Latest News

വ്യാപനം നിയന്ത്രണാതീതം; രാജ്യത്ത് 3.92 ലക്ഷം കോവിഡ് കേസുകൾ, 3689 മരണം

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,689 പേർ കോവിഡ് ബാധിച്ച് മരിച്ചു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇന്നു മൂന്നു ലക്ഷം കടന്നു. 392,488 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 19,557,457 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,689 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 215,542 ആയി ഉയർന്നു.

ഒഡിഷയിൽ 14 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 5 മുതൽ 19 വരെയാണ് ലോക്ക്ഡൗൺ. പൊതുജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. അതേസമയം, അവശ്യ സേവനങ്ങൾക്ക് നിയന്ത്രണമില്ല.

സംസ്ഥാനങ്ങളുടെ പക്കൽ 78 ലക്ഷം കോവിഡ് വാക്സിൻ ഡോസുകളുണ്ടെന്ന് കേന്ദ്രം. അടുത്ത മൂന്നു ദിവസത്തിനുളളിൽ 56 ലക്ഷം കൂടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 16.54 കോടി വാക്സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി കേന്ദ്രം നൽകിയത്.

18-44 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 84,599 പേര്‍ക്ക് വാക്സിനേഷന്‍ നടത്തിയതായി കേന്ദ്രം അറിയിച്ചു. 16 ലക്ഷത്തിലധികം പേരാണ് ഇന്നലെ മാത്രം വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 9.89 ലക്ഷം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. 6.8 ലക്ഷം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

Also Read: ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇത്; സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് നടത്തണം: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ഇസ്രായേലാണ് ഏറ്റവും ഒടുവിലായി വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയ്ക്ക് പുറമെ ഉക്രൈന്‍, ബ്രസീല്‍, എത്തിയോപ്പിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്കും ഇസ്രായേല്‍ പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം ഇല്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 india coronavirus kerala may 2 latest updates

Next Story
കോവിഡ് വ്യാപനം: മദ്രാസ് ഹൈക്കോടതി പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽTamil Nadu Assembly Elections 2021, Madras High Court, ECI Covid-19, ECI Covid-19 spread, Assembly Elections Covid-19, India Covid-19 second wave, Indian Express, മദ്രാസ് ഹൈക്കോടതി, തിരഞ്ഞെടുപ്പ് കമ്മീഷൻ, കോവിഡ് വ്യാപനം, കോവിഡ് വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റം ചുമത്താം, covid-19, tamil nadu, കോവിഡ്, തമിഴ്നാട്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com