദിക്കുക.

പാസ് വിതരണം നിര്‍ത്തിയിരുന്നെങ്കിലും നിരവധി പേരാണ് കേരളത്തിന്റെ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരുന്നത്. കാസര്‍കോട് ജില്ലയിലെ തലപ്പാടിയിലേക്കും പാലക്കാട് ജില്ലയിലെ അതിര്‍ത്തി പ്രദേശമായ വാളയാറിലേക്കും നിരവധിപേരാണ് എത്തുന്നത്.

Live Blog

Covid 19 Kerala Evacuation Highlights:

19:18 (IST)10 May 2020

കാസർഗോട്ടെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു

178 കോവി ഡ് രോഗികളിൽ അവസാനത്തെയാൾ ചെങ്കള സ്വദേശിയായ 47 വയസുള്ള വിദേശത്തു നിന്ന് വന്നയാൾ ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിലെ കോവി ഡ് ആശുപത്രിയിൽ നിന്ന് രോഗമുക്തനായി മടങ്ങുന്നു. ആരോഗ്യ പ്രവർത്തകർ യാത്രയയ്ക്കുന്നു.

17:58 (IST)10 May 2020

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്കുകൂടി കോവിഡ്; നാല് പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലയിലുള്ളവര്‍ ഏഴാം തീയതി അബുദാബിയില്‍ നിന്നും വിമാനത്തില്‍ വന്നവരാണ്. വയനാട് ജില്ലയിലെ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയിലുള്ള ഒരാളും എറണാകുളം ജില്ലയിലുള്ള ഒരാളും ചെന്നൈയില്‍ നിന്നും വന്നതാണ്.

16:55 (IST)10 May 2020

വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് നല്‍കാം-ഹൈക്കോടതി

വാളയാറില്‍ അതിര്‍ത്തിയില്‍ ഇന്നലയെത്തി കുടങ്ങിയവര്‍ക്ക് മാത്രം അടിയന്തരമായി പാസ് നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി. എന്നാല്‍ ഈ ഉത്തരവ് വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രമാണെന്നും മറ്റുള്ളവര്‍ പാസില്ലാതെ വരാന്‍ ശ്രമിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികളുടെ ഹര്‍ജി പരിഗണിച്ച് ഇടക്കാല ഉത്തരവിറക്കുകയായിരുന്നു ഹൈക്കോടതി. ലോക്ക് ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ ഹൈക്കോടതിക്ക് കഴിയില്ല. അതുകൊണ്ട് നിയന്ത്രണങ്ങളുമായി സഹകരിക്കണം. പാസില്ലാതെ ആരും അതിര്‍ത്തി കടക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

22:57 (IST)09 May 2020

മസ്കറ്റിൽ നിന്ന് തിരിച്ചെത്തിയത് 181 പേർ

ഒമാനിലെ പ്രവാസികളുമായി മസ്കറ്റിൽ നിന്ന് തിരിച്ച വിമാനത്തിൽ കൊച്ചിയിലെത്തിയത് 181 പേർ. രാത്രി 10 മണിക്കാണ് വിമാനം നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തത്.

22:55 (IST)09 May 2020

കുവൈത്തില്‍നിന്നുള്ള വിമാനത്തില്‍ കൊച്ചിയില്‍ എത്തിയത് 177 പ്രവാസികള്‍

കുവൈത്തില്‍നിന്നുള്ള വിമാനത്തില്‍ കൊച്ചിയില്‍ എത്തിയത് 177 പ്രവാസികള്‍. കുവൈത്തില്‍നിന്ന് ഉച്ചക്ക് 1.45 ന് പുറപ്പെട്ട വിമാനം രാത്രി 9.26നായിരുന്നു കൊച്ചിയിലെത്തിയത്

22:31 (IST)09 May 2020

ദോഹയിൽനിന്ന് 175 പേർ

ദോഹയിൽ നിന്നുള്ള വിമാനത്തിൽ 175 പ്രവാസികളാണ് കൊച്ചിയിലെത്തുക. ഇന്ന് അർദ്ധ രാത്രികഴിഞ്ഞ് 1.45ഓടെ വിമാനം കൊച്ചിയിൽ എത്തിച്ചേരും.

Qatar: More than 175 Indians to fly back to Kerala’s Kochi from Qatar’s Doha today. #VandeBharatMission pic.twitter.com/GtH76QXmyl

22:16 (IST)09 May 2020

ഇന്ത്യൻ മെഡിക്കൽ സംഘം യുഎഇയിൽ

ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ആദ്യ സംഘം യുഎഇയിലെത്തി. 88 പേരടങ്ങുന്ന സംഘം 10 മണിയോടെയാണ് ദുബായ് വിമാനത്താവളത്തിലിറങ്ങിയത്. ബംഗലൂരു വിമാനത്താവളം വഴി പ്രത്യേക വിമാനത്തിലാണ് ഇവർ യാത്ര തിരിച്ചത്.

22:01 (IST)09 May 2020

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി മുംബൈ

ലണ്ടനിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് 1.30നാണ് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽനിന്നുള്ള വിമാനം 326 യാത്രക്കാരുമായി  മുംബൈയിലെത്തുക.

21:55 (IST)09 May 2020

12 രാജ്യങ്ങൾ, 64 വിമാനങ്ങൾ

12 രാജ്യങ്ങളിൽ നിന്ന് 64 വിമാനങ്ങളിലായാണ് ഇന്ത്യൻ പ്രവാസികളെ ആദ്യഘട്ടത്തിൽ നാട്ടിൽ തിരിച്ചെത്തിക്കുന്നത്. വീഡിയോ കാാണാം.

21:28 (IST)09 May 2020

സെക്രട്ടറിയേറ്റ് ജീവനക്കാർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും

ലോക്ക്ഡൗണിൽ സംസ്ഥാന സെക്രട്ടറിയേറ്റിലെ ജീവനക്കാരെ ഓഫീസിലെത്തിക്കുന്നതിനായി പ്രത്യേക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. വിഴിഞ്ഞം, ആറ്റിങ്ങൽ, കാട്ടാക്കട, വെള്ളനാട്, നെടുമങ്ങാട്, ആര്യനാട്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്നാവും ബസ് സർവീസ്.

21:26 (IST)09 May 2020

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കൊച്ചി തുറമുഖം

മാലിദ്വീപിൽ നിന്നുള്ള കപ്പലിൽ കൊച്ചിയിൽ എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് തുറമുഖത്ത് സജ്ജമാക്കിയ ക്രമീകരണങ്ങൾ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് വിലയിരുത്തുന്നു

20:46 (IST)09 May 2020

തിരിച്ചെത്താനുള്ള വിമാനങ്ങൾ കൊച്ചിയിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും മുംബൈയിലേക്കും

കൊച്ചിക്ക് പുറമേ തിരുച്ചിറപ്പള്ളി, മുംബൈ വിമാനത്താവളങ്ങളിലേക്കാണ് ഇനി വിമാനങ്ങൾ തിരിച്ചെത്താനുള്ളത്. കുവൈറ്റ്,മസ്കറ്റ്,ദോഹ എന്നിവിടങ്ങളിൽ നിന്നാണ് കൊച്ചിയിലേക്കുള്ള വിമാനങ്ങൾ. ക്വാലാലംപൂരിൽ നിന്നാണ് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനം. ലണ്ടനിൽ നിന്നുള്ള വിമാനമാണ് മുംബൈയിലേക്ക് തിരിച്ചത്.

20:31 (IST)09 May 2020

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ 21,812 പേര്‍

ലോക്ക്ഡൗൺ കാലത്ത് അന്തർ സംസ്ഥാന യാത്ര പുനരാരംഭിച്ച ശേഷം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ മലയാളികൾ  21,812 പേർ. 54,262 പേര്‍ക്കാണ് ഇതുവരെ പാസ് നല്‍കിയിട്ടുള്ളത്.

20:21 (IST)09 May 2020

ഞായറാഴ്ചത്തെ നിയന്ത്രണങ്ങൾ മാധ്യമങ്ങൾക്കും വിവാഹ, മരണ ചടങ്ങുകൾക്കും ബാധകമല്ല

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിലുള്ള അധിക നിയന്ത്രണങ്ങൾ വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ബാധകമല്ലെന്ന് സംസ്ഥാന സർക്കാർ. മറ്റു ദിവസങ്ങളിലുള്ള നിയന്ത്രണങ്ങൾ മാത്രമാണ് വിവാഹ, മരണാനന്തര ചടങ്ങുകൾക്കും ഞായറാഴ്ചയുമുണ്ടാവുക.

20:16 (IST)09 May 2020

മറ്റു സംസ്ഥാനങ്ങളിലുള്ളവരെ തിരിച്ചെത്തിക്കാൻ സന്നദ്ധരായി ടൂറിസ്റ്റ് വാഹന ഓപ്പറേറ്റര്‍മാര്‍

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകളെ കേരളത്തിൽ തിരിച്ചെത്തിക്കാന്‍ സന്നദ്ധരായി ടൂറിസ്റ്റ് വാഹന ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടുവന്നതായി സസ്ഥാന സർക്കാർ. ടൂറിസം വകുപ്പ് 493 വാഹനങ്ങള്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്തതായും സർക്കാർ വ്യക്തമാക്കി.

20:02 (IST)09 May 2020

മലേഷ്യയിൽ നിന്നുള്ള വിമാനം ടേക്ക് ഓഫ് ചെയ്തു

മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്തു. 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

#VandeBharatMission: A special flight carrying 177 Indians takes off from Malaysia’s Kuala Lumpur for Trichy, Tamil Nadu.#COVID19lockdown pic.twitter.com/WI86ly0TnL

19:52 (IST)09 May 2020

ധാക്കയിൽനിന്ന് തിരിച്ചെത്തിയവർ

ബംഗ്ലാദേശ് തലസ്ഥാനം ധാക്കയിൽ നിന്നുള്ള വിമാനത്തിൽ തിരിച്ചെത്തിയവർ ഡൽഹി വിമാനത്താവളത്തിൽ. 129 പേരാണ് ധാക്ക -ഡൽഹി വിമാനത്തിൽ തിരിച്ചെത്തിയത്.

19:50 (IST)09 May 2020

ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്കായി ഹെൽപ് ഡെസ്ക്

ഇന്ത്യയ്ക്കകത്തെ മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾക്കായി നാല് ഹെല്‍പ്പ്ഡെസ്ക്കുകള്‍ കേരള സർക്കാർ ആരംഭിക്കും. ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ബംഗളൂരു, ചെന്നൈ നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഹെല്‍പ്പ്ഡെസ്ക്ക് പ്രവര്‍ത്തിക്കുക. ഈ നാല് കേന്ദ്രങ്ങളിലും അതത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി കോള്‍ സെന്‍ററുകളും ആരംഭിക്കും.

19:33 (IST)09 May 2020

ഞായറാഴ്ച ലോക്ക്ഡൗണ്‍
  • അവശ്യ സാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാകും.
  • ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം.
  • മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മേല്‍ സൂചിപ്പിച്ച അനുവദനീയ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാകും സഞ്ചാരത്തിനുള്ള അനുവാദം.
  • വേറെ അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പൊലീസിന്‍റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ.
19:28 (IST)09 May 2020

പിസിആര്‍ ടെസ്റ്റും തുടര്‍ ചികിത്സയും ലഭ്യമാക്കും

വിദേശത്ത് നിന്നോ, ഇതര സംസ്ഥാനത്ത് നിന്നോ തിരിച്ചെത്തിയവർ ക്വാറന്‍റൈന്‍ സമയത്ത് എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കില്‍ അവർക്ക് പിസിആര്‍ ടെസ്റ്റും തുടര്‍ചികിത്സയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ടെസ്റ്റ് ചെയ്യും. ആന്‍റിബോഡി കിറ്റുകള്‍ പരമാവധി ലഭ്യമാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. അതിനനുസരിച്ച് ആന്‍റിബോഡി ടെസ്റ്റ് തീരുമാനിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

19:23 (IST)09 May 2020

ക്വാറന്‍റൈന്‍: ക്രമീകരണങ്ങള്‍ വരുത്തുന്നതായി മുഖ്യമന്ത്രി

ക്വാറന്‍റൈന്‍ കാര്യത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ക്വാറന്‍റൈന്‍ സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ ഡോ. ബി. ഇക്ബാലിന്‍റെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ആ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ചില ക്രമീകരണങ്ങള്‍ വരുത്തുകയാണ്. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ആളുകള്‍ക്ക് ആദ്യം മെഡിക്കല്‍ പരിശോധന നടത്തും. അതില്‍ രോഗലക്ഷണം ഇല്ലാത്തവരെ 14 ദിവസം വീടുകളിലേക്ക് ക്വാറന്‍റൈനില്‍ അയക്കും. രോഗലക്ഷണമുണ്ടെങ്കില്‍ പിസിആര്‍ ടെസ്റ്റ് നടത്തുകയും കോവിഡ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

18:26 (IST)09 May 2020

കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

17:57 (IST)09 May 2020

പാസ് നിർത്തിയിട്ടില്ല

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവർക്കുള്ള പാസ് വിതരണം നിർത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. മടങ്ങിയെത്തുന്നവരുടെ സമയം ക്രമീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പാസില്ലാതെയും അപേക്ഷിക്കാതെ പോലും ചെയ്യാതെ എത്തിച്ചേരുന്നവർ എർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളുടെ താളെ തെറ്റിക്കത്തെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

17:47 (IST)09 May 2020

ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിൻ

വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരെ എത്തിക്കാൻ ട്രെയിൻ സംവിധാനമൊരുക്കും. ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്ന് പുറപ്പെടുമെന്നും തിയതി ഉടനെ അറിയിക്കുമെന്നും മുഖ്യമന്ത്രി. വിദ്യാർഥികൾക്കായിരിക്കും മുൻഗണന. ഇതോടൊപ്പം മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകും.

17:47 (IST)09 May 2020

സുരക്ഷക്കാണ് പ്രാധാന്യം

വിദേശത്ത് നിന്നെത്തുന്നവരോടും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് എത്തുന്നവരോടും ഒരേ മനോഭാവമാണ് സംസ്ഥാനത്തിനുള്ളത്. ഏറ്റവും പ്രാധാന്യം സുരക്ഷയ്ക്ക് തന്നെയാണെന്നും മുഖ്യമന്ത്രി. അതുകൊണ്ട് തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് പാസ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാസ് ഇല്ലാതെ പലരും അതിർത്തിയിലൂടെ സംസ്ഥാനത്തേക്ക് എത്താൻ ശ്രമിക്കുന്നുണ്ട്. അവർ അതിർത്തിയിൽ ബുദ്ധിമുട്ടുന്നുമുണ്ട്. താൽക്കാലികമായി പ്രശ്നം പരിഹരിച്ചെങ്കിലും അത് തുടരാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവർക്ക് മാത്രമേ അതിർത്തി കടക്കാനാകൂ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നയാളുകൾ ചില ക്രമീകരണങ്ങൾക്ക് വിധേയരാകണം. മുൻഗണന ലിസ്റ്റിലുള്ളവരും സ്വന്തമായി വാഹനങ്ങളുള്ളവരുമാണ് ഇപ്പോൾ എത്തുന്നത്.

17:38 (IST)09 May 2020

ഇ-ജാഗ്രത മൊബൈൽ ആപ്ലിക്കേഷൻ

മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും രോഗവ്യാപനം തടയേണ്ടതുമുണ്ട്. സർക്കാരിന്റെ കെയർ സെന്ററിലും വീട്ടിലും നിരീക്ഷണത്തിൽ കഴിയുന്നവരെയും ആരോഗ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് ഇ-ജാഗ്രത മൊബൈൽ ആപ്ലിക്കേഷൻ വഴി ഡോക്ടറുമായി സംസാരിക്കാവുന്നതാണ്. വീഡിയോ കോളിലൂടെ ഡോക്ടർമാർക്ക് വ്യക്തികളുമായി ബന്ധപ്പെടാം. ടെലി മെഡിസിനിലൂടെ മരുന്ന് കുറിക്കുകയും ആരോഗ്യ പ്രവർത്തകർ മരുന്ന് എത്തിച്ച് നൽകുകയും ചെയ്യും.

17:31 (IST)09 May 2020

നിയന്ത്രിതമായി എന്നതുകൊണ്ട് മാത്രം നമ്മൾ സുരക്ഷിതരായി എന്ന് പറയാനാകില്ല

രോഗം നിയന്ത്രിതമായി എന്നതുകൊണ്ട് മാത്രം നമ്മൾ സുരക്ഷിതരായി എന്ന് പറയാനാകില്ല. കോവിഡ്-19 ബാധിച്ച ഒരു രാജ്യവും അതിനെ പൂർണമായും ഇല്ലാതാക്കിയിട്ടില്ല. ഇപ്പോഴും ദിവസേന പുതിയ കേസുകൾ എല്ലാ രാജ്യത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 38 ലക്ഷത്തിന് മുകളിലാണ്.

17:30 (IST)09 May 2020

207 സർക്കാർ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും സജ്ജം

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ ചികിത്സയൊരുക്കുന്നതിന് 207 സർക്കാർ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും സജ്ജമാണെന്ന് മുഖ്യമന്ത്രി. സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കാൻ സാധിക്കുന്ന 27 ആശുപത്രികളും കണ്ടെത്തിക്കഴിഞ്ഞു.

17:25 (IST)09 May 2020

ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ചെലവാക്കിയത് 13.45 കോടി രൂപ

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഇതുവരെ 13.45 കോടി രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി. വൈദ്യുതി വകുപ്പും വാട്ടർ അതോറിറ്റിയും വെള്ളത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത ഉറപ്പാക്കുന്നുണ്ട്.

17:22 (IST)09 May 2020

നോഡൽ ഓഫീസർമാർ

നാട്ടിലെത്തുന്ന പ്രവാസികളുടെ യാത്രയും അനുബന്ധ കാര്യങ്ങളും നടത്തുന്നത് കേന്ദ്ര സർക്കാരാണ്. നാട്ടിലെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നത് സംസ്ഥാന സർക്കാരാണ്. മടങ്ങിയെത്തുന്ന് പ്രവാസികൾക്ക് സൗകര്യങ്ങളൊരുക്കാൻ നോഡൽ ഓഫീസർമാരെ നേരത്തെ തന്നെ നിയമിച്ചതായും മുഖ്യമന്ത്രി.

17:19 (IST)09 May 2020

ഇടപ്പെടലും പ്രതിരോധവും ശക്തിപ്പെടുത്തേണ്ടതുണ്ട്

നിലവിലുള്ള ഇടപ്പെടലും പ്രതിരോധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി. വിദേശത്ത് നിന്നെത്തുന്നവർ ജാഗ്രത തുടരണം. ലോകത്തിന്റെ ഏത് ഭാഗത്ത് കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിഞ്ജാബദ്ധരാണ്. ഇതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരികയാണെന്നും മുഖ്യമന്ത്രി.

17:15 (IST)09 May 2020

505 കോവിഡ്- 19 ബാധിതർ

കേരളത്തിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 505 പേരിലെന്ന് മുഖ്യമന്ത്രി. നിലവിൽ 17 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 23930 പേർ സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 23596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ് . ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 36648 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 36002ഉം രോഗബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുൻഗണന ലിസ്റ്റിൽ 3475 സാമ്പിളുകൾ പരിശോധിച്ചതിൽ 3231ഉം നെഗാറ്റീവാണ്.

17:02 (IST)09 May 2020

മുഖ്യമന്ത്രി തത്സമയം
16:58 (IST)09 May 2020

കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാത്തത് അനീതി; മമതയോട് അമിത് ഷാ

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ കുടിയേറ്റ തൊഴിലാളികളുള്ള ട്രെയിനുകൾ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് തൊഴിലാളികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിക്ക് അയച്ച കത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

16:12 (IST)09 May 2020

ധാക്കയിൽ നിന്ന് 129 പ്രവാസികളുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിൽ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ന് ബംഗ്ലാദേശിൽ നിന്ന് മടങ്ങിയെത്തിയത് 129 പ്രവാസികൾ. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വിമാനം ഡൽഹി വിമാനത്താവളത്തിലെത്തിയത്.

15:42 (IST)09 May 2020

5000 മറുനാടൻ മലയാളികളെ സ്വീകരിക്കാൻ കേരളം സജ്ജം

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളെ സ്വീകരിക്കാൻ കേരളം സജ്ജം. റെഡ് സോണിൽ നിന്ന് തിരിച്ചെത്തുന്നവരെ 14 ദിവസം ക്വറന്റൈൻ നിർബന്ധമാണെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ജി.ഗോപലാകൃഷ്ണൻ അറിയിച്ചു.

15:19 (IST)09 May 2020

കുമളി അതിര്‍ത്തി വഴി ഇന്നലെ എത്തിയത് 308 പേര്‍

കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (8/5/20 ) കേരളത്തിലെത്തിയത് 308 പേര്‍. 180 പുരുഷന്‍മാരും 85 സ്ത്രീകളും 43 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട് – 256, മഹാരാഷ്ട്ര – 11 കര്‍ണ്ണാടകം – 21, തെലുങ്കാന – 19, പോണ്ടിച്ചേരി – 1 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 155 പേര്‍ ഇടുക്കി ജില്ലയിലേയ്ക്ക് ഉള്ളവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 172 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 136 പേരെ ഹോം ക്വാറന്റെയിൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

14:52 (IST)09 May 2020

റെഡ് സോണില്‍ നിന്നുള്ളവര്‍ക്ക് പാസില്ലെന്ന് തിരുവനന്തപുരം കളക്ടര്‍

പാസില്ലാതെ തിരുവനന്തപുരം അതിര്‍ത്തിയിലേക്കെത്തുന്നവരെ റെഡ്‌സോണില്‍ നിന്നും വരുന്നവരായി കണക്കാക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഇവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസത്തെ ക്വാറന്റൈനിലാക്കുമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു വരുന്നവരുടരെ പാസ് വിതരണം പുനരാരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ റെഡ് സോണുകളില്‍ നിന്നും വരുന്നവരൊഴികെയുള്ളവര്‍ക്കാണ് പാസ് അനുവദിക്കുക.

14:27 (IST)09 May 2020

ഒരാഴ്ചയിൽ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ആറ് വിമാനങ്ങൾ എത്തും

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളിൽ ലണ്ടനിൽ നിന്ന് പ്രവാസികളുമായി ആറ് വിമാനങ്ങൾ ഇന്ത്യയിലെത്തും

14:14 (IST)09 May 2020

ഡൽഹിയിൽ മദ്യശാലകൾക്ക് മുമ്പിൽ സാമൂഹിക അകലം നിരീക്ഷിക്കാൻ പൊലീസ്

ഡൽഹിയിൽ മദ്യശാലകൾക്ക് മുമ്പിൽ സാമൂഹിക അകലം നിരീക്ഷിക്കാൻ പൊലീസ്

14:07 (IST)09 May 2020

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള പാസ് വിതരണം പുനരാരംഭിച്ചു

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ്‌ നല്‍കുന്നത് പുനരാരംഭിച്ചു. ചെക്ക്‌പോസ്റ്റുകളില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പാസ് നല്‍കുന്നത് താത്കലികാമായി നിര്‍ത്തിവെച്ചിരുന്നു. റെഡ് സോണുകളില്‍നിന്ന് ഒഴികെ വരുന്നവര്‍ക്ക് എല്ലാവര്‍ക്കും പാസ് വിതരണം നടത്താനാണ് തീരുമാനം. പാസ് വിതരണം പൂര്‍ണ്ണമായും നിര്‍ത്തിയതല്ല. ഒരു ക്രമീകരണം ലഭിക്കുന്നതിന് വേണ്ടായാണ് താത്കാലികമായി നിര്‍ത്തിവെച്ചതെന്നും വീണ്ടും പുനരാരംഭിക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

12:48 (IST)09 May 2020

കാസർകോട് അതിർത്തിയിൽ കുടുങ്ങി മലയാളികൾ

സംസ്ഥാനത്തേക്ക് പാസില്ലാതെ മടങ്ങുന്നവർ കുടുങ്ങിക്കിടക്കുന്ന കേരളാ അതിർത്തികളിൽ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാസർകോട് തലപ്പാടി അതിർത്തിയിൽ കേരളത്തിലേക്ക് കടക്കാനാകാതെ വലിയ ആൾക്കൂട്ടമാണ് ഇപ്പോഴുള്ളത്. ഇരുപതിലേറെ വിദ്യാർത്ഥികളും അതിർത്തിയിലെ നടുറോഡിൽ നിൽക്കുകയാണ്.

12:38 (IST)09 May 2020

കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാത്തത് അനീതി; മമതയോട് അമിത് ഷാ

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ കുടിയേറ്റ തൊഴിലാളികളുള്ള ട്രെയിനുകൾ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. ഇത് തൊഴിലാളികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിക്ക് അയച്ച കത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. Read More

11:42 (IST)09 May 2020

കോവിഡ് ടെസ്റ്റ് ഗുരുതരാവസ്ഥയിലുളള രോഗികൾക്ക് മാത്രം

കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ കേന്ദ്ര മാർഗ നിർദേശം പുറത്തിറക്കി. ഗുരുതര രോഗലക്ഷണങ്ങളുളളവർക്ക് കോവിഡ് പരിശോധന നടത്തിയാൽ മതി. എച്ച്ഐവി ബാധിച്ചവർ, അവയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ തുടങ്ങി ഗുരുതരാവസ്ഥയിലുളളവർക്ക് ടെസ്റ്റ് നടത്തണമെന്ന് മാർഗ നിർദേശത്തിൽ പറയുന്നു. Read More

11:39 (IST)09 May 2020

ഇന്ന് ഒമ്പത് വിമാനങ്ങൾ ഇന്ത്യയിലേക്ക്; മൂന്നെണ്ണം കൊച്ചിയിലേക്ക്

കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളെയും കൊണ്ട് ഇന്ന് ഒമ്പതു വിമാനങ്ങൾ ഇന്ത്യയിലെത്തും. ഇതിൽ മൂന്നെണ്ണം കേരളത്തിലേക്ക് ഉള്ളതാണ്. രാത്രി 12.15ന് ദുബായിൽ നിന്നുള്ള വിമാനം ചെന്നൈയിലെത്തും. മൂന്നു മണിക്കാണ് ധാക്കയിൽ നിന്നുള്ള വിമാനം ദില്ലിയിലെത്തുക. കുവൈറ്റിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം വൈകീട്ട് ആറരയ്ക്കും ഷാർജയിൽ നിന്ന് ലഖ്നൗവിലേക്കുള്ള വിമാനം 08.50നും എത്തും.

09:59 (IST)09 May 2020

ക്വാറന്റൈനിൽ പോകാതെ തമിഴ് നാട്ടിൽ നിന്നെത്തിയ കോട്ടയത്തെ വിദ്യാർഥികൾ

തമിഴ്‌നാട്ടിലെ തീവ്രബാധിത മേഖലകളില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പോകാതെ കടന്നുകളഞ്ഞു. 34 വിദ്യാര്‍ത്ഥികളാണ് തമിഴ്‌നാട്ടിലെ റെഡ് സോണായ തിരുവണ്ണൂരില്‍ നിന്നും കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയത്. 34 വിദ്യാര്‍ത്ഥികള്‍ എത്തിയതില്‍ നാല് പേര്‍ മാത്രമാണ് ക്വാറന്റീനില്‍ പോയത്. ഇതോടെ 28 പേരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോകാതെ കടന്നുകളഞ്ഞാല്‍ ആ വ്യക്തിക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശനം അനുവദനീയമായ ആറ് അതിര്‍ത്തികളിലേക്ക് പാസ്സുകളില്ലാതെ എത്തുന്ന ആരായാലും അവരെ നിര്‍ബന്ധിത ക്വാറന്റീനിലാക്കുകയും ചെയ്യും.

09:20 (IST)09 May 2020

രാജ്യത്തെ കോവിഡ് മരണം 1981 ആയി ; 24 മണിക്കൂറിനുളളില്‍ 3,320 രോഗികൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3320 പുതിയ കൊറോണ പോസറ്റീവ് കേസുകള്‍. 95 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് 19 രോഗികളുടെ എണ്ണം 59,662 ആയി ഉയര്‍ന്നു. ഇതില്‍ 39,834 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1981 പേരാണ് ഇന്ത്യയില്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

08:40 (IST)09 May 2020

പ്രവാസികളെ വരവേല്‍ക്കാന്‍ തിരുവനന്തപുരവും; ദോഹ വിമാനം നാളെ എത്തും

കൊച്ചിക്കും കോഴിക്കോടിനും പിന്നാലെ പ്രവാസികളെ സ്വീകരിക്കാനുളള തയ്യാറെടുപ്പിൽ തിരുവനന്തപുരവും. നാളെ രാത്രി 10.45നാണ് ദോഹയിൽ നിന്നുളള വിമാനം തിരുവനന്തപുരത്ത് എത്തുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തമിഴ്നാട്ടിലെ കന്യാകുമാരി എന്നീ ജില്ലകളിൽ നിന്നുളളവരാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങുക. 177പേരാണ് ദോഹയിൽ നിന്നുളള വിമാനത്തിൽ ഉളളത്. കരിപ്പൂരിൽ നിന്നുളള എയർഇന്ത്യ വിമാനം ദോഹയിലെത്തി അവിടെ നിന്നുമാണ് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കുന്നത്.

08:35 (IST)09 May 2020

പ്രവാസികളുമായി ഇന്ന് മൂന്ന് വിമാനങ്ങള്‍

ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍നിന്നു ഇന്ന് മൂന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ യാത്രതിരിക്കും. കുവൈത്ത്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ പറക്കുന്നത്. കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയില്‍നിന്നു രാവിലെ പത്തിന് പുറപ്പെടും. ഈ വിമാനം രാത്രി 9.15-ന് കൊച്ചിയില്‍ മടങ്ങിയെത്തും. മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍നിന്നു യാത്രതിരിക്കും. രാത്രി 8.50-ന് തിരിച്ചെത്തും. ദോഹ വിമാനം വൈകീട്ട് നാലിന് പുറപ്പെടും. ഞായറാഴ്ച പുലര്‍ച്ചെ 1.40-ന് മടങ്ങിയെത്തും. Read More

08:34 (IST)09 May 2020

Representative Image ജലാശ്വ നാളെ തീരമണയും

മാലെദ്വീപിലെ പ്രവാസികളുമായുള്ള ആദ്യ കപ്പൽ ഐഎന്‍എസ് ജലാശ്വ വെള്ളിയാഴ്ച രാത്രി മാലെദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടുകപ്പലുകളില്‍ ആദ്യത്തേതാണിത്. 18 ഗ‌‌‍‌‌‌ർഭിണികളും 14 കുട്ടികളും ഉൾപ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്‍ജയ് സുധീർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ കപ്പലിനെ യാത്രയാക്കി. Read More

08:33 (IST)09 May 2020

കോവിഡ് മരണം മൂന്ന് ലക്ഷത്തിനടുത്ത്; രോഗബാധിതർ 40 ലക്ഷം കവിഞ്ഞു

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. അമേരിക്കയിലെ കോവിഡ് ബാധിതതരുടെ എണ്ണം 13,21,785 ആയി. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 78,615 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 2,23,603 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. Read More

08:33 (IST)09 May 2020

ലണ്ടനിൽ നിന്നുള്ള വിമാന സർവീസിന് ഇന്ന് തുടക്കം

കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ലണ്ടനിൽ നിന്നുളള വിമാന സർവ്വീസിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകീട്ട് നാലരയ്ക്ക് ലണ്ടനിൽ നിന്ന് തിരിക്കുന്ന വിമാനം ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് മുംബൈയിലെത്തും. ഞായറാഴ് നിശ്ചയിച്ചിരുന്ന കുവൈറ്റ് ഹൈദരാബാദ് വിമാനം ഇന്ന് പുറപ്പെടും. ബംഗ്ളാദേശിലെ ധാക്കയിൽ നിന്ന് ഒരു വിമാനം കൂടി ഇന്ന് ഡൽഹിയിൽ. മലേഷ്യയിലെ ക്വാലാലംപുരിൽ നിന്നും വിമാനം മുംബൈയിൽ എത്തുന്നുണ്ട്.

Covid 19 Kerala Evacuation Highlights: ബഹ്റൈനിൽ നിന്നുള്ള വിമാനം കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. 11.32നാണ് വിമാനം ലാൻഡ് ചെയ്തത്. 152 യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 474 വിമാനത്തിൽ വന്നിറങ്ങിയത്. ഇതിൽ 25 കുട്ടികളും അഞ്ച് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.

കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ലണ്ടനിൽ നിന്നുളള വിമാന സർവ്വീസിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകീട്ട് നാലരയ്ക്ക് ലണ്ടനിൽ നിന്ന് തിരിക്കുന്ന വിമാനം ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് മുംബൈയിലെത്തും.

കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളെയും കൊണ്ട് ഇന്ന് ഒമ്പതു വിമാനങ്ങൾ ഇന്ത്യയിലെത്തും. ഇതിൽ മൂന്നെണ്ണം കേരളത്തിലേക്ക് ഉള്ളതാണ്. രാത്രി 12.15ന് ദുബായിൽ നിന്നുള്ള വിമാനം ചെന്നൈയിലെത്തും. മൂന്നു മണിക്കാണ് ധാക്കയിൽ നിന്നുള്ള വിമാനം ദില്ലിയിലെത്തുക. കുവൈറ്റിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം വൈകീട്ട് ആറരയ്ക്കും ഷാർജയിൽ നിന്ന് ലഖ്നൗവിലേക്കുള്ള വിമാനം 08.50നും എത്തും.

കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി ഒമ്പതേകാലിനാണ് എത്തുക. മസ്കറ്റിൽ നിന്ന് കൊച്ചിക്കുള്ള വിമാനം രാത്രി 8.50ന് എത്തും. ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം പുലർച്ചെ 1.40നാണ് എത്തുക. ക്വാലലമ്പൂർ- തിരുച്ചിറപ്പള്ളി വിമാനം 9.40നാണ് എത്തുക. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം പുലർച്ചെ 1.30ന് എത്തും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala gulf evacuation london live updates

Next Story
കോവിഡ് മരണം മൂന്ന് ലക്ഷത്തിനടുത്ത്; രോഗബാധിതർ 40 ലക്ഷം കവിഞ്ഞുCoronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com