സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിർമിച്ച കോവോവാക്സ് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി.
“കോവിഡ് -19 നെതിരായ ഞങ്ങളുടെ പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ലാണിത്. കോവോവാക്സ് ഇപ്പോൾ അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അംഗീകരിച്ചിരിക്കുന്നു. മികച്ച സുരക്ഷയും കാര്യക്ഷമതയും കാണിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.സഹകരണത്തിന് എല്ലാവർക്കും നന്ദി,” എന്ന് സിഐഐ സിഇഒ ആദർ പൂനവാല പറഞ്ഞു.
Also Read: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് നൂറ് കടന്ന് കേസുകള്‍
യുഎസ്എ പ്രവർത്തിക്കുന്ന നോവാവാക്സ് വികസിപ്പിച്ചെടുത്ത പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള കോവിഡ്-19 വാക്സിൻ എൻവിഎക്സ്-കോവി2373-നെ അടിസ്ഥാനമാക്കിയുള്ള എസ്ഐഐയുടെ പതിപ്പാണ് കോവോവാക്സ്. മറ്റ് നിരവധി കോവിഡ് -19 വാക്സിനുകളെപ്പോലെ, സാർസ് കോവി 2 വൈറസിന്റെ ഉപരിതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനിനെ ലക്ഷ്യമിടുന്നതാണ് കൊവോവാക്സ്. വൈറസിനെ മനുഷ്യകോശത്തിലേക്ക് തുളച്ചുകയറാൻ അനുവദിക്കുന്ന പ്രോട്ടീനാണ് സ്പൈക്ക് പ്രോട്ടീൻ. മൂന്ന് വയസ്സ് മുതൽക്കുള്ള ഗുണഭോക്താക്കൾക്ക് ഈ വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്നാണ് സിഐഐ അറിയിച്ചത്.