scorecardresearch

സഹായിക്കാൻ തയ്യാര്‍, കോവിഡിനെതിരായ പോരാട്ടത്തില്‍ വേണ്ടത് രാഷ്ട്രീയ സമവായം: സോണിയ ഗാന്ധി

ഭരണത്തകർച്ചയും ഉത്തരവാദിത്തം ഉപേക്ഷിക്കലും കൊണ്ട് നമ്മുടെ ജനത ശരിക്കും ഉപേക്ഷിക്കപ്പെട്ടവരായി

ഭരണത്തകർച്ചയും ഉത്തരവാദിത്തം ഉപേക്ഷിക്കലും കൊണ്ട് നമ്മുടെ ജനത ശരിക്കും ഉപേക്ഷിക്കപ്പെട്ടവരായി

author-image
Manoj C G
New Update
covid-19-india-second-wave-sonia-gandhi-congress-president-interview-488020

രാജ്യം കോവിഡ് പ്രതിസന്ധിയിൽ പകച്ചു നില്‍ക്കുമ്പോള്‍, കേന്ദ്രവും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഓക്സിജന്‍, വാക്സിന്‍ പോലുള്ള നിർണായക വസ്തുക്കളുടെ പേരില്‍ ഇടയുന്നു. നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണം, ഈ ഭിന്നത കഠിനമാക്കി. കോവിഡ് പ്രതിസന്ധിയിൽ പ്രതിപക്ഷം വഹിക്കേണ്ട പങ്ക്, കോവിഡ്‌ മാനേജ്‌മന്റ്‌, എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സംസാരിക്കുന്നു.

Advertisment

രാഹുൽ ഗാന്ധി എങ്ങനെയിരിക്കുന്നു? അടുത്തിടെ കോവിഡ്‌ മുക്തനായ മരുമകന്‍, കുടുംബം എല്ലാവരും എങ്ങനെയുണ്ട്?

രാഹുലിന്റെ സ്ഥിതി ഇപ്പോൾ മെച്ചപ്പെടുന്നു. നിങ്ങൾക്കറിയാവുന്നതു പോലെ, കോവിഡ് പ്രവചനാതീതമായ ഒരു രോഗമാണ്, അതിനാല്‍ തന്നെ ഞങ്ങൾ കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്. തീർച്ചയായും, ഡോ. മൻ‌മോഹൻ സിങ്ങിനെക്കുറിച്ചും, ഈ പകർച്ചവ്യാധി കാരണം അഭൂതപൂർവമായ പ്രതിസന്ധി നേരിടുന്ന നമ്മുടെ മറ്റെല്ലാ സഹപൗരന്മാരെക്കുറിച്ചും ഞാൻ ആശങ്കാകുലയാണ്. സംഭവിക്കുന്നത് ഭയാനകമാണ് എന്നിരിക്കെത്തന്നെ കോവിഡിനെതിരെ പോരാടുന്നതിനുള്ള മുൻകരുതൽ, പ്രതിരോധം, ചികിത്സ എന്നിവ പ്രധാനമാണെന്ന് ഓര്‍ക്കണം എന്ന് എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു.

സമീപകാലത്തെ ഏറ്റവും മോശമായ പൊതുജനാരോഗ്യ പ്രതിസന്ധിയാണിത്. എമർജൻസി റൂമികളില്‍, വിശദമായ അന്വേഷണത്തിന് കാത്തിരിക്കാതെ, തീവ്രപരിചരണം നല്‍കുന്നു. നിലവിലെ ഈ സാഹചര്യത്തില്‍ നിങ്ങളുടെ, കോൺഗ്രസിന്‍റെ പങ്കിനെ എങ്ങനെ കാണുന്നു?

Advertisment

ഞങ്ങളുടെ പങ്ക് രണ്ട് മടങ്ങ് ആണെന്ന് എനിക്ക് തോന്നുന്നു. ഒന്നാമത്തേത്, സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെടുക. ജീവൻ രക്ഷിക്കുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നും ഇപ്പോൾ ഇല്ലെന്ന കാര്യം ജനങ്ങളുമായി ചേര്‍ന്ന് സർക്കാരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. ഇപ്പോള്‍ നേതൃനിരയില്‍ ഉള്ളവര്‍ കാട്ടുന്ന ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞു മാറല്‍ ഞെട്ടിക്കുന്നതും കുറ്റകരവുമാണ്. ഭരണത്തകർച്ചയും ഉത്തരവാദിത്തം ഉപേക്ഷിക്കലും കൊണ്ട് നമ്മുടെ ജനത ശരിക്കും ഉപേക്ഷിക്കപ്പെട്ടവരായി. അതിനാൽ, ആളുകളെ ശ്രദ്ധിക്കുന്നതിനും അവരുടെ വേദന അറിയിക്കുന്നതിനും ഒരു പ്രതിപക്ഷമെന്ന നിലയിൽ നമ്മുടെ പങ്ക് കൂടുതൽ അനിവാര്യമായിത്തീരുന്നു. ഇനിയെങ്കിലും കാര്യമായി പ്രവര്‍ത്തിക്കാന്‍ സർക്കാരിനു മേൽ കഴിയുന്നത്ര സമ്മർദ്ദം ചെലുത്തണം. ഇപ്പോഴും വൈകിയിട്ടില്ല. സമയോചിതമായ പ്രവർത്തനത്തിനും നേതൃത്വത്തിനും കോവിഡ്‌ മാനേജ്മെന്റിനും ഇപ്പോഴും ലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ കഴിയും.

രണ്ടാമത്തേത്, ഞങ്ങളുടെ തൊഴിലാളികളുടെയും നേതാക്കളുടെയും ശൃംഖല ഉപയോഗിച്ച് ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായവും രോഗശാന്തിയും നൽകുക എന്നതാണ്. ഞങ്ങളുടെ പാർട്ടി എല്ലാ സംസ്ഥാനങ്ങളിലും കണ്ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള ഞങ്ങളുടെ മുന്നണി സംഘടനകൾ ഓക്സിജൻ, കിടക്കകൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കുന്നതിനും ആളുകളെ സഹായിക്കുന്നതിനായി രംഗത്തുണ്ട്. ഞാനും ഞങ്ങളുടെ നിരവധി സഹപ്രവർത്തകരും. പതിവായി നമ്മുടെ സംസ്ഥാന സർക്കാരുകളുമായി സമ്പർക്കം പുലർത്തുന്നുണ്ട്.

covid-19, india covid cases, sonia gandhi on covid-19, sonia gandhi covid meeting, congress, covid vaccine, pm modi, oxygen shortage, indian express news

കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് മാനേജുമെന്റിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?

കൊറോണയുടെ രണ്ടാം തരംഗത്തോടുള്ള മോദി സർക്കാരിന്റെ പ്രതികരണം തികഞ്ഞ ദുരന്തമാണ്. കടുത്ത അവഗണനയുടെ വക്കില്‍, ജനങ്ങളെ സ്വയം പ്രതിരോധിക്കാൻ വിടുകയാണ് ഇവര്‍ ചെയ്യുന്നത്. ഉയരുന്ന രോഗബാധയെ നേരിടേണ്ട നേതൃത്വത്തിന്‍റെ മുഴുവൻ ശ്രദ്ധയും നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ്. ഇപ്പോൾ പോലും, അവരുടെ തീരുമാനങ്ങൾ ഏകപക്ഷീയവും പക്ഷപാതപരവുമാണ്. അവരുടെ ഇരട്ടത്താപ്പിന് മാപ്പില്ല.

എന്നാൽ അത് അതിന്റെ ഒരു വശം മാത്രമാണ്. ഭരണത്തിലുള്ളവര്‍ ഉത്തരവാദിത്തം ഉപേക്ഷിക്കുന്നത് പൂർണ്ണമായും നിരാശപ്പെടുത്തി. ഒരു തരത്തിലുള്ള തയ്യാറെടുപ്പുകളോ കാര്യനയമോ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

അവരുടെ സ്വന്തം സിറോ സർവേകൾ രണ്ടാം തരംഗത്തെക്കുറിച്ച് മതിയായ മുന്നറിയിപ്പ് നൽകി, കോവിഡ്‌ പാർലമെന്ററി കമ്മിറ്റി 120 പേജുള്ള ഒരു രേഖ തയ്യാറാക്കി, അവർ ചെയ്യേണ്ട നടപടികളെക്കുറിച്ച് വിശദീകരിച്ചു, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം അവർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. പരിഭ്രാന്തി പരത്തുന്നുവെന്ന് ആരോപിച്ച് അവർ മൂവരെയും അവഗണിച്ചു.

പുതിയ സൗകര്യങ്ങളൊന്നും ഉണ്ടാക്കിയില്ല. കിടക്കകളുടെ ശേഷി വർദ്ധിപ്പിച്ചില്ല. മെഡിക്കൽ മേഖലയെ ഒരു തരത്തിലും സാമ്പത്തികമായി പിന്തുണച്ചിരുന്നില്ല. മരുന്നുകളുടെ മതിയായ വ്യവസ്ഥ ചെയ്തില്ല. കുടിയേറ്റ തൊഴിലാളികൾക്കും 6,000 രൂപ വരുമാനമുള്ള നിരാലംബർക്കും ആവശ്യമായ സാമ്പത്തിക സഹായം നൽകിയില്ല. നമ്മുടെ ആവശ്യങ്ങൾക്കുപരി ഓക്സിജന്‍ ഉൽ‌പാദിപ്പിച്ചിരുന്ന ഇന്ത്യയെ വാക്സിനുകളുടെയും ഓക്സിജന്റെയും ഇറക്കുമതിക്കാരാക്കി മാറ്റി. സഹഇന്ത്യക്കാർക്ക് മതിയായ വിഭവങ്ങൾ ഉറപ്പാക്കാതെ അവർ റെംഡെസിവിറിന്റെ 1.1 ദശലക്ഷം കുപ്പികൾ കയറ്റുമതി ചെയ്തു.

ഓരോ ഇടങ്ങളിലും അവർ പരാജയപ്പെട്ടു. എന്നിട്ടും അവരുടെ രാഷ്ട്രീയ എതിരാളി എന്ന നിലയിൽ എനിക്ക് തിരിച്ചടിക്കാന്‍ തോന്നുന്നില്ല. അവർ ചെയ്ത കാര്യങ്ങളിൽ എനിക്ക് അതിയായ വിഷമവും സങ്കടവും അമര്‍ഷവും തോന്നുന്നുണ്ട്; ചെയ്യാത്ത കാര്യങ്ങളിലും. നമ്മള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് ദാരുണമാണ്. ചുമതലപ്പെട്ടവര്‍ അവരുടെ 'പ്രയോറിറ്റീസ്' ശരിയായി മനസ്സിലാക്കാത്തതിനാല്‍ നമ്മള്‍ ജീവന്‍ കൊണ്ട് വില കൊടുക്കുന്നു.

Read in IE: Sonia Gandhi: ‘Fighting Covid is not You vs Us battle but Us vs Corona battle…need to fight this together’

covid-19, india covid cases, sonia gandhi on covid-19, sonia gandhi covid meeting, congress, covid vaccine, pm modi, oxygen shortage, indian express news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: