Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

Covid-19 Highlights : കേരളത്തിൽ ഇന്ന് 26 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 11 പേർക്ക് രോഗം പടർന്നത് സമ്പർക്കത്തിലൂടെ

Covid-19 Live Updates: കൂടുതൽ പേരും മാളുകൾ, സ്കൂളുകൾ, കോളേജുകൾ, സ്പാകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ തുറക്കരുതെന്നാണ് ആവശ്യപ്പെട്ടത്

Coronavirus, Covid-19, കൊറോണ വൈറസ്, കോവിഡ്-19, cases in India, Indian death toll, ഇന്ത്യയിലെ കണക്കുകൾ, iemalaylam, ഐഇ മലയാളം

Covid-19: ന്യൂഡൽഹി: കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് മാത്രം 26 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം മൂന്ന് പേർക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ കാസർഗോഡ് ജില്ലക്കാരാണ്. മലപ്പുറം ജില്ലയിൽ അഞ്ച് പേർക്കും പാലക്കാട് വയനാട് ജില്ലകളിൽ മൂന്ന് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചപ്പോൾ കണ്ണൂരിൽ രണ്ട് പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് ഇന്ന് രോഗം ഭേദമായത്.

രാജ്യത്ത് ലോക്ക്ഡൗൺ തുടരുമ്പോഴും കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 78,000 കടന്നിട്ടുണ്ട്. ഇന്നലെ മാത്രം 3,500 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 78,0003 പേർക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 26,234 പേർ രോഗമുക്തി നേടി. മരിച്ചവരുടെ എണ്ണം 2,549 ആയി ഉയർന്നു.

Read Also: ജൂൺ 30 വരെ ബുക്ക് ചെയ്‌ത എല്ലാ ടിക്കറ്റുകളും റെയിൽവേ റദ്ദാക്കി; പണം തിരിച്ചുകിട്ടും

രോഗബാധിതർ ഏറ്റവും കൂടുതലുളളത് മഹാരാഷ്ട്രയിലാണ്, 25,922 പേർ. ഗുജറാത്ത് (9,268), തമിഴ്നാട് (9,227), ഡൽഹി (7,998), രാജസ്ഥാൻ (4,222), മധ്യപ്രദേശ് (4,173), ഉത്തർപ്രദേശ് (3,778), പശ്ചിമ ബംഗാൾ (2,290), ആന്ധ്രപ്രദേശ് (2,137), പഞ്ചാബ് (1,924) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഒഡിഷയിലും ഹിമാചൽ പ്രദേശിലും പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ 40 ലക്ഷത്തോളം പേർക്കാണ് രോഗം ബാധിച്ചത്. 3 ലക്ഷത്തോളം പേരാണ് മരിച്ചത്. യുഎസിലാണ് ഏറ്റവും കൂടുതൽ മരണം, 83,356. യുകെയും (33,263) ഇറ്റലിയും (31,106) ആണ് തൊട്ടുപിന്നിൽ.

Coronavirus LIVE Updates

Live Blog

Covid 19 Kerala Evacuation Live Updates:


00:59 (IST)15 May 2020

ഡല്‍ഹിയില്‍ നിന്നുള്ള ആദ്യട്രെയിനില്‍ കോഴിക്കോട്ടെത്തിയതു 252 പേര്‍, ആറ് പേരെ ആശുപത്രിയിലേക്ക് മാറ്റി

ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി. വിവിധ ജില്ലകളിലെ 252 യാത്രക്കാരാണ് കോഴിക്കോട് ഇറങ്ങിയത്. ചൊവ്വാഴ്ച പകല്‍ 12.20ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട 02432 നമ്പര്‍ നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്പ്രസ് വ്യാഴാഴ്ച രാത്രി 10 നാണ് കോഴിക്കോട്ടെത്തിയത്.

പരിശോധനയില്‍ കൊവിഡ് ലക്ഷണമില്ലാത്തവരെ വീടുകളിലേക്കയച്ചു. രോഗലക്ഷണമുള്ളവരെ വിദഗ്ധ ആരോഗ്യസംഘം പരിശോധിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. 6 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീച്ച് ആശുപത്രിയില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് സ്‌റ്റേഷനിലുണ്ടായിരുന്നത്. പത്ത് ആംബുലന്‍സുകളാണ് ആശുപത്രിയിലേക്കായി ക്രമീകരിച്ചത്.

00:29 (IST)15 May 2020

രാജധാനി എക്സ്പ്രസിൽനിന്നു യാത്രക്കാർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ

ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്സ്പ്രസിലെ യാത്രക്കാർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ. 

യാത്രക്കാരുടെ ലഗേജ് അണുവിമുക്തമാക്കുന്നു. 

23:41 (IST)14 May 2020

വാളയാർ അതിർത്തി കടന്നെത്തിയത് 1655 പേർ

ഇന്ന് വാളയാറിലെ സംസ്ഥാന അതിർത്തി കടന്ന് 1655 പേർ കേരളത്തിലെത്തി. ഇതിൽ 961 പേർ പുരുഷൻമാരും  481 പേർ സ്ത്രീകളുമാണ്. 

23:36 (IST)14 May 2020

ജിദ്ദയിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തി

പ്രവാസികളുമായി സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് തിരിച്ച വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. മൂന്ന് കുട്ടികളടക്കം 152 പേരായിരുന്നു വിമാനത്തിൽ. 

20:42 (IST)14 May 2020

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 437പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 437 പേര്‍ കേരളത്തിലെത്തി. 228 പുരുഷന്‍മാരും 168 സ്ത്രീകളും 41 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട് – 327, മഹാരാഷ്ട്ര – 6, കര്‍ണ്ണാടക – 84, തെലുങ്കാന – 4, പഞ്ചാബ്- 1, ഹരിയാന -4, ഗുജറാത്ത് – 2, പോണ്ടിച്ചേരി – 9 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേയ്ക്ക് എത്തിയ 149 പേരിൽ 12 പേരെ കോവിഡ് കെയർ സെന്ററിൽ പാർപ്പിച്ചു. ഇതര ജില്ലകളിലേയ്ക്ക് പോകുന്നവരിൽ, റെഡ് സോണുകളില്‍ നിന്നെത്തിയ 47 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 390 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റെയിൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

20:20 (IST)14 May 2020

രാജധാനി എക് സ്പ്രെസ്സിൽ കോഴിക്കോട് എത്തുന്ന യാത്രക്കാർക്കു വേണ്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒരുക്കങ്ങൾ

ഫൊട്ടൊ: പിആർഡി

20:07 (IST)14 May 2020

ഐഎന്‍എസ് ജലാശ്വ വീണ്ടും കൊച്ചിയില്‍ നിന്നും മാലിദ്വീപിലേക്ക്
സമുദ്ര സേതു പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനായി ഐഎന്‍എസ് ജലാശ്വ കൊച്ചിയില്‍ നിന്നും മാലിദ്വീപിലേക്ക് തിരിച്ചു. മെയ് 15-ന് പുലര്‍ച്ചെ കപ്പല്‍ മാലിയിലെത്തും. മാലിയിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യാക്കാരില്‍ നിന്നും 700 പേരുമായി നാളെ രാത്രി തന്നെ ജലാശ്വ കൊച്ചിലേക്ക് തിരിക്കും. നേരത്തെ മെയ് 12-ന് 698 ഇന്ത്യാക്കാരെ ജലാശ്വ നാട്ടിലെത്തിച്ചിരുന്നു.

19:59 (IST)14 May 2020

വിമാന ജീവനക്കാരുടെ യാത്ര തടസപ്പെടുത്തരുത്: ഡിജിപി

മറുനാടൻ മലയാളികളെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന വിമാനങ്ങളിലെ ജീവനക്കാരെ വഴിയിൽ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. പൊലീസ് പരിശോധനയിൽ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകും. കേരളത്തിൽ എവിടെയും യാത്ര ചെയ്യുന്നതിന് വിമാന ജീവനക്കാർക്ക് തടസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

19:09 (IST)14 May 2020

പ്രളയം: കോവിഡിനൊപ്പം അധിക വെല്ലുവിളി; ഏത് സാഹചര്യവും നേരിടാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി

ഈ വർഷം കാലവർഷത്തിൽ പ്രളയം ഉണ്ടായാൽ കൊവിഡ്-19 മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു ഗുരുതര വെല്ലുവിളിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് മോശമായ സാഹചര്യവും നേരിടാൻ നാം തയ്യാറെടുത്തേ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായാൽ മുൻ വർഷങ്ങളിലേതിന് സമാനമായി ആളുകളെ മാറ്റിപ്പാർപ്പിക്കാനാവില്ല. ഇതിനു പകരം നാലു തരത്തിലുള്ള കെട്ടിടങ്ങൾ സജ്ജമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ക്വാറന്റൈൻ സൗകര്യങ്ങൾക്കായി സർക്കാർ മൊത്തം 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. Read More

18:32 (IST)14 May 2020

കേരളത്തിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനിനായി ശ്രമം

ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ കേരളത്തിലെത്തും. രാജ്യത്ത് മറ്റ് നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾക്കായുള്ള ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗ്ലൂർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ നിന്ന് കൂടുതൽ നോൺ സ്റ്റോപ് ട്രെയിനുകൾ വേണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയിലിനോട് വീണ്ടും ആവർത്തിച്ച് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

18:24 (IST)14 May 2020

രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല

വാളയാറിൽ അന്നേദിവസമുണ്ടായിരുന്ന നൂറിലധികം ആളുകളെയും പൊലീസുകാരെയും മാധ്യമപ്രവർത്തകരെയും ഹോം ക്വറന്റൈനിൽ വിടാനും നിർദേശം. രോഗി ചികിത്സ തേടിയ ആശുപത്രിയിലെ നഴ്സുമാർ ഹോസ്പിറ്റൽ ക്വറന്റൈനിലും കഴിയും. ലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കാനും തീരുമാനം. എന്നാൽ സമ്പർക്കപട്ടിക അന്തിമമല്ല. രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ലെന്നും ഉത്തരവാദിത്വപ്പെട്ടവർ അങ്ങനെ പെരുമാറണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

18:17 (IST)14 May 2020

വികാരമല്ല വിചാരമാണ് നയിക്കേണ്ടത്

പാസില്ലാതെ ആളുകളെ കടത്തി വിടുന്നത് അപകടമുണ്ടാക്കുമെന്നും നമ്മുടെ സംവിധാനങ്ങളെ തകർക്കുമെന്നും മുഖ്യമന്ത്രി. അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ് മേയ് ഒമ്പതിന് വാളയാർ വഴി ചെന്നൈയിൽ നിന്നുമെത്തിയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചത്. അനധികൃതമായ കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും വികാരമല്ല വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

18:10 (IST)14 May 2020

പ്രവാസികൾക്കൊപ്പം നാട്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് കോവിഡ്-19 ബാധിച്ച് മരണപ്പെട്ടതെന്നും അവരുടെ വേർപാട് വേദനജനകമാണെന്നും മുഖ്യമന്ത്രി. ഇവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി. പ്രതിരോധ പ്രവർത്തനങ്ങളിൽ അതാത് രാജ്യങ്ങൾ പുറപ്പെടുവിക്കുന്ന മുൻകരുതൽ നടപടികൾ പ്രവാസി മലയാളികൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രവാസികൾക്കൊപ്പം നാടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി.

18:07 (IST)14 May 2020

ലോക്ക്ഡൗൺ തുറന്നാലും ഇല്ലെങ്കിലും നമ്മൾ കൊറോണയെ കരുതികൊണ്ട് വേണം ജീവിക്കാനെന്ന് മുഖ്യമന്ത്രി

ഇതോടൊപ്പം പൊതുസമൂഹം ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾകൊള്ളണം. അതിൽ ഏറ്റവും പ്രധാനം മാസ്ക് പൊതുജീവിത്തതിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിക്കുംതിരക്കും ഉണ്ടാകത്ത വിധം കച്ചവടവും പൊതുഗതാഗതവും ക്രമീകരിക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. അതിൽ തന്നെ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുക. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മുൻകൂട്ടി സമയം ക്രമീകരിക്കുന്നതും ആലോചിക്കണം.

18:07 (IST)14 May 2020

എച്ച് ഐ വി പോലെ കോവിഡ്-19ഉം സമൂഹത്തിൽ നിലനിൽക്കും

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം കോവിഡ്-19 ഒരിക്കലും ഇല്ലാതാകുകയില്ലെന്നാണ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെ പോലെ തന്നെ ലോകത്താകമാനം നിലനിൽക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെയാകെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയെന്നതും കോവിഡ്-19നെ ചികിത്സിച്ച് ഭേദമാക്കുന്ന പ്രത്യേക ചികിത്സ പ്രോട്ടൊകോൾ പാലിക്കേണ്ടതും പരമപ്രധാനമാണ്. അത്തരത്തിലുള്ള ഇടപ്പെടലുകളിലേക്കാണ് ശ്രദ്ധ നൽകുന്നത്.

17:57 (IST)14 May 2020

ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം കുറഞ്ഞു

സംസ്ഥാനത്ത് ഇതുവരെ 560 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 64 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 36910 പേർ നിരീക്ഷണത്തിലുണ്ട് ഇവരിൽ 36362 പേർ വീടുകളിലും 548 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണവും 15 ആയി കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് വരെ 40692 സാമ്പിളുകൾ പരിശോധിച്ചതിൽ 39610 രോഗബാധയില്ലായെന്ന് ഉറപ്പാക്കി. മുൻഗണന വിഭാഗത്തിൽ 4347 സാമ്പിളുകൾ പരിശോധിച്ചതിൽ 4249ഉം നെഗറ്റീവാണ്.

17:51 (IST)14 May 2020

വിപത്തിന്റെ സൂചന

രോഗികളുടെ എണ്ണം വർധിക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡ്-19 ബാധിക്കുന്ന പുതിയ കേസുകളുടെ എണ്ണം ഒറ്റ അക്കത്തിലാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ അത് പത്തായെന്നും ഇന്ന് 26ലേക്ക് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ പ്രതിസന്ധി മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരും ജനങ്ങളും ഒന്നായി നിന്ന് തന്നെ പ്രതിസന്ധിയെ മറികടക്കാനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

17:48 (IST)14 May 2020

ആരോഗ്യപ്രവർത്തകർക്കും പൊലീസുകാരനും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കാസർഗോഡുള്ള രണ്ട് പേർ ആരോഗ്യ പ്രവർത്തകരും വയനാട്ടിലെ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു.

17:45 (IST)14 May 2020

രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. വിദേശരാജ്യങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കും മുംബൈയിൽ നിന്നെത്തിയ രണ്ട് പേർക്കും ചെന്നൈയിൽ നിന്നെത്തിയ രണ്ട് പേർക്കും ബാംഗ്ലൂരിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 11പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചയാളുടെ സ്രവം മുൻഗണന പട്ടികയിലാണ് പരിശോധിച്ചത്.

17:40 (IST)14 May 2020

മൂന്ന് പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ കാസർഗോഡ് ജില്ലക്കാരാണ്. മലപ്പുറം ജില്ലയിൽ അഞ്ച് പേർക്കും പാലക്കാട് വയനാട് ജില്ലകളിൽ മൂന്ന് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചപ്പോൾ കണ്ണൂരിൽ രണ്ട് പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് ഇന്ന് രോഗം ഭേദമായത്.

17:40 (IST)14 May 2020

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വഞ്ഞധനവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 26 പേർക്ക്

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് മാത്രം 26 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം മൂന്ന് പേർക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

17:31 (IST)14 May 2020

മുഖ്യമന്ത്രി തത്സമയം

17:06 (IST)14 May 2020

രോഗബാധിതർ, സംസ്ഥാനം തിരിച്ചുള്ള കണക്ക്

16:59 (IST)14 May 2020

35 ദിവസത്തിന് ശേഷം വീണ്ടും ഗോവയിൽ കോവിഡ്

കഴിഞ്ഞ 35 ദിവസമായി ഗോവയിൽ ആർക്കും തന്നെ കോവിഡ്-19 ബാധയില്ലായെന്നത് സംസ്ഥാനത്തിന് ആശ്വാസകരമായിരുന്നെങ്കിലും ഇന്നലെ സ്ഥിതി മാറി. ഏപ്രിൽ ആദ്യ വാരം ഇവിടെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ആർക്കും തന്നെ കോവിഡ്-19 പോസിറ്റിവായിട്ടില്ലായിരുന്നു. അതേസമയം ഇന്നലെ ഏഴ് പേർക്ക് കൂടി കോവിഡ്-19 സംസ്ഥാനത്ത് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തിയ ആറു പേർക്കും ഗുജറാത്തിൽ നിന്നെത്തിയ ഒരാൾക്കുമാണ് ഏറ്റവും ഒടുവിൽ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

16:59 (IST)14 May 2020

Explained: രാജ്യത്തെ രോഗബാധിതരുടെ 90 ശതമാനത്തിലധികവും പത്ത് സംസ്ഥാനങ്ങളിൽ നിന്ന്, കണക്കുകൾ ഇങ്ങനെ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ അമ്പതാം ദിവസത്തിലേക്ക് എത്തി നിൽക്കുമ്പോൾ കണക്കുകൾ ഇപ്പോഴും ഇന്ത്യയ്ക്ക് ആശ്വാസകരമല്ല. ബുധനാഴ്ച മാത്രം രാജ്യത്ത് 3700 പുതിയ കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 78000 കടന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 90 ശതമാനത്തിലധികം പത്ത് സംസ്ഥാനങ്ങളിൽ മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. Read More

16:27 (IST)14 May 2020

രണ്ടാംഘട്ട പ്രഖ്യാപനത്തിൽ 9 നടപടികൾ

സ്വയംപര്യാപ്ത ഭാരതം പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ 9 നടപടികളെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വഴിയോര കച്ചവടക്കാർക്കായി രണ്ട് പദ്ധതി. അതിഥി തൊഴിലാളികൾക്കായി മൂന്ന് പദ്ധതി.തെരുവ് കച്ചവടക്കാർക്കും ചെറുകിട കർഷകർക്കുവേണ്ടിയുളള പദ്ധതികളുമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

16:27 (IST)14 May 2020

രണ്ടാംഘട്ട പ്രഖ്യാപനത്തിൽ 9 നടപടികൾ

സ്വയംപര്യാപ്ത ഭാരതം പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ 9 നടപടികളെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വഴിയോര കച്ചവടക്കാർക്കായി രണ്ട് പദ്ധതി. അതിഥി തൊഴിലാളികൾക്കായി മൂന്ന് പദ്ധതി.തെരുവ് കച്ചവടക്കാർക്കും ചെറുകിട കർഷകർക്കുവേണ്ടിയുളള പദ്ധതികളുമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

16:21 (IST)14 May 2020

നിലവിൽ ഇന്ത്യ സ്വശ്രയമല്ലേ? സാമ്പത്തിക പാക്കേജിനെതിരെ ചോദ്യമുയർത്തി ശിവസേന

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെതിരെ ചോദ്യം ഉന്നയിച്ച് ശിവസേന. മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഉള്‍പ്പെടുന്ന 20 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജ് രാജ്യത്തിന്റെ ജിഡിപിയുടെ പത്തിലൊന്നാണ്. സാമ്പത്തിക വളർച്ച ഊർജിതപ്പെടുത്തി സ്വാശ്രയ ഇന്ത്യ കെട്ടിപടുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് നിലവിൽ ഇന്ത്യ സ്ശ്രയമല്ലേയെന്ന ചോദ്യവുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

16:07 (IST)14 May 2020

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വച്ച് രാഷ്ട്രപതി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇതോടൊപ്പം പുതിയ തലസ്ഥാന നഗരിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും പുതിയതായി ആരംഭിക്കേണ്ടതില്ലെന്നും നിലവിൽ പുരോഗമിക്കുന്ന പണികൾ മാത്രം പൂർത്തികരിക്കാനും തീരുമാനിച്ചു.

15:49 (IST)14 May 2020

FM Nirmala Sitharaman Press Conference Live Updates: ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം അൽപ്പസമയത്തിനകം

ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം തത്സമയം വായിക്കാം

15:34 (IST)14 May 2020

അഭിഭാഷകർക്ക് ഇനി കറുത്ത കോട്ട് നിർബന്ധമില്ല

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ അഭിഭാഷകർക്ക് വാദം കേൾക്കുന്നതിനിടയിൽ കറുത്ത കോട്ട് നിർബന്ധമില്ലെന്ന് വ്യക്തമാക്കി ബാർ കൗൺസിൽ

15:13 (IST)14 May 2020

കഞ്ചാവ് കേസ് പ്രതിക്ക് കോവിഡ്; സമ്പർക്ക പട്ടിക തലവേദന

വയനാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവ് കഞ്ചാവ് കേസ് പ്രതി. ഇയാളെ പൊലീസും ഡോക്‌ടർമാരും നിരന്തരം ചോദ്യം ചെയ്‌തിട്ടും ഒരക്ഷരം പോലും മിണ്ടുന്നില്ല. സമ്പർക്ക പട്ടിക തയ്യാറാക്കി കോവിഡ് ബാധിതനുമായി ഇടപഴകിയവരെ നിരീക്ഷണത്തിൽ കൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. എന്നാൽ, കോവിഡ് ബാധിതൻ സഹകരിക്കുന്നില്ല. പിപിഇ കിറ്റുകൾ ധരിച്ച് പൂർണ സുരക്ഷാക്രമീകരണങ്ങളോടെ കോവിഡ് സെൽ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ പലതവണ ചോദ്യം ചെയ്‌തു. എന്നാൽ, ചോദ്യങ്ങൾക്കൊന്നും ഇയാൾ മറുപടി നൽകുന്നില്ലെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. Read More

15:03 (IST)14 May 2020

ഡൽഹിയിൽ കോവിഡ് മരണം 115 ആയി

ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 115 ആയി. 472 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 8,470 ആയി

15:02 (IST)14 May 2020

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വെെകീട്ട് 5.30 ന്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ഇന്ന് വെെകീട്ട് 5.30 ന്. സാധരണയായി അഞ്ച് മണിക്കു നടക്കുന്ന വാർത്താസമ്മേളനം ഇന്ന് അരമണിക്കൂർ വെെകിയാണ് ആരംഭിക്കുക. ഇന്നലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടായിരുന്നില്ല 

14:57 (IST)14 May 2020

സൗദി അറേബ്യയിൽ നിന്നുമെത്തിയ പ്രവാസി യുവതിക്ക് സിസേറിയൻ പ്രസവം

സൗദി അറേബ്യയിൽ നിന്നുമെത്തിയ പ്രവാസി യുവതിക്ക് കളമശേരി മെഡിക്കൽ കോളേജിൽ സിസേറിയൻ പ്രസവം. കൊല്ലം സ്വദേശിനി ഷാഹിനയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.

14:55 (IST)14 May 2020

കളമശേരി മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യങ്ങൾ

വിദേശത്തു നിന്നും എത്തുന്ന ഗർഭിണികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കളമശേരി മെഡിക്കൽ കോളേജിൽ ഇവർക്കായി കൂടുതൽ സൗകര്യം ഏർപ്പെടുത്തി. നാലുനിലകളിലായാണ് സമ്പർക്ക വിലക്കിൽ കഴിയേണ്ടി വരുന്ന ഗർഭിണികൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രസവ തീയതി അടുത്തവർക്കും മറ്റ് അസ്വസ്ഥതകൾ അനുഭവിക്കുന്ന ഗർഭിണികൾക്കും ആശുപത്രിയിൽ ചികിത്സ ഒരുക്കിയിട്ടുണ്ട്.അടിയന്തര ചികിത്സ ആവശ്യമായി വരുന്നവർക്ക് പ്രത്യേക പരിഗണന നൽകി സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ തന്നെ കോവിഡ് പോസിറ്റീവ് ആയവർക്കും നെഗറ്റീവ് ആയവർക്കും പ്രത്യേക സജ്ജീകരണങ്ങളാണ്. ഇവർക്കായി പ്രത്യേക പ്രസവമുറികളും ഉണ്ട്. കോവിഡ് പോസിറ്റീവ് പ്രസവമുറികളും കോവിഡ് നെഗറ്റീവ് പ്രസവമുറികളും നിലവിലെ സാഹചര്യത്തിൽ തയാറാക്കിയതാണ്.
പ്രസവശേഷമുള്ള ശുശ്രൂഷകൾക്കും പ്രത്യേക മുറികളാണുള്ളത്. നവജാത ശിശു പരിചരണത്തിലും ശ്രദ്ധ പുലർത്തുന്നു. കോവിഡ് പോസിറ്റീവ് ആയ ശിശുക്കളെയും നെഗറ്റീവ് ആയ ശിശുക്കളെയും പരിചരിക്കാൻ പ്രത്യേക എൻഐസിയുകളും സജ്ജമാക്കിയിട്ടുള്ളതായി ആർഎംഒ ഡോ.ഗണേഷ് മോഹൻ പറഞ്ഞു.

14:50 (IST)14 May 2020

ലോക്ക്ഡൗൺ നിയമലംഘകരിൽനിന്നും മുംബൈ പൊലീസ് ശേഖരിച്ചത് 9 കോടി

ലോക്ക്ഡൗൺ നിയമലംഘകരിൽനിന്നും പിഴയിനത്തിൽ മുംബൈ പൊലീസ് ശേഖരിച്ചത് 9 കോടി. മാർച്ച് 23 നും മേയ് 12 നും ഇടയ്ക്ക് 18 പേർക്ക് റോഡപകടത്തിൽ ജീവൻ നഷ്ടമായെന്നും അധികൃതർ അറിയിച്ചു.

14:31 (IST)14 May 2020

കോവിഡ് ബാധ: പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി

മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ മൂന്നു പൊലീസുകാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നതാണെങ്കിലും വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊലീസ് സേനാംഗങ്ങളും ജാഗ്രതയോടെ ഒത്തൊരുമിച്ചു ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

14:01 (IST)14 May 2020

കൂടുതൽ പേരും ആവശ്യപ്പെട്ടത് മാളുകൾ തുറക്കരുതെന്ന് കേജ്‌രിവാൾ

ലോക്ക്ഡൗണിനുശേഷമുളള ഇളവുകളെ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നിർദേശം തേടിയിരുന്നു. 5 ലക്ഷത്തോളം നിർദേശങ്ങളാണ് ലഭിച്ചത്. കൂടുതൽ പേരും മാളുകൾ, സ്കൂളുകൾ, കോളേജുകൾ, സ്പാകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ തുറക്കരുതെന്നാണ് ആവശ്യപ്പെട്ടതെന്ന് കേജ്‌രിവാൾ.

13:27 (IST)14 May 2020

പൂനെയിൽ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ

13:08 (IST)14 May 2020

ഡൽഹിയിൽ 150 ലധികം പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിൽ 152 പൊലീസുകാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 47 പേർക്ക് രോഗം ഭേദമായെന്ന് മുതിർന്ന പൊലീസ് ഓഫീസർ അറിയിച്ചു.

13:03 (IST)14 May 2020

ത്രിപുരയിൽ ബിഎസ്എഫ് ജവാന് കൊറോണ

ത്രിപുരയിൽ ബിഎസ്എഫ് ജവാന് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 156 ആയെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് അറിയിച്ചു.

12:54 (IST)14 May 2020

അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി കടന്നാല്‍ പിടികൂടാന്‍ പൊലീസ്

കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി പാസില്ലാതെ ആള്‍ക്കാര്‍ കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് വിന്യാസം ഊര്‍ജ്ജിതമാക്കി. തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റിനു പുറമേ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22 അതിര്‍ത്തി പ്രദേശങ്ങിലും ആദൂരിലെ ഒമ്പത് അതിര്‍ത്തികളിലും ബദിയടുക്കയില്‍ മൂന്ന് സ്ഥലങ്ങളിലും സായുധ പോലീസിനെ നിയോഗിച്ചു. കൂടാതെ ബന്തടുക്ക-മാണിമൂല, പാണത്തൂര്‍ എന്നിവിടങ്ങളിലും പോലീസിനെ വിന്യസിച്ചു.

ക്വാറന്റൈന്‍ നിയമലംഘനത്തിന് മേയ് 12, 13 തീയതികളിലായി എട്ട് പേര്‍ക്കെതിരെ കേസ് എടുക്കുകയും അവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

12:28 (IST)14 May 2020

മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം

പാലക്കാട്: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷ മാനിച്ച് തങ്ങളുടെ ജോലി നിര്‍വഹിക്കണമെന്ന് ഡിഎംഒ ഡോ.കെ.പി.റീത്ത അറിയിച്ചു. ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ മൈക്ക് കരുതലോടെ ഉപയോഗിക്കണം. മൈക്ക് മൂടിയോ ദൂരെ വച്ചോ ഉപയോഗിക്കുക. മാസ്‌ക് കൃത്യമായി ധരിക്കുക. സാമൂഹിക അകലം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കുന്നതില്‍ മടി കാണിക്കരുതെന്നും ഡിഎംഒ അറിയിച്ചു.

12:27 (IST)14 May 2020

മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്റൈനിൽ പ്രവേശിക്കണം

മേയ് 12ന് പാലക്കാട് ജില്ലയില്‍ വച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ 14 ദിവസത്തേക്ക് ഹോം ക്വാറന്റെനില്‍ പ്രവേശിക്കാനും ഡിഎംഒ ഓഫീസുമായി ബന്ധപ്പെടാനും ഡിഎംഒ കെ.പി.റീത്തയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് നിർദേശിച്ചു.

12:26 (IST)14 May 2020

ഹിമാചൽ പ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം 70 ആയി

ഹിമാചൽ പ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം 70 ആയി ഉയർന്നു. 30 കാരിക്കും അവരുടെ 7 വയസ്സുളള മകനുമാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇരുവരും ഡൽഹിയിൽനിന്ന് മേയ് നാലിന് തിരിച്ചെത്തിയതാണ്.

12:16 (IST)14 May 2020

ധനമന്ത്രി നിർമ്മല സീതാരാമന്റെ വാർത്താസമ്മേളനം വൈകീട്ട് 4 ന്

ധനമന്ത്രി നിർമ്മല സീതാരാമൻ വൈകീട്ട് 4 മണിക്ക് മാധ്യമങ്ങളെ കാണും

11:13 (IST)14 May 2020

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 78,000 കടന്നു, മരണം 2,549 ആയി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 78,000 കടന്നു. ഇന്നലെ മാത്രം 3,500 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 78,0003 പേർക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 26,234 പേർ രോഗമുക്തി നേടി. മരിച്ചവരുടെ എണ്ണം 2,549 ആയി ഉയർന്നു. Read More

11:02 (IST)14 May 2020

എക്‌സെെസ് മന്ത്രി പറഞ്ഞത്

സംസ്ഥാനത്തിലെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും ഒന്നിച്ചു തുറക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് എക്‌സെെസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ. എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായ തിയതി പിന്നീട് അറിയിക്കും. മദ്യവിൽപ്പന പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ മുതൽ കള്ള്‌ഷാപ്പുകൾ തുറന്നതെന്നും മന്ത്രി പറഞ്ഞു.ബാറുകൾ വഴി മദ്യകുപ്പികൾ വിൽക്കും. ബെവ്‌കോയുടെ വിലയനുസരിച്ച് എംആർപിക്ക് തന്നെയായിരിക്കും ബാറുകളിലെ കൗണ്ടറുകളിൽ മദ്യവിൽപ്പന. മദ്യവിൽപ്പന കേന്ദ്രങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മദ്യത്തിനു വില കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർശന നിയന്ത്രണങ്ങളോടെയായിരിക്കും മദ്യശാലകൾ തുറക്കുക. മദ്യശാലകൾ തുറക്കുമെങ്കിലും ക്ലബുകൾ തുറന്നുപ്രവർത്തിക്കില്ല. ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കില്ല.

10:46 (IST)14 May 2020

മദ്യവിൽപ്പനശാലകൾ തുറക്കും

കേരളത്തിൽ മദ്യവിൽപ്പനശാലകൾ തുറക്കാൻ തീരുമാനിച്ചതായി എക്‌സെെസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. എന്നാൽ, തുറക്കുന്ന തിയതി എന്നാണെന്ന് പിന്നീട് തീരുമാനിക്കും. നിയന്ത്രണങ്ങളോടെയായിരിക്കും മദ്യശാലകൾ തുറക്കുക എന്നും മന്ത്രി. 

10:44 (IST)14 May 2020

കാൽനടയായി നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികളെ വാഹനമിടിച്ചു

കോവിഡ് പ്രതിരോധത്തിനു നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടലിനെ തുടർന്ന് കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികൾ ബസ് ഇടിച്ചു മരിച്ചു. സ്വന്തം നാട്ടിലേക്ക് കാൽനടയായി പോകുമ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളെ ബസ് ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ആറ് തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് സാരമായ പരുക്കുകളുണ്ട്. ഉത്തർപ്രദേശ് മുസഫർനഗറിലെ ഹെെവേയിലാണ് അപകടമുണ്ടായത്. ഉത്തർപ്രദേശ് സർക്കാർ ബസ് ഇടിച്ചാണ് അപകടം. പഞ്ചാബിൽ നിന്ന് സ്വന്തം നാടായ ബിഹാറിലെ ഗോപാൽഗഞ്ചിലേക്ക് നടന്നുപോകുകയായിരുന്നു തൊഴിലാളികൾ. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി പതിനൊന്നോടെ അപകടമുണ്ടായതായാണ് പൊലീസ് പറയുന്നത്. Read More Here 

10:43 (IST)14 May 2020

കോവിഡ് വ്യാപനം: കൊറോണ വെെറസ് ഇല്ലാതാകില്ല

ലോകത്തെ മുഴുവൻ ആശങ്കയിലാഴ്‌ത്തിയിരിക്കുന്ന കൊറോണ വൈറസ് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകില്ലെന്ന് ലോകാരോഗ്യസംഘടന. കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്ന് ലോകാരോഗ്യസംഘടന എമർജൻസീസ് വിഭാഗം തലവൻ മൈക് റയാൻ പറഞ്ഞു. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലാണ് മൈക് റയാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം 

10:42 (IST)14 May 2020

സാധാരണ ട്രെയിൻ സർവീസ് ജൂൺ 30 വരെ ഇല്ല

രാജ്യത്ത് ജൂൺ 30 വരെ സാധാരണ ട്രെയിൻ സർവീസ് ഇല്ല. ജൂൺ 30 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റെയിൽവെ റദ്ദാക്കി. ടിക്കറ്റ് തുക മുഴുവനായും തിരിച്ചുകൊടുക്കും. ഇക്കാലയളവിൽ സ്പെഷ്യൽ ട്രെയിനുകളും ശ്രമിക് ട്രെയിനുകളും മാത്രമാണ് ഉണ്ടാകുക. 

10:40 (IST)14 May 2020

വയനാട് അതീവ ജാഗ്രത

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ അതീവ ജാഗ്രത. ചെന്നെെയിലെ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത്. ഇന്നലെ വയനാട് ജില്ലയിൽ രണ്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയിൽ ചികില്‍സയിലാണ്. ഇതോടെ ഡ്രൈവറിൽ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം പത്തായി.കോയമ്പേട് മാർക്കറ്റിൽ മാനേജർ ആയിരുന്ന ചീരാൽ സ്വദേശിയായ യുവാവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിശദമായി വായിക്കാം 

Covid-19 Live Updates: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലൂടെ കടന്നുപോകുകയാണ്. മൂന്നാം ഘട്ട അടച്ചുപൂട്ടൽ മേയ് 17 നു അവസാനിക്കും. മേയ് 17 നു ശേഷവും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. അതിനിടെ ജൂൺ 30 വരെയുള്ള എല്ലാ ട്രെയിൻ ടിക്കറ്റുകളും ഇന്ത്യൻ റെയിൽവെ റദ്ദാക്കി. സ്‌പെഷ്യൽ ട്രെയിനുകളും ശ്രമിക് ട്രെയിനുകളും മാത്രമേ ഇക്കാലയളവിൽ സർവീസ് നടത്തൂ. ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്‌ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റിനായി ചെലവഴിച്ച തുക മുഴുവനായും റെയിൽവെ തിരിച്ചുനൽകും. ജൂൺ 30 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയ സാഹചര്യത്തിലാണ് ടിക്കറ്റ് തുക തിരിച്ചുനൽകാൻ റെയിൽവെ തീരുമാനിച്ചത്.

corona virus, covid 19, ie malayalam

ലോകത്തെ മുഴുവൻ ആശങ്കയിലാഴ്‌ത്തിയിരിക്കുന്ന കൊറോണ വൈറസ് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകില്ലെന്ന് ലോകാരോഗ്യസംഘടന. കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്ന് ലോകാരോഗ്യസംഘടന എമർജൻസീസ് വിഭാഗം തലവൻ മൈക് റയാൻ പറഞ്ഞു. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലാണ് മൈക് റയാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala evacuation live updates

Next Story
ജൂൺ 30 വരെ ബുക്ക് ചെയ്‌ത എല്ലാ ടിക്കറ്റുകളും റെയിൽവേ റദ്ദാക്കി; പണം തിരിച്ചുകിട്ടുംirctc, irctc ticket, irctc ticket booking,railway, റെയിൽവേ, ഇന്ത്യൻ റെയിൽവേ, railway fare hike, ട്രെയിൻ യാത്രാ നിരക്കുകൾ വർധിച്ചു, train fare hike, indian railway, IE Malayalam, ഐഇ മലയാളം, railway, railway fare hike, train fare hike, indian railway
The moderation of comments is automated and not cleared manually by malayalam.indianexpress.com