ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രഘട്ടം പിന്നിട്ടുവെന്നും പ്രതിരോധം കർശനമാക്കിയാൽ ഫെബ്രുവരിയോടെ നിയന്ത്രിക്കാമെന്നും കേന്ദ്രസർക്കാർ നിയന്ത്രിച്ച ശാസ്ത്ര സമിതി.
ഹൈദരാബാദിലെ ഐഐടി പ്രൊഫസർ എം വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബർ പകുതിയോടെ രോഗവ്യാപനം ഉയർന്നേക്കുമെന്നും ആകെ രോഗബാധിതരുടെ എണ്ണം 1.06 കോടി കവിയാൻ സാധ്യതയില്ലെന്നുമായിരുന്നു സമിതിയുടെ പ്രധാന കണ്ടെത്തൽ. ഇന്ത്യയിൽ ഇതുവരെ 75 ലക്ഷം പേർക്ക് രോഗം ബാധിച്ചു, അതിൽ 66 ലക്ഷത്തോളം പേർ സുഖം പ്രാപിച്ചു.
Read More: കോവിഡ് പ്രതിരോധത്തിൽ വീഴ്ചകൾ; കേരളത്തിനെതിരെ ആരോഗ്യമന്ത്രി
മാര്‍ച്ച് മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഓഗസ്റ്റിനുള്ളില്‍ രാജ്യത്തെ മരണസംഖ്യ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം തടയാന്‍ ഇപ്പോള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമല്ല. ചെറിയ പ്രദേശങ്ങളില്‍ മാത്രമേ ഇനി ലോക്ഡൗണ്‍ ഫലപ്രദമാവുകയുള്ളൂ, രാജ്യം പഴയപടി എല്ലാപ്രവര്‍ത്തനങ്ങളും പുനരാരംഭിക്കേണ്ടതുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു.
ശൈത്യകാലവും അടുത്തദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ആഘോഷങ്ങളും വ്യാപനം കുത്തനെ ഉയര്‍ത്തിയേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷമുന്‍കരുതലുകളില്‍ ഉണ്ടാവുന്ന ഇളവുകള്‍ വീണ്ടും കോവിഡ് വ്യാപനത്തിന്റെ വര്‍ധനവിന് കാരണമായേക്കും.
Read More: സംസ്ഥാനത്ത് പരിശോധന കുറഞ്ഞു, ‘സോഫ്റ്റ്വെയർ ഹിക്കപ്പ്’ എന്ന് ആരോഗ്യ വകുപ്പ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 61,871 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിനടുത്തായതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇപ്പോൾ 74,94,551 കേസുകളുണ്ട്. രോഗം ഭേദമായവരുടെ എണ്ണം 65,97,209 ആയി ഉയർന്നു. സജീവമായ കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും എട്ട് ലക്ഷത്തിൽ താഴെയാണെങ്കിലും, കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ ഇപ്പോഴും തുടരുന്നു. രാജ്യത്തെ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 88.03 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read in English: Covid-19 has peaked in India, says govt panel