ന്യൂഡൽഹി: രാജ്യത്ത് കോവിഡ് -19 രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 12 വരെയുള്ള സാധാരണ  മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. ജൂലൈ ഒന്നിനും ഓഗസ്റ്റ് 12 നും ഇടയ്ക്കുള്ള സമയപരിധിയിലുള്ള ട്രെയിനുകൾക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായി റെയിൽവേ ബോർഡ് ഉത്തരവിൽ പറയുന്നു. യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും തിരികെ നൽകുമെന്നും റെയിൽവേ വ്യക്തമാക്കി.

അതേസമയം, മെയ് 12 മുതൽ രാജധാനി ട്രെയിനുകളുടെ റൂട്ടുകളിൽ സർവീസ് നടത്തുന്ന 15 ജോഡി (30) ട്രെയിനുകളും ജൂൺ 1 മുതൽ സർവീസ് നടത്തുന്ന 100 ജോഡി ട്രെയിനുകളും സർവീസ് തുടരും. മുംബൈയിൽ അവശ്യ സേവന ജീവനക്കാർക്കുവേണ്ടി ആരംഭിച്ച പ്രത്യേക സബർബൻ സർവീസുകളും തുടർന്നു പ്രവർത്തിക്കും.

Read More: മാഹി തൊടാതെ അതിവേഗ റെയിൽ പാത; അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കും

രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കണക്കിലെടുത്താണ് ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം. “01.07.20 മുതൽ 12.08.20 വരെയുള്ള തീയതികളിലെ ട്രെയിനുകൾക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കപ്പെടും. മുഴുവൻ റീഫണ്ടും യാത്രക്കാർക്ക് ലഭിക്കും,”റെയിൽവേ ബോർഡ് ഉത്തരവിൽ പറയുന്നു. നേരത്തെ ജൂൺ 30 വരെ എല്ലാ ട്രെയിനുകളും റെയിൽ‌വേ റദ്ദാക്കിയിരുന്നു.

മാർച്ചിൽ ലോക്ക്ഡൗണിന്റെ തുടക്കത്തിലാണ് രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് മേയ് 12ന് പരിമിതമായ സർവീസുകൾ റെയിൽവേ പുനരാരംഭിച്ചു. ജൂൺ ഒന്നിന് ഇത് 100 ജോഡി ട്രെയിനുകളാക്കി വർധിപ്പിക്കുകയും ചെയ്തിരുന്നു. 17 ജൻ ശതാബ്ദി അഞ്ച് തുരന്തോ എക്സ്പ്രസ്സുകളും മറ്റ് മെയിൽ എക്സ്പ്രസ് ട്രെയിനുകളുമാണ് ജൂൺ 01ന് സർവീസ് ആരംഭിച്ചത്.

Read More: As Covid-19 cases increase, Railways cancels all regular train services till August 12

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook