Covid 19 Kerala Evacuation: വന്ദേ ഭാരത്: കേരളത്തിലേക്ക് ഇന്ന് കുവൈത്ത്, ജിദ്ദ വിമാനങ്ങൾ; നാടണയുന്നത് 307 പ്രവാസികൾ

Covid 19 Kerala Evacuation Live Updates: കുവൈത്തില്‍ നിന്നും വരുന്ന വിമാനത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 155 പേരും സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ 152 പേരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

vandebharat covid-19 evacuation

Covid 19 Kerala Evacuation Live Updates: ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ വിവിധ രാജ്യങ്ങളിലായി കുടുങ്ങിപ്പോയവരെ മടക്കി കൊണ്ടുവരുന്നതിനായുള്ള വന്ദേ ഭാരത് പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ന് അവസാനിക്കുമ്പോൾ കേരളത്തിലേക്ക് ഇന്നെത്തുന്നത് രണ്ട് വിമാനങ്ങൾ. കുവൈത്തിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള വിമാനങ്ങൾ എത്തുന്നത് കരിപ്പൂർ വിമാനത്താവളത്തിലേക്കാണ്. ആകെ 307 പ്രവാസികളാണ് രണ്ട് ഫ്ലൈറ്റിലുമായി നാടണയുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളും നിശ്ചലമായിരുന്നു. ലോക്ക്ഡൗണിന്റെ നാലം ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങികിടക്കുന്നവർക്കായി പ്രത്യേക യാത്ര സൗകര്യമൊരുക്കുകയാണ് എയർ ഇന്ത്യ. വന്ദേ ഭാരത് പദ്ധതിയിലൂടെ നിരവധി പ്രവാസികളെ തിരിച്ചെത്തിയതിന്റെ തുടർച്ചയായാണ് രാജ്യത്ത് തന്നെ പല ഭാഗങ്ങളിൽ കുടുങ്ങിയവർക്കായുള്ള പ്രത്യേക സർവീസുകൾ.

മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ആദ്യഘട്ട സര്‍വീസിന്റെ ഷെഡ്യൂള്‍ തയ്യാറായി. ഡല്‍ഹിയില്‍നിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങി നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് ഉണ്ടാകും. മുംബൈയില്‍ നിന്ന് വിശാഖപട്ടണം,കൊച്ചി,അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

Live Blog

Covid 19 Kerala Evacuation Live Updates:














22:07 (IST)13 May 2020





















21:01 (IST)13 May 2020





















വയനാട് ജില്ലയിൽ പ്രതിസന്ധിയായി കോയമ്പേട് മാർക്കറ്റ്

വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവര്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്. 26 കാരി ഗർഭിണിയാണ്. മാനന്തവാടി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. ഇതോടെ ഡ്രൈവറിൽ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം പത്തായി.കോയമ്പേട് മാർക്കറ്റിൽ മാനേജർ ആയിരുന്ന ചീരാൽ സ്വദേശിയായ യുവാവിനും രോഗം ബാധിച്ചതോടെ വയനാട്ടിൽ പ്രതിസന്ധി. കോയമ്പേട് മാർക്കറ്റാണ് രോഗവ്യാപനത്തിനു കാരണമായത്. 

20:58 (IST)13 May 2020





















സൗദിയിൽ നിന്ന് ആറ് വിമാനങ്ങൾ

കോവിഡ് നിയന്ത്രണങ്ങളാൽ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി അടുത്ത ആഴ്‌ചയിലെ വിമാനങ്ങളുടെ ഷെഡ്യൂൾ സൗദിയിലെ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. ഈ മാസം 19 മുതൽ 23 വരെ ആറ് വിമാന സർവീസുകളാണ് പുതുതായി ഏർപ്പെടുത്തിയത്. റിയാദിൽ നിന്ന് കോഴിക്കോടേക്ക് 19നും കണ്ണൂരിലേക്ക് 20 നും ഹൈദരബാദ് വഴി വിജവാഡയിലേക്ക് 23നുമാണ് വിമാനമുള്ളത്. ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് 19നും ബാംഗളൂർ വഴി ഹൈദരബാദിലേക്ക് 20നും സർവിസ് ക്രമീകരിച്ചിട്ടുണ്ട്. ജിദ്ദയിൽ നിന്ന് 20ന് വിജയവാഡ വഴി ഹൈദരബാദിലേക്കാണ് വിമാനമുള്ളത്.

19:48 (IST)13 May 2020





















പാലക്കാട് ജില്ലയിൽ മൂന്ന് കോവിഡ് ബാധിതർ

പാലക്കാട് ജില്ലയില്‍ മെയ് 11ന് കോവിഡ് 19 സ്ഥിരീകരിച്ച ശ്രീകൃഷ്ണപുരം സ്വദേശിയുടെ(50 വയസ്സ് ) കൂടെയുണ്ടായിരുന്ന കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം സ്വദേശികളായ യഥാക്രമം 62, 39 വയസ്സുള്ള രണ്ട് പേര്‍ക്ക് കൂടി ഇന്ന്(മെയ് 13) കോവിഡ് 19 സ്ഥിരീകരിച്ചതായി ഡി.എം.ഒ കെ. പി റീത്ത അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം മൊത്തം മൂന്നായി. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള വാഹനത്തില്‍ തമിഴ്‌നാട്ടുകാരനായ ഡ്രൈവറടക്കം ഒന്‍പത് പേരടങ്ങുന്ന സംഘമായി ചെന്നൈയില്‍ നിന്ന് വന്നവരില്‍ ആണ് ഈ രണ്ടു പേര്‍ ഉള്‍പ്പെട്ടിരുന്നത്. ചെന്നൈയില്‍ ചായ കട നടത്തിയിരുന്നവരാണ് ഈ ശ്രീകൃഷ്ണപുരം സ്വദേശികള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 24 വരെയാണ് ഇവരുടെ ചായകട പ്രവര്‍ത്തിച്ചത്.

19:47 (IST)13 May 2020





















വാളയാർ ചെക്പോസ്റ്റ് വഴി 1521 പേർ കേരളത്തിലെത്തി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 13 വൈകിട്ട് 6 വരെ ) 1521 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 935 പുരുഷൻമാരും 411 സ്ത്രീകളും 175 കുട്ടികളുമുൾപ്പെടെയുള്ളവർ 621 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 491 കാറുകൾ, 91 ഇരുചക്രവാഹനങ്ങൾ, 24 ട്രാവലറുകൾ, 4 മിനി ബസുകൾ, 8 ഓട്ടോറിക്ഷകൾ, 3 ആംബുലൻസ് എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

19:40 (IST)13 May 2020





















കുവൈത്തിൽ നിന്നും 192 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം

19:05 (IST)13 May 2020





















ജിദ്ദയിൽ നിന്ന് ഇന്ന് കേരളത്തിൽ എത്തുന്നവരിൽ 38 ഗര്‍ഭിണികളും 23 കുട്ടികളും

ജിദ്ദ- കോഴിക്കോട് വിമാനത്തില്‍ ആകെ 38 ഗര്‍ഭിണികളും 23 കുട്ടികളും ആറ് മുതിര്‍ന്നവരും 42 പേര്‍ അടിയന്തര ചികിത്സാര്‍ഥം എത്തുന്നവരുമാണ്. കോഴിക്കോട് ജില്ലക്കാരില്‍ അഞ്ച് ഗര്‍ഭിണികളും അഞ്ച് കുട്ടികളും രണ്ട് മുതിര്‍ന്നവരും അടിയന്തര ചികിത്സയ്ക്ക് എത്തുന്ന മൂന്ന് പേരുമുണ്ട്. ഇവരെ കര്‍ശന നിരീക്ഷണത്തില്‍ വീടുകളിലേക്ക് അയക്കുകയും മറ്റുള്ളവരെ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്യും.

19:04 (IST)13 May 2020





















സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ചെന്നിത്തല ഫോണിൽ വിളിച്ച ഉസ്‌മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെ.കെ.ഉസ്‌മാൻ മുഖ്യമന്ത്രി പിണറായി വിജയന്​ പരാതി നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച ഉസ്‌മാൻ ആണിത്. ചെന്നിത്തല പ്രവാസി സംഘടന നേതാക്കളെ ഫോൺ വിളിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ആ വീഡിയോയിലാണ് ചെന്നിത്തല ഉസ്‌മാനോട് ഫോണിൽ സംസാരിക്കുന്നതായി കാണിക്കുന്നത്. Read More

19:04 (IST)13 May 2020





















സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ചെന്നിത്തല ഫോണിൽ വിളിച്ച ഉസ്‌മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെ.കെ.ഉസ്‌മാൻ മുഖ്യമന്ത്രി പിണറായി വിജയന്​ പരാതി നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച ഉസ്‌മാൻ ആണിത്. ചെന്നിത്തല പ്രവാസി സംഘടന നേതാക്കളെ ഫോൺ വിളിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ആ വീഡിയോയിലാണ് ചെന്നിത്തല ഉസ്‌മാനോട് ഫോണിൽ സംസാരിക്കുന്നതായി കാണിക്കുന്നത്. Read More

18:48 (IST)13 May 2020





















നിർദേശങ്ങൾ പാലിച്ചില്ല; ഒരു കുടുംബത്തിലെ 31 പേർക്ക് കോവിഡ്

ബഹ്‌റിനിൽ ഒരു കുടുംബത്തിലെ 31 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട നിർദേശങ്ങൾ പാലിക്കാത്തതാണ് രോഗവ്യാപനത്തിനു കാരണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകരുതെന്നും നിർദേശങ്ങൾ പാലിക്കണമെന്നും കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇവർ അതൊന്നും വകവയ്‌ക്കാതെ പുറത്തിറങ്ങുകയും സാമൂഹിക അകലം ലംഘിക്കുകയും ചെയ്‌തതായി ആരോഗ്യമന്ത്രാലയം പറഞ്ഞു.

18:48 (IST)13 May 2020





















നിർദേശങ്ങൾ പാലിച്ചില്ല; ഒരു കുടുംബത്തിലെ 31 പേർക്ക് കോവിഡ്

ബഹ്‌റിനിൽ ഒരു കുടുംബത്തിലെ 31 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട നിർദേശങ്ങൾ പാലിക്കാത്തതാണ് രോഗവ്യാപനത്തിനു കാരണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകരുതെന്നും നിർദേശങ്ങൾ പാലിക്കണമെന്നും കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇവർ അതൊന്നും വകവയ്‌ക്കാതെ പുറത്തിറങ്ങുകയും സാമൂഹിക അകലം ലംഘിക്കുകയും ചെയ്‌തതായി ആരോഗ്യമന്ത്രാലയം പറഞ്ഞു.

18:32 (IST)13 May 2020





















ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുളള സമയ പരിധി നീട്ടി

ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു. നാളെ മുതൽ പ്രാബല്യത്തിൽ വരും. 2021 മാർച്ച് 31വരെയാണ് ബാധകമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാടക, പലിശ, ഫീസുകൾ, കമ്മീഷൻ, കരാർ തുക തുടങ്ങിയവയിലാണ് ടിഡിഎസ് ഇളവ്. ടിഡിഎസ്, ടിസിഎസ് നിരക്ക് കുറയ്ക്കുന്നതിലൂടെ 50,000 കോടി രൂപയുടെ നേട്ടം നേരിട്ട് ജനങ്ങള്‍ക്ക് ലഭിക്കും. 2019-20 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുളള സമയ പരിധി നവംബർ 30 വരെ നീട്ടി. ജൂലൈ 31 നും ഒക്ടോബർ 31 നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30 നകം നൽകിയാൽ മതി. ടാക്സ് ഓഡിറ്റിന് ഒക്ടോബർ 31 വരെ സാവകാശം അനുവദിച്ചു. വിവാദ് സെ വിശ്വാസ് പദ്ധതി പ്രകാരം തുക അടയ്‌ക്കേണ്ട തിയതി ഡിസംബര്‍ 31 വരെ നീട്ടി.

18:12 (IST)13 May 2020





















കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19; രോഗബാധിതരിൽ രണ്ട് പൊലീസുകാരും

കേരളത്തിൽ ഇന്ന് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും വീതവും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നും കണ്ണൂര്‍ ജില്ലയില്‍ നിന്നുമുള്ള ഇവർ വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇവര്‍ക്കും ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്.

17:56 (IST)13 May 2020





















കുമളി അതിര്‍ത്തി വഴി ഇന്ന് 5 മണി വരെ എത്തിയത് 392പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (13/5/20, 5 pm വരെ ) കേരളത്തിലെത്തിയത് 392 പേര്‍. 198 പുരുഷന്‍മാരും 152 സ്ത്രീകളും 42 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട് – 316, മഹാരാഷ്ട്ര – 6, കര്‍ണ്ണാടക – 26, തെലുങ്കാന – 28, ആന്ധ്രപ്രദേശ് – 4, ഹരിയാന – 4, പോണ്ടിച്ചേരി -1, ഗുജറാത്ത് – 5, മധ്യപ്രദേശ് – 2, എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 190 പേര്‍ ഇടുക്കി ജില്ലയിലേയ്ക്ക് ഉള്ളവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 30 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 362 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റെയിൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

17:53 (IST)13 May 2020





















വൈദ്യുതി വിതരണ കമ്പനികള്‍ക്ക് 90,000 കോടി; ധനമന്ത്രിയുടെ പ്രഖ്യാപനം

വൈദ്യുതി വിതരണ കമ്പനികള്‍ക്ക് 90,000 കോടി രൂപയുടെ പാക്കേജ്. അടുത്ത മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ ഇപിഎഫ് സഹായം തുടരും. 2500 കോടി രൂപ നീക്കിവച്ചു. ഈ തുക ഇപിഎഫ് വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. 3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.33 ലക്ഷം തൊഴിലാളികള്‍ക്കും നേട്ടം. ടിഡിഎസ്, ടിസിഎസ് നിരക്ക് കുറയ്ക്കുന്നതിലൂടെ 50,000 കോടി രൂപയുടെ നേട്ടം നേരിട്ട് ജനങ്ങള്‍ക്ക് ലഭിക്കും. 25 ശതമാനം വീതം കുറയ്ക്കും.

17:19 (IST)13 May 2020





















ജിദ്ദയിൽ നിന്ന് 152 പേർ

രാത്രി 12.15 ന് ജിദ്ദയില്‍ നിന്നെത്തുന്ന എയര്‍ ഇന്ത്യയുടെ എ.ഐ-960 നമ്പര്‍ വിമാനത്തില്‍ 10 ജില്ലകളില്‍ നിന്നായി 151 മലയാളികളും ഒരു മാഹി സ്വദേശിയുമടക്കം 152 പ്രവാസികള്‍ എത്തും. 63 പുരുഷന്മാരും 89 സ്ത്രീകളും. ഇവരില്‍ 12 പുരുഷന്മാരും 13 സ്ത്രീകളുമടക്കം 25 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്.

17:16 (IST)13 May 2020





















കുവൈത്തിൽ നിന്ന് 155 പേർ

രാത്രി 9.15 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്സ്-384 നമ്പര്‍ വിമാനത്തില്‍ 12 ജില്ലകളില്‍ നിന്നായി 155 പേരെത്തും. 98 പുരുഷന്മാരും 57 സ്ത്രീകളും. ഇവരില്‍ 54 പുരുഷന്മാരും 23 സ്ത്രീകളുമടക്കം 77 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്.

17:03 (IST)13 May 2020





















ഓഹരി വിപണിയിൽ നേട്ടം

200 കോടി രൂപ വരെയുള്ള കരാറുകളില്‍ വിദേശ കമ്പനികള്‍ക്ക് പങ്കെടുക്കുന്നത് വിലക്കി. ഇന്ത്യയിലെ ചെറുകിട കമ്പനികള്‍ വിദേശ കമ്പനികളില്‍ നിന്ന് അന്യായമായ മത്സരം നേരിടുന്നതായി മന്ത്രി പറഞ്ഞു. ഇതിനായി ജനറല്‍ ഫൈനാന്‍ഷ്യല്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരും. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പുതിയൊരു ഇന്ത്യയെ നിര്‍മ്മിക്കുന്നതിനുള്ളവയാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിന് മുമ്പ് മുംബൈ ഓഹരി വിപണി 640 പോയിന്റുകളും നിഫ്റ്റി 187 പോയിന്റുകളും കുതിച്ചു.

16:44 (IST)13 May 2020





















വ്യവസായങ്ങള്‍ക്ക് ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ: നിര്‍മ്മല സീതാരാമന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു. ഇന്ത്യയുടെ സ്വാശ്രയത്വത്തിന് അഞ്ചു തൂണുകളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വന്‍കുതിപ്പിന് സജ്ജമായ സമ്പദ് ഘടന, ആധുനിക മുഖമുള്ള അടിസ്ഥാന സൗകര്യവികസനം, സാങ്കേതിക മികവില്‍ ഊന്നിയ നിര്‍വഹണ സംവിധാനം, ഊര്‍ജ്ജസ്വലമായ മനുഷ്യവിഭവശേഷി, ആവശ്യം അനുസരിച്ച് ചലിക്കുന്ന-വിതരണ ശ്യംഖലയാണ് ഈ തൂണുകള്‍. അവ മന്ത്രിയും ആവര്‍ത്തിച്ചു. Read More

16:31 (IST)13 May 2020





















Explained: ആരോഗ്യ സേതു: നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണ്

ലോക്ക്ഡൗണിന്റെ നാലാം ഘട്ടം ഉടൻ ആരംഭിക്കാനിരിക്കെ പല മേഖലകളിലും ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഈ സമയം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പലർക്കും അതിനുള്ള അവസരവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കുന്നുണ്ട്. അതേസമയം, ഇത്തരത്തിൽ നാട്ടിലേക്ക് വരുന്നവരടക്കമുള്ള ആളുകൾ സർക്കാരിന്റെ കോൺഡാക്ട് ആപ്ലിക്കേഷനായ ആരോഗ്യ സേതു നിർബന്ധമായും അവരവരുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം വിവരസാങ്കേതിക വകുപ്പ് നൽകിയിട്ടുണ്ട്. Read More

16:06 (IST)13 May 2020





















ആദ്യ ഷെഡ്യൂളിൽ കൊച്ചിയും

മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ആദ്യഘട്ട സര്‍വീസിന്റെ ഷെഡ്യൂള്‍ തയ്യാറായി. ഡല്‍ഹിയില്‍നിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങി നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് ഉണ്ടാകും. മുംബൈയില്‍ നിന്ന് വിശാഖപട്ടണം,കൊച്ചി,അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

16:05 (IST)13 May 2020





















ആഭ്യന്തര വിമാന സർവീസുകൾ മേയ് 19 മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളും നിശ്ചലമായിരുന്നു. ലോക്ക്ഡൗണിന്റെ നാലം ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങികിടക്കുന്നവർക്കായി പ്രത്യേക യാത്ര സൗകര്യമൊരുക്കുകയാണ് എയർ ഇന്ത്യ. വന്ദേ ഭാരത് പദ്ധതിയിലൂടെ നിരവധി പ്രവാസികളെ തിരിച്ചെത്തിയതിന്റെ തുടർച്ചയായാണ് രാജ്യത്ത് തന്നെ പല ഭാഗങ്ങളിൽ കുടുങ്ങിയവർക്കായുള്ള പ്രത്യേക സർവീസുകൾ.

15:59 (IST)13 May 2020





















കോവിഡ്-19: സൗദിയിൽ മരിച്ചവരിൽ എട്ട് മലയാളികളടക്കം 31 ഇന്ത്യക്കാർ

ലോകത്താകമാനം പടർന്ന് പിടിച്ച് കൊറോണ വൈറസ് മൂലം സൗദി അറേബ്യയിൽ മരിച്ചവരിൽ 31 ഇന്ത്യക്കാരും. എട്ട് മലയാളികളടക്കം സൗദിയില്‍ കോവിഡ്-19 ബാധിച്ച് 31 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ മാസം എട്ടുവരെ എംബസിക്ക് ലഭിച്ച കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടിലാണ് മരണസംഖ്യ വ്യക്തമാക്കുന്നത്. എന്നാൽ നാല് മലയാളികളുടെ മരണം കോവിഡ് 19 ബാധിച്ചാണെന്ന് ആശുപത്രി രേഖകൾ പറയുന്നു. അങ്ങനെയെങ്കിൽ മരിച്ച മലയാളികളുടെ എണ്ണം 12 ആകും. മേയ് 8 വരെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച ഔദ്യോഗികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എംബസി പട്ടിക തയ്യാറാക്കിയത്. Read More

14:08 (IST)13 May 2020





















ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക്‌ ദിവസവും 24 ഫ്‌ളൈറ്റുകള്‍

വന്ദേഭാരതിന്റെ രണ്ടാംഘട്ടത്തില്‍ ലോകത്തിലെ 31 രാജ്യങ്ങളില്‍ നിന്നായി 145 ഫ്‌ളൈറ്റുകളില്‍ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയര്‍ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ളതെന്ന് വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരന്‍. “ഗള്‍ഫിലെ ഓരോ രാജ്യത്തുനിന്നും കേരളത്തിലെ ഒരോ വിമാനത്താവളത്തിലേക്കും ചുരുങ്ങിയത് ഒരു വിമാനമെങ്കിലും ഒരു ദിവസം വരിക എന്നാണ് ഞാന്‍ മുന്നോട്ട് വെച്ചിട്ടുളള നിര്‍ദേശം. അങ്ങനെ നോക്കുമ്പോള്‍ ഓരോ വിമാനത്താവളത്തിലും ചുരുങ്ങിയത് ആറ്‌ വിമാനമെങ്കിലും ദിവസവും വരും. അങ്ങനെ ദിവസം തോറും വിമാനം വരികയാണെങ്കില്‍ തിരക്ക് കുറയും.”

13:15 (IST)13 May 2020





















കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ എയര്‍ ഇന്ത്യ; 19 മുതല്‍ ആഭ്യന്തര സര്‍വീസ് നടത്തും

വീട്ടില്‍ പോകാനാകാതെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കടക്കുന്നവരെ സഹായിക്കാന്‍ ആഭ്യന്തര സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യ. മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുക. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും സര്‍വീസ്. ദില്ലിയില്‍ നിന്ന് ജയ്പൂര്‍, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അമൃത്സര്‍, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.

12:13 (IST)13 May 2020





















രാജ്യത്ത് 24 മണിക്കൂറിനിടെ 122 മരണം, 3525 കോവിഡ് കേസുകൾ

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 122 പേരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 2415 ആയി. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 74,281 ആയി. രോഗം ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 47,480 പേരാണ്. 24,386 പേർക്ക് രോഗം ഭേദമായി. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന നാല് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആശങ്കയുണർത്തുന്ന കണക്കുകൾ പുറത്തുവരുന്നത്. രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണെങ്കിലും മരണനിരക്ക് ഏറ്റവും കൂടുതൽ ഗുജറാത്തിലാണ്. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിൽ 348 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചുള്ളൂ . മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1230 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

11:49 (IST)13 May 2020





















ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരെത്തും

കോവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് (മെയ് 13) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കുവൈത്തില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള പ്രവാസികളാണ് തിരിച്ചെത്തുന്നത്. കുവൈത്തില്‍ നിന്നുള്ള വിമാനം രാത്രി 9.15 നും ജിദ്ദയില്‍ നിന്നുള്ള വിമാനം രാത്രി 12.05 നും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തില്‍ നിന്നും വരുന്ന വിമാനത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 155 പേരും സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ 152 പേരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

11:13 (IST)13 May 2020





















ലണ്ടനിൽ കോവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു

ലണ്ടൻ: ബ്രിട്ടണിൽ കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശിയായ ഡോ.പൂർണിമ നായർ (55) ആണ് മരിച്ചത്. ഇതോടെ ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി.

10:52 (IST)13 May 2020





















ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം വൈകീട്ട് നാലിന്

ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം വൈകീട്ട് നാലിന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.

10:24 (IST)13 May 2020





















ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 4,336,895 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ് (292,369). ഇതുവരെ 1,596,521 ആളുകള്‍ രോഗമുക്തി നേടി. കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,489 പേർ മരിച്ചപ്പോള്‍ 22,239 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതുവരെ 83,368 പേരാണ് അമേരിക്കയില്‍ മരിച്ചത്. Read More

10:23 (IST)13 May 2020





















പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക പാക്കേജ് യുകെ മാതൃകയിലെന്ന് വിദഗ്ധർ

കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെഗാ സാമ്പത്തിക പാക്കേജ് യുകെ പ്രഖ്യാപിച്ച പാക്കേജിന്റെ മാതൃകയിലേതെന്ന് വിദഗ്ധര്‍. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി 20 ലക്ഷം കോടിയുടെ മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തിക പാക്കേജിന്റെ കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. നാലാംഘട്ട ലോക്ക്ഡൗണിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. Read More

10:22 (IST)13 May 2020





















സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറന്നു; പാഴ്‌സൽ സംവിധാനം മാത്രം

സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ തുറന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ഷാപ്പുകൾ പ്രവർത്തിക്കുക. എന്നാൽ ഇരുന്ന് കുടിക്കാൻ സാധിക്കില്ല. കള്ള് വാങ്ങാൻ എത്തുന്നവർ കൈയ്യിൽ കുപ്പി കരുതണം. ഒരാൾക്ക് പരമാവധി 1.5 ലിറ്റർ കള്ളാണ് അനുവദിക്കുക. ഒരു ലിറ്ററിന് 120 രൂപയാണ് വില. അതേസമയം ഷാപ്പിൽ ഭക്ഷണം പാകം ചെയ്യാനോ വിൽക്കാനോ അനുവാദമില്ല. Read More

10:21 (IST)13 May 2020





















ദോഹ-തിരുവനന്തപുരം വിമാനം തലസ്ഥാനത്തെത്തി

വന്ദേ ഭാരത് മിഷന്റെ ഭാഗമായി 181 യാത്രക്കാരുമായി ദോഹയില്‍ നിന്നും പ്രാദേശിക സമയം 5.30ന് പുറപ്പെട്ട പുറപ്പെട്ട വിമാനം തലസ്ഥാനത്തെത്തി. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം ദോഹയില്‍ നിന്നും ഇന്ത്യന്‍ സമയം 7 മണിക്ക് പുറപ്പെടും എന്ന് തീരുമാനിച്ചിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി 8 മണിക്കാണ് പുറപ്പെട്ടത്. സാങ്കേതിക തകരാറുമൂലം വിമാനത്താവളത്തിലെ നടപടികള്‍ വൈകിയതുമൂലമാണ് വിമാനം പുറപ്പെടുന്നതില്‍ താമസം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. Read More

10:20 (IST)13 May 2020





















വന്ദേഭാരത്​ രണ്ടാംഘട്ടം: ഒമാനിൽനിന്ന്​ കേരളത്തിലേക്ക്​ നാല്​ സർവീസുകൾ

ഗൾഫ്​ നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​​െൻറ രണ്ടാം ഘട്ടം മെയ്​ 16 ന് ആരംഭിക്കും. മെയ് 22 വരെ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ഒമാനിൽനിന്ന്​ കേരളത്തിലേക്ക്​ നാല്​ സർവിസുകളാണ്​ ഉണ്ടാവുക. മൂന്നെണ്ണം മസ്​കറ്റിൽ നിന്നും ഒന്ന്​ സലാലയിൽനിന്നുമാണ്​. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ.

Covid 19 Kerala Evacuation Live Updates: പ്രവാസികളുമായി ദോഹയിൽ നിന്നുളള വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു. 180 യാത്രക്കാരാണ് വിമാനത്തിൽ. നേരത്തേ ദുബായിൽനിന്നു തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂർ വിമാനത്താവളത്തിലെത്തിയിരുന്നു. കുട്ടികളടക്കം 177 യാത്രക്കാരാണ് വിമാനത്തിൽ.  സൗദിയിലെ ദമാമിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനവും എത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala gulf evacuation live updates

Next Story
പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക പാക്കേജ് യുകെ മാതൃകയിലെന്ന് വിദഗ്ധർnarendra modi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com