ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) മുതിർന്ന ശാസ്ത്രജ്ഞന് കോവിഡ്-19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഐസിഎംആർ ആസ്ഥാന കെട്ടിടത്തിൽ അണുനശീകരണം നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

മുംബൈയിലെ ഐസി‌എം‌ആറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്ടീവ് ഹെൽത്തിൽ നിന്നുള്ള ശാസ്ത്രജ്ഞൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഡൽഹിയിലെത്തിയത്. ഞായറാഴ്ച രാവിലെയാണ് കോവിഡ്‌ പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ഐസി‌എം‌ആർ കെട്ടിടത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതായും അണുനശീകരണം നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ശാസ്ത്രജ്ഞൻ പങ്കെടുത്തിരുന്നു.

Read Here: ICMR scientist tests positive in Delhi, building to be sanitised

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook