Latest News

രാജ്യത്ത് 42,982 പേർക്ക് കൂടി കോവിഡ്; 533 മരണം

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.58 ആണ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 42,982 പേർക്ക് കൂടി കോവിഡ്. 533 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 4,26,290 ആയി. 4,11,076 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്.

രാജ്യത്തെ ആകെ കേസുകളുടെ 1.29 ശതമാനം ആളുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 97.37 ആയി തുടരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.58 ആണ്. 2.37 ആണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.

3,09,74,748 പേർ ഇതുവരെ രോഗമുക്തരായി. ആകെ രോഗബാധിതരിൽ മരണപ്പെട്ടവർ 1.34 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. 195 പേർ മഹാരാഷ്ട്രയിലും 108 പേർ കേരളത്തിലും മരിച്ചു.

Also read: കോവിഡ് മരണം നിർണയിക്കുന്നത് വിപുലീകരിച്ച് ബിഹാറും കർണാടകയും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 india logs 42982 new cases 533 fresh fatalities

Next Story
കോവിഡ് മരണം നിർണയിക്കുന്നത് വിപുലീകരിച്ച് ബിഹാറും കർണാടകയും
The moderation of comments is automated and not cleared manually by malayalam.indianexpress.com