scorecardresearch

കോവിഡ്‌ പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്രമെന്ന് നരേന്ദ്ര മോദി

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നു പോകാൻ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്കൊപ്പം കേന്ദ്രം നിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നു പോകാൻ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്കൊപ്പം കേന്ദ്രം നിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി

author-image
WebDesk
New Update
mann ki baat, mann ki baat today, mann ki baat live, narendra modi, pm modi mann ki baat, pm modi mann ki baat today, modi speech, narendra modi speech, modi, modi news, narendra modi news, coronavirus, covid 19, pm modi mann ki baat live, narendra modi mann ki baat, mann ki baat today live, mann ki baat today time,modi, modi live, modi live mann ki baat, narendra modi live mann ki baat, mann ki baat live today

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നു പോകാൻ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്കൊപ്പം കേന്ദ്രം നിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പ്രോഗ്രാം 'മന്‍ കി ബാത്തില്‍ പറഞ്ഞു.

Advertisment

'കോവിഡ് -19 നമ്മുടെ ക്ഷമയും വേദന സഹിക്കാനുള്ള ശേഷിയും പരീക്ഷിക്കുന്ന ഒരു സമയത്താണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരിൽ പലരും അന്തരിച്ചു. ആദ്യ തരംഗത്തെ വിജയകരമായി കൈകാര്യം ചെയ്ത ശേഷം, രാജ്യത്തിന്‍റെ മനോവീര്യം ഉയർന്നു, ആത്മവിശ്വാസവുമുണ്ടായിരുന്നു. എന്നാൽ ഈ കൊടുങ്കാറ്റ് (രണ്ടാം തരംഗം) രാജ്യത്തെ പിടിച്ചു കുലുക്കി,' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി എല്ലാ ദിവസവും 3 ലക്ഷത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുന്ന കൊറോണ വൈറസ് രണ്ടാം തരംഗത്തോട് രാജ്യം പോരാടുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി 'മന്‍ കി ബാത്തി'ന്‍റെ പുതിയ പതിപ്പ് വരുന്നത്. മെഡിക്കൽ ഓക്സിജന്റെ വിതരണത്തിൽ രാജ്യം രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്, പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ അഭാവം മൂലം അനേകം രോഗികള്‍ മരിക്കുന്നു.


Advertisment
  • 11:29 (IST) 25 Apr 2021
    കോവിഡ് -19 നെ തോൽപ്പിക്കാൻ വാക്സിനേഷനായി എടുക്കാനായി എല്ലാവരോടും അഭ്യർത്ഥിക്കുന്നു: മോദി

    ഇന്ത്യാ ഗവൺമെന്റിന്റെ സൗജന്യ വാക്സിനേഷൻ പദ്ധതി ഭാവിയിലും തുടരും. ഈ സൗജന്യ വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രയോജനങ്ങൾ കഴിയുന്നത്ര ആളുകളിൽ എത്തുമെന്ന് ഉറപ്പാക്കാൻ ഞാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നു. രാജ്യത്തെ കോർപ്പറേറ്റ് മേഖലയ്ക്കും അവരുടെ ജീവനക്കാർക്ക് വാക്സിനേഷൻ നൽകി വാക്സിൻ ഡ്രൈവിൽ പങ്കെടുക്കാം


  • 11:27 (IST) 25 Apr 2021
    വൈറസിനെ തുരത്താന്‍ വേണ്ടത് 'പോസിറ്റീവ് സ്പിരിറ്റ്'

    കൊറോണ വൈറസ്‌ മഹാമാരിയുടെ രണ്ടാമത്തെ തരംഗത്തിലൂടെ കടന്നു പോകുന്ന രാജ്യം ഇപ്പോള്‍ തകര്‍ച്ചയുടെ ഘട്ടത്തിലാണ്. ഈ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നു പോകാൻ ഒരു 'പോസിറ്റീവ് സ്പിരിറ്റ്' വളരെ പ്രധാനമാണ്


  • 11:24 (IST) 25 Apr 2021
    ഓൺലൈനായി രോഗികൾക്ക് കൺസൾട്ടേഷന്‍ നല്‍കുന്നത് അഭിനന്ദനാർഹം

    നിലവിലുള്ള സാഹചര്യത്തിൽ, പല ഡോക്ടർമാരും രോഗികൾക്ക് ഓൺലൈൻ കൺസൾട്ടേഷനുകൾ നൽകാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അഭിനന്ദനീയമാണെന്ന് 'മൻ കി ബാത്തി'ല്‍ പ്രധാനമന്ത്രി


  • 11:22 (IST) 25 Apr 2021
    ചേര്‍ത്ത് പിടിക്കാം, ആരോഗ്യ പ്രവർത്തകരെ: പ്രധാനമന്ത്രി മോദി

    രാജ്യത്തെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും നിലവിൽ കോവിഡ് -19 നെതിരെയുള്ള ഒരു വലിയ പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ടു അവർക്ക് നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്


  • 11:20 (IST) 25 Apr 2021
    വ്യാജ വാർത്തകൾക്ക് ഇരയാകരുത്

    യഥാർത്ഥ ഉറവിടങ്ങളിലൂടെ മാത്രം കോവിഡ് -19 നെക്കുറിച്ച് വിവരങ്ങൾ തേടണമെന്നും തെറ്റായ വിവരങ്ങളില്‍പ്പെട്ടു പോകരുത് എന്നും പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു. വൈറസിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് ആ വാര്‍ത്തയുടെ ഉറവിടങ്ങൾ പരിശോധിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു


  • 11:14 (IST) 25 Apr 2021
    മുംബൈയിൽ നിന്നുള്ള ഡോ. ശശാങ്കുമായി പ്രധാനമന്ത്രി സംവദിക്കുന്നു

    കോവിഡ് -19 ന്റെ രണ്ടാം തരംഗത്തെക്കുറിച്ച് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ശശാങ്കുമായി പ്രധാനമന്ത്രി മോദി സംവദിക്കുന്നു. 'കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ, രോഗമുക്തിയും കൂടുന്നുണ്ട്. ഈ ഘട്ടത്തിൽ ആളുകൾ പരിഭ്രാന്തരാകരുത്,' ഡോ. ശശാങ്ക് പറയുന്നു.


  • 11:11 (IST) 25 Apr 2021
    പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്രം

    കൊറോണ വൈറസ് രണ്ടാം തരംഗത്തിലൂടെ കടന്നുപോകാൻ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്കൊപ്പം കേന്ദ്രം നിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


Narendra Modi Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: