Latest News

എല്ലാ ട്രെയിനുകളും ഓടിക്കാൻ അടുത്ത കാലത്തൊന്നും കഴിഞ്ഞേക്കില്ലെന്ന് റെയിൽവേ

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 12 വരെയുള്ള സാധാരണ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു

ticket booking,ടിക്കറ്റ് ബുക്കിങ്ങ്, railway ticket,റെയിൽവേ ടിക്കറ്റ്, railway ticket booking,റെയിൽവേ ടിക്കറ്റ് ബുക്കിങ്ങ്, online, ഓൺലൈൻ, online ticket booking, ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ്, online ticket, ഓൺലൈൻ ടിക്കറ്റ്, online railway ticket, ഓൺലൈൻ റെയിൽവേ ടിക്കറ്റ്, online booking, ഓൺലൈൻ ബുക്കിങ്ങ്, online train ticket booking, ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ്, train,ട്രെയിൻ, train ticket,ട്രെയിൻ ടിക്കറ്റ്, train ticket online, ഓൺലൈൻ ട്രെയിൻ ടിക്കറ്റ്, irctc website,ഐആർസിടിസിവെബ്സൈറ്റ്, Special Train, സ്പെഷ്യൽ ട്രെയിൻ, IRCTC, ഐആർസിടിസി, quarantine, ക്വാറന്റൈൻ, institutional quarantine, railway, റെയിൽവേ, ticket, ടിക്കറ്റ്, booking, ബുക്കിങ്ങ്, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ, Train From Delhi, ഡൽഹിയിൽ നിന്നുള്ള ട്രെയിൻ, Train to Thiruvanathapuram, തിരുവനന്തപുരത്തേക്ക് ട്രെയിൻ, corona, കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, ie malayalam, ഐഇ മലയാളം,

ന്യൂഡൽഹി: കോവിഡ് രോഗവ്യാപനം കാരണം സമീപ ഭാവിയിലൊന്നും രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലക്ക് പുനരാരംഭിക്കാൻ സാധ്യതയില്ലെന്ന് റെയിൽവേ. കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാരണം ഓഗസ്റ്റ് 12 വരെയുള്ള സാധാരണ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ഇതിനു പിറകേയാണ് അടുത്തകാലത്തൊന്നും രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിക്കാൻ കഴിയില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നത്.

“കൊറോണ വൈറസ് സാഹചര്യത്തിൽ സമീപ ഭാവിയിൽ രാജ്യത്തെ എല്ലാ ട്രെയിനുകളും ഓടിക്കാൻ കഴിഞ്ഞേക്കില്ല” എന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ആളുകൾ തിരിച്ചെത്തുന്നത് നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക അവസ്ഥ മെച്ചപ്പെടുന്നുവെന്നാണ് അത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More: ഓഗസ്റ്റ് 12 വരെയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി

റൂട്ടുകളിൽ നിലവിലെ യാത്രക്കാരുടെ തോത്, സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം, സംസ്ഥാനങ്ങളിൽ നിന്നുള്ള ആവശ്യം എന്നിവ അനുസരിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ലഭ്യമാക്കാനാവുമെന്ന് റെയിൽവേ വ്യക്തമാക്കി.

കൊറോണ വൈറസ് രോഗികൾക്കുള്ള ഐസൊലേഷൻ കേന്ദ്രങ്ങളാക്കി ട്രെയിൻ കോച്ചുകൾ മാറ്റം വരുത്തിയിരുന്നു. ഇതുവരെ അയ്യായിരത്തിലധികം കോച്ചുകൾ ഇന്ത്യയിലാകെ കോവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റി. റെയിൽ കോച്ച് ഫാക്ടറിയിൽ ചിലവ് കുറഞ്ഞ വെന്റിലേറ്ററുകളുടെ ഉത്പാദനവും റെയിൽവേ ആരംഭിച്ചിരുന്നു. എന്നിൽ ഇപ്പോഴത് നിർത്തലാക്കിയിരിക്കുകയാണ്.

“വെന്റിലേറ്ററുകളുടെ നിർമാണവുമായി മുന്നോട്ട് പോകരുതെന്ന് റെയിൽവേയുടെ ബോധപൂർവമായ തീരുമാനമായിരുന്നു. പകരം, നിലവിലുള്ള ഇന്ത്യൻ വെന്റിലേറ്റർ നിർമ്മാതാക്കളെ ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിനായി സഹായിക്കാൻ തീരുമാനിച്ചു,” വിനോദ് കുമാർ യാദവ് പറഞ്ഞു.

Read More: മാഹി തൊടാതെ അതിവേഗ റെയിൽ പാത; അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കും

കേന്ദ്ര കോവിഡ് ഫണ്ടിൽ നിന്ന് ഇപ്പോൾ 620 കോടി രൂപ റെയിൽ‌വേയ്ക്ക് ലഭിച്ചിട്ടുണ്ട്. “ധനമന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനമുണ്ട്. ആവശ്യമെങ്കിൽ, ഞങ്ങൾക്ക് കൂടുതൽ ധനസഹായം ലഭിക്കും. കോവിഡ് ഫണ്ടിന്റെ കാര്യത്തിൽ തടസ്സങ്ങളൊന്നുമില്ല,” യാദവ് പറഞ്ഞു. ജൂലൈ ആദ്യ വാരത്തിൽ സ്വകാര്യ ട്രെയിൻ ഓപ്പറേറ്റർമാരിൽ നിന്ന് യോഗ്യത തേടിക്കൊണ്ടുള്ള അപേക്ഷ ക്ഷണിക്കാൻ റെയിൽ‌വേ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 12 വരെയുള്ള സാധാരണ  മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് റെയിൽവേ ബോർഡ് പുറപ്പെടുവിച്ചത് വ്യാഴാഴ്ചയാണ്. ജൂലൈ ഒന്നിനും ഓഗസ്റ്റ് 12 നും ഇടയ്ക്കുള്ള സമയപരിധിയിലുള്ള ട്രെയിനുകൾക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായി റെയിൽവേ ബോർഡ് ഉത്തരവിൽ പറയുന്നു.

അതേസമയം, മെയ് 12 മുതൽ രാജധാനി ട്രെയിനുകളുടെ റൂട്ടുകളിൽ സർവീസ് നടത്തുന്ന 15 ജോഡി (30) ട്രെയിനുകളും ജൂൺ 1 മുതൽ സർവീസ് നടത്തുന്ന 100 ജോഡി ട്രെയിനുകളും സർവീസ് തുടരും. മുംബൈയിൽ അവശ്യ സേവന ജീവനക്കാർക്കുവേണ്ടി ആരംഭിച്ച പ്രത്യേക സബർബൻ സർവീസുകളും തുടർന്നു പ്രവർത്തിക്കും.

മാർച്ചിൽ ലോക്ക്ഡൗണിന്റെ തുടക്കത്തിലാണ് രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് മേയ് 12ന് പരിമിതമായ സർവീസുകൾ റെയിൽവേ പുനരാരംഭിച്ചു. ജൂൺ ഒന്നിന് ഇത് 100 ജോഡി ട്രെയിനുകളാക്കി വർധിപ്പിക്കുകയും ചെയ്തിരുന്നു.

Read More: May not be possible to run all trains in near future due to Covid-19: Railways

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 indian railways trains

Next Story
ഭീഷണി വേണ്ട, ഞാൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ്: പ്രിയങ്ക ഗാന്ധിpriyanka gandhi, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express