കോവിഡ് മരണം നിർണയിക്കുന്നത് വിപുലീകരിച്ച് ബിഹാറും കർണാടകയും

കുടുംബാംങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് കോവിഡ് മരണങ്ങളുടെ നിർണയം വിപുലീകരിക്കാൻ രണ്ടു സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്

ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രിൽ, മേയ് മാസങ്ങളിൽ പല സംസ്ഥാനങ്ങളിലും മരണസംഖ്യയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ വർധനവ് കോവിഡ് മൂലം ഉണ്ടായേക്കുന്ന മരണങ്ങൾ എത്രമാത്രമാണെന്ന് അന്വേഷിക്കാൻ പലരും തയ്യാറായിട്ടില്ല.

ഈ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ എക്സ്പ്രസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തപ്പോൾ, കേരളം, കർണാടക, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ്, ബിഹാർ എന്നീ എട്ട് സംസ്ഥാനങ്ങളിൽ 2021 ഏപ്രിൽ, മേയ് മാസങ്ങളിലായി രേഖപ്പെടുത്തിയ മരണങ്ങൾ 2019 ഏപ്രിൽ-മേയ് മാസങ്ങളിലെ എല്ലാത്തരം മരണങ്ങളുടെയും 1.87 മടങ്ങാണെന്ന് പറഞ്ഞിരുന്നു.

ബിഹാറും കർണാടകയും മാത്രമാണ് ഈ അസാധാരണ വർധനവ് അംഗീകരിച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിലെ രണ്ടു സംസ്ഥനങ്ങളുടെയും മരണസഖ്യ പരിശോധിച്ചപ്പോൾ 3,587 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ബിഹാറിൽ 2.03 മടങ്ങും 16,504 മരണം റിപ്പോർട്ട് ചെയ്ത കർണാടകയിൽ 1.37 മടങ്ങുമാണെന്ന് കണ്ടെത്തിയിരുന്നു.

കുടുംബാംങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് കോവിഡ് മരണങ്ങളുടെ നിർണയം വിപുലീകരിക്കാൻ രണ്ടു സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്. ബിഹാറിൽ സിടി റിപ്പോർട്ട് പ്രകാരം ശ്വാസകോശ അണുബാധ വിലയിരുത്തി ഡോക്ടർമാർക്ക് കോവിഡ് മൂലമാണോ മരണമെന്ന് സ്ഥിരീകരിക്കാൻ സാധിക്കും. ഒരു രോഗി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ഇല്ലാതെ അതുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങളാൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടാൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കുടുംബത്തിനു നഷ്ടപരിഹാരത്തിന് സമീപിക്കാം. മരണങ്ങൾ കണക്കാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്.

Also read: കോവിഡ് മരണം: ഏപ്രിൽ, മേയ് മാസങ്ങളിൽ വർധന; കേരളത്തിൽ 1.12 മടങ്ങ്, മധ്യപ്രദേശിൽ 2.86

നിലവിലെ സംവിധാനം കർക്കശമാണെന്നും കോവിഡ് പോസിറ്റീവ് റിപ്പോർട്ടിന്റെ അഭാവത്തിൽ ഒരു മരണവും കോവിഡ് മൂലമാണെന്ന് ഒരു ഡോക്ടർക്കും കഴിയാത്തതാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന സംസ്ഥാന, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ പാവപ്പെട്ടവർക്കിടയിലും ഈ പ്രശ്നം ഉണ്ടാകും. “ഇത് ഒരു പ്രശ്നമാണ്, കോവിഡ് മൂലമുള്ള മരണം രോഗി ആശുപത്രിയിൽ വച്ചു മരണപ്പെട്ടാൽ മാത്രമേ രേഖപ്പെടുത്തുകയുള്ളൂ, കോവിഡ് ഉണ്ടായിട്ടും അറിയാതെ ചികിൽസിക്കാതെ മരണപ്പെട്ടാൽ എന്ത് ചെയ്യും?, അവ കോവിഡ് മരണങ്ങളായി കണക്കാക്കില്ല.” ഇന്ത്യയുടെ മുൻ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനായ പ്രോനാബ് സെൻ പറഞ്ഞു.

നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ, ബിഹാർ ഒരു പോളിസി നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് മൂലം ഒരു അംഗത്തെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാല് ലക്ഷം രൂപ നൽകുന്നുണ്ട്. ഇതുവരെ, നഷ്ടപരിഹാരത്തിനായി 8,000ലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; കോവിഡ് മരണമെന്ന് സംശയിക്കുന്ന 3,000 അപേക്ഷകൾ കൂടി വന്നിട്ടുണ്ട്. ബിഹാറിൽ ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് കോവിഡ് മരണസംഖ്യ 9644 ആണ്.

കോവിഡ് മൂലം ഒരു അംഗത്തെ നഷ്ടപ്പെട്ട ബിപിഎൽ കുടുംബത്തിന് കർണാടക ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്. അനാഥർ, വിധവകൾ, ബിപിഎൽ കുടുംബങ്ങൾ, മുൻനിര/ആരോഗ്യ പ്രവർത്തകർ, പത്രപ്രവർത്തകർ, സർക്കാർ ജീവനക്കാർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് സഹായം നൽകാൻ ചില സംസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വിമൂഖതയാണ് കാണിച്ചത്. എന്നാൽ ജൂൺ 30ന് നഷ്ടപരിഹാരം നൽകുന്നതിന് മാനദണ്ഡം നിശ്ചയിക്കാൻ സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യൻ എക്സ്പ്രസ്സിന്റെ ബുധനാഴ്ച റിപ്പേർട്ടിനോട് പ്രതികരിച്ച ആരോഗ്യ മന്ത്രാലയം, ചില കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുമെങ്കിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരില്ലെന്നാണ് പ്രതികരിച്ചത്. 2020 ഡിസംബർ 31ന് മരണനിരക്ക് 1.45 ശതമാനത്തിലും 2021 ഏപ്രിൽ-മേയ് മാസങ്ങളിലെ അപ്രതീക്ഷിതമായ കുതിച്ചുചാട്ടത്തിന് ശേഷവും, മരണനിരക്ക് ഇന്ന് 1.34 ശതമാനമായി തന്നെ നിൽക്കുന്നെന്നും വാർത്താകുറിപ്പിൽ കേന്ദ്രം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 india second wave bihar karnataka expand diagnosis of covid death lung clinical evidence

Next Story
വോഡഫോൺ ഐഡിയ: കെഎം ബിർള നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം രാജിവച്ചുVodafone Idea, Vi, Kumar Mangalam Birla, KM Birla Vodafone Idea, Vodafone Idea AGR arrears, Vodafone Idea Spectrum amount arrears, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com