Latest News

PM Modi Addresses Nation Highlights: നിർണായക തീരുമാനം; ഗരീബ് കല്യാൺ അന്ന യോജന പദ്ധതി നീട്ടി

PM Modi Addresses Nation Highlights: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന് പ്രധാനമന്ത്രി

PM Modi Addresses Nation, പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

PM Modi Addresses Nation Highlights: ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് കൃത്യമായ ഇടപെടൽ നടന്നെന്ന് പ്രധാനമന്ത്രി. ഉചിതമായ സമയത്ത് രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു. അതുകൊണ്ട് രോഗവ്യാപനം കുറഞ്ഞു. എന്നാൽ, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജാഗ്രത കുറഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു.

ജാഗ്രതാ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

കോവിഡ് പ്രതിരോധത്തിൽ അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ അനുവദിച്ചതോടെ ജനങ്ങൾക്ക് അലംഭാവം കൂടുന്നു. അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗരീബ് കല്യാൺ അന്ന യോജന പദ്ധതി നീട്ടി

ലോക്ക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാനുള്ള മുൻകരുതലുകൾ കേന്ദ്ര സർക്കാർ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ജൻധൻ അക്കൗണ്ടുകൾ വഴി 21,000 കോടി രൂപ നേരിട്ടു നൽകി. ഒൻപത് കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിൽ 18,000 കോടി നൽകി. ഗ്രാമങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികൾക്കായി 50,000 കോടി രൂപ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗരീബ് കല്യാൺ യോജന പദ്ധതിക്കായി 1.75 ലക്ഷം രൂപ ചെലവഴിച്ചു. ഗരീബ് കല്യാൺ അന്ന യോജന പദ്ധതി (സൗജന്യ ഭക്ഷ്യധാന്യ വിതരണം) നവംബർ അവസാനം വരെ നീട്ടിയതായി പ്രധാനമന്ത്രി അറിയിച്ചു. ആരും പട്ടിണി കിടക്കാതിരിക്കുന്നതിനു വേണ്ടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. 80 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. പദ്ധതി നീട്ടിയതോടെ 9,000 കോടി രൂപ അധികം ചെലവഴിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Unlock 2.0 Guidelines & Rules: അണ്‍ലോക്കിങ് രണ്ടാംഘട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കും.

രാത്രി കര്‍ഫ്യൂ സമയം 10 മണി മുതല്‍ രാവിലെ 5 മണിവരെയാക്കി.

കടകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.

ജൂലൈ 31 വരെ സ്‌കൂളുകളും കോളെജുകളും അടഞ്ഞു കിടക്കും.

സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, മെട്രോ റെയില്‍ എന്നിവയും പ്രവര്‍ത്തിക്കുകയില്ല.

നിലവില്‍ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സര്‍വീസുകളും തീവണ്ടി സര്‍വീസുകളും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Live Blog

PM Modi Addresses Nation Highlights: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു














16:36 (IST)30 Jun 2020





















ഗരീബ് കല്യാൺ അന്ന യോജൻ നീട്ടി

ലോക്ക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാനുള്ള മുൻകരുതലുകൾ കേന്ദ്ര സർക്കാർ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ജൻധൻ അക്കൗണ്ടുകൾ വഴി 21,000 കോടി രൂപ നേരിട്ടു നൽകി. ഒൻപത് കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിൽ 18,000 കോടി നൽകി. ഗ്രാമങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികൾക്കായി 50,000 കോടി രൂപ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗരീബ് കല്യാൺ യോജന പദ്ധതിക്കായി 1.75 ലക്ഷം രൂപ ചെലവഴിച്ചു. ഗരീബ് കല്യാൺ അന്ന യോജന പദ്ധതി (സൗജന്യ ഭക്ഷ്യധാന്യ വിതരണം) നവംബർ അവസാനം വരെ നീട്ടിയതായി പ്രധാനമന്ത്രി അറിയിച്ചു. ആരും പട്ടിണി കിടക്കാതിരിക്കുന്നതിനു വേണ്ടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. 80 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. പദ്ധതി നീട്ടിയതോടെ 9,000 കോടി രൂപ അധികം ചെലവഴിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

16:26 (IST)30 Jun 2020





















ജാഗ്രത വേണം

കൂടുതൽ ജാഗ്രത വേണ്ട സമയമാണ്. നിയന്ത്രണങ്ങളെ ഗൗരവമായി കാണണമെന്നും പ്രധാനമന്ത്രി. 
 

16:15 (IST)30 Jun 2020





















ആരോഗ്യകാര്യത്തിൽ മുൻകരുതൽ വേണം

കോവിഡിനൊപ്പം മറ്റ് രോഗങ്ങളെ കുറിച്ചും കരുതൽ വേണം. പനി, ചുമ തുടങ്ങി മറ്റ് രോഗങ്ങളെ കുറിച്ചും ജനങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് 

16:10 (IST)30 Jun 2020





















കൃത്യമായി ഇടപെട്ടു

കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് കൃത്യമായ ഇടപെടൽ നടന്നെന്ന് പ്രധാനമന്ത്രി. ഉചിതമായ സമയത്ത് രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു. അതുകൊണ്ട് രോഗവ്യാപനം കുറഞ്ഞെന്നും പ്രധാനമന്ത്രി 

16:06 (IST)30 Jun 2020





















ജനങ്ങൾക്ക് അലംഭാവം കൂടുന്നു

കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ അനുവദിച്ചതോടെ ജനങ്ങൾക്ക് അലംഭാവം കൂടുന്നതായി പ്രധാനമന്ത്രി. അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

16:05 (IST)30 Jun 2020





















ഇന്ത്യ ഭദ്രമായ നിലയിൽ

കോവിഡ് മരണനിരക്കിൽ ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

16:05 (IST)30 Jun 2020





















പ്രധാനമന്ത്രി സംസാരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു തുടങ്ങി . കോവിഡ് വ്യാപനത്തെ കുറിച്ച് സംസാരിച്ചാണ് അദ്ദേഹം അഭിസംബോധന ആരംഭിച്ചത്. 

PM Modi Addresses Nation Highlights: ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. വൈകീട്ട് നാലിനാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. ജൂലൈ ഒന്ന് (നാളെ) മുതൽ രാജ്യത്ത് അൺലോക്ക് രണ്ടാം ഘട്ടം ആരംഭിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ (Unlock 2) മാർഗ്ഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുന്നത്.

അതിനിടെ, അൺലോക്ക് രണ്ടാംഘട്ടത്തിന്റെ മാർഗ്ഗ നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ജൂലൈ ഒന്നു മുതൽ തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ രാത്രി കർഫ്യൂവിൽ ഇളവുണ്ട്. കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾക്കും ട്രെയിൻ സർവീസുകൾക്കും അനുമതിയുണ്ട്. അതേസമയം, സ്കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 31 വരെ തുറക്കില്ല. ജൂലൈയിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. അതേസമയം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രങ്ങൾക്ക് ജൂലൈ 15 മുതൽ പ്രവർത്തിച്ചു തുടങ്ങാം.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി പരിമിതമായ രീതിയിൽ രാജ്യാന്തര വിമാന യാത്രയ്ക്ക് അനുമതിയുണ്ട്. രാത്രി കർഫ്യൂ ഇനി 10 മുതൽ പുലർച്ചെ 5 വരെയായിരിക്കും. നേരത്തെ 9 മുതൽ 5 വരെയായിരുന്നു. വലുപ്പം, ശാരീരിക അകലം ഉറപ്പാക്കാനുള്ള കഴിവ് എന്നിവ അനുസരിച്ച്, കടകളിൽ ഒരു സമയം അഞ്ചിൽ കൂടുതൽ ആളുകളാവാം. മെട്രോ സർവീസുകൾ തുടങ്ങാൻ അനുമതി നൽകിയിട്ടില്ല. സിനിമാ തിയേറ്ററുകൾ, ജിം, സ്വിമ്മിങ് പൂൾ, ബാർ, ഓഡിറ്റോറിയം, പാർക്കുകൾ എന്നിവയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടഞ്ഞു കിടക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 india china conflict pm modi addresses nation live updates

Next Story
അൺലോക്ക് 2: കൂടുതൽ വിമാനങ്ങളും ട്രെയിനുകളും, സ്കൂളുകളും കോളേജുകളും ജൂലൈ 31 വരെ തുറക്കില്ലcovid, lockdown, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com