Covid 19 Kerala Gulf Evacuation Highlights: കൊച്ചി: ബഹ്റൈനിൽ നിന്നുള്ള വിമാനം കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. 11.32നാണ് വിമാനം ലാൻഡ് ചെയ്തത്. 152 യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 474 വിമാനത്തിൽ വന്നിറങ്ങിയത്. ഇതിൽ 25 കുട്ടികളും അഞ്ച് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
കോഴിക്കോട്ടെത്തിയ വിമാനത്തിലെ മൂന്ന് യാത്രക്കാർക്ക് ആരോഗ്യ പ്രശ്നങ്ങള്‍
അതേസമയം, റിയാദിൽ നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലെ മൂന്ന് യാത്രക്കാർക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. അലര്‍ജി പ്രശ്നവും തലവേദനയുമുള്ള രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളുടെ പരിശോധനാ നടപടികള്‍ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. തിരിച്ചെത്തിയ സംഘത്തില്‍ 84 ഗര്‍ഭിണികളുണ്ട്. ഇവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വിദഗ്ധ സംഘത്തിന്റെ പരിശോധനകള്‍ തുടരുകയാണ്. പരിശോധന പൂര്‍ത്തിയാക്കിയവരെ വിമാനത്താവളത്തിനു പുറത്തെത്തിച്ച് യാത്രയ്ക്കുളള ഒരുക്കങ്ങളും പുരോഗമിയ്ക്കുന്നു.
രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലെത്തുന്നത്. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കാണ് രണ്ടാമത്തെ വിമാനം. സൗദി സമയം 1.30നാണ് റിയാദിൽനിന്ന് 152 യാത്രക്കാരുമായി വിമാനം കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിച്ചത്. 148 മുതിർന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്. മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാരിൽ 70ഓളം പേർ ഗര്‍ഭിണികളാണ്. റിയാദിന് പുറമെ അല്‍ ഖസ്സിം, ദവാത്മി, ഹുഫൂഫ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് ഇവരിലധികവും. പ്രായമായവര്‍, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞവര്‍, ഫൈനല്‍ എക്സിറ്റ് നേടിയവര്‍ എന്നിവരും ആദ്യ വിമാനത്തില്‍ ഇടം നേടി.
മാലദ്വീപിൽ കുടുങ്ങിയ 749 ഇന്ത്യക്കാരുമായി ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ജലാശ്വ കപ്പൽ ഉടൻ യാത്ര തിരിക്കും. കപ്പലില്‍ അണുനശീകരണം പൂര്‍ത്തിയായി. യാത്രക്കാരെ ദ്രുതപരിശോധനയ്ക്കും തെർമൽ സ്ക്രീനിങ്ങിനും വിധേയരാക്കിയശേഷമാണ് കപ്പലില്‍ കയറ്റുക.
Read More | മഹാരാഷ്ട്ര സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടിസ്
മാലദ്വീപിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ബസുകളും ബോട്ടുകളിലുമായാണ് തുറമുഖത്ത് എത്തിയത്. ഞായറാഴ്ച രാവിലെ കപ്പൽ കൊച്ചി തുറമുഖത്ത് എത്താനാണ് സാധ്യത. കൊച്ചി തുറമുഖറത്ത് ഇന്ത്യക്കാരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൊച്ചി തുറമുഖത്തെത്തുന്ന ഇന്ത്യക്കാരെ ക്വാറന്റെെൻ കേന്ദ്രങ്ങളിലാക്കാൻ 30 കെഎസ്ആർടിസി ബസുകൾ ഒരുക്കിയിട്ടുണ്ട്. കൊച്ചിയിലെത്തുന്നവർക്ക് തുറമുഖത്തുവച്ച് തന്നെ വേണ്ടത്ര പരിശോധനകൾ നടത്തും.
#WATCH INS Jalashwa that will evacuate Indian nationals from Maldives under operation #SamudraSetu draws close to Male Port. pic.twitter.com/P9l2qPo0Td
— ANI (@ANI) May 8, 2020
Read Also: സമുദ്ര സേതു പദ്ധതി: മാലി ദ്വീപിലെ പ്രവാസികളെ ജലാശ്വയില്‍ പ്രവേശിപ്പിച്ചു തുടങ്ങി
കോവിഡ്-19 ബാധിത പ്രദേശങ്ങളില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ‘വന്ദേഭാരത്’ പദ്ധതിയുടെ ഭാഗമായി ഇന്ന് കേരളത്തിലേക്ക് രണ്ട് വിമാന സർവീസുകളാണ് ഉള്ളത്. ഇന്ന് റിയാദിൽ കോഴിക്കോട്ടേക്കും ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കുമാണ് വിമാന സർവീസുകൾ ഉള്ളത്. രാത്രി എട്ടരയോടെ റിയാദ് വിമാനം കരിപ്പൂർ എയർപോർട്ടിൽ എത്തും. രാത്രി 10.50 നാണ് ബഹ്റിനിൽ നിന്നു പ്രവാസികളുമായി പുറപ്പെടുന്ന വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുക.
വന്ദേഭാരത് രണ്ടാം ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കും. മേയ് 15 മുതലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. റഷ്യ, ജർമനി, തായ് ലാൻഡ്, സ്പെയിൻ, കസാഖിസ്താൻ, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് രണ്ടാം ഘട്ടത്തിൽ വിമാനങ്ങൾ അയക്കുമെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള വിവരം.
ബഹ്റൈനിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാർ പുറത്തിറങ്ങുന്നു
152 യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 474 വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇതിൽ 25 കുട്ടികളും അഞ്ച് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
ബഹ്റൈനിൽ നിന്നുള്ള വിമാനം കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. 11.32നാണ് വിമാനം ലാൻഡ് ചെയ്തത്.
മാലിദ്വീപിലെ ഇന്ത്യൻ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി അയച്ച ജലാശ്വ കപ്പൽ മാലി തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. 698 യാത്രക്കാരാണ് കപ്പലിലുള്ളത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളുടെ പരിശോധനാ നടപടികള്‍ അന്തിമ ഘട്ടത്തിലേയ്ക്ക്. തിരിച്ചെത്തിയ സംഘത്തില്‍ 84 ഗര്‍ഭിണികളുണ്ട്. ഇവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വിദഗ്ധ സംഘത്തിന്റെ പരിശോധനകള്‍ തുടരുകയാണ്. പരിശോധന പൂര്‍ത്തിയാക്കിയവരെ വിമാനത്താവളത്തിനു പുറത്തെത്തിച്ച് യാത്രയ്ക്കുളള ഒരുക്കങ്ങളും പുരോഗമിയ്ക്കുന്നു
റിയാദിൽ നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലെ മൂന്ന് യാത്രക്കാർക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. അലര്‍ജി പ്രശ്നവും തലവേദനയുമുള്ള രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
പ്രവാസികളുമായി വ്യാഴാഴ്ച അബുദബിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലെ ക്രൂ മെംബർമാർ
റിയാദില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയവരുടെ ബോധവത്ക്കരണ ക്ലാസുകള്‍ പൂര്‍ത്തിയായി.
മറ്റ് പരിശോധനകള്‍ പൂര്‍ത്തിയായവര്‍ വിമാനത്താവളത്തിനു പുറത്തേയ്ക്ക് ഇറങ്ങിത്തുടങ്ങി. പ്രവാസികളെ കൊണ്ടുപോകാന്‍ 30 ആംബുലന്‍സുകളും എഴ് കെഎസ്ആര്‍ടിസി ബസുകളും പ്രീപെയ്ഡ് ടാക്സികളും വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും പുറത്തിറങ്ങി. യാത്രക്കാരുടെ ആരോഗ്യ പരിശോധനയും എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളും വിമാനത്താവളത്തില്‍ പുരോഗമിക്കുന്നു. ആദ്യം പുറത്തിറങ്ങിയ 75 യാത്രക്കാരില്‍ ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങളില്ല.
റിയാദിൽ നിന്നുള്ള വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാർക്കായുള്ള ബോധവൽക്കരണ ക്ലാസ്
റിയാദില്‍ നിന്ന് കോഴിക്കോട്ട് എത്തിയ എഐ 922- എയര്‍ ഇന്ത്യ വിമാനത്തില്‍ 152 യാത്രക്കാരാണുള്ളത്. 148 മുതിര്‍ന്നവരും നാല് കൂട്ടികളും ഇതിലുൾപ്പെടുന്നു. 103 പേർ സ്ത്രീകളും 45 പേർ പുരുഷന്മാരുമാണ്. മുംബയിലേയ്ക്ക് യാത്രക്കാരില്ലാതെ വിമാനം മടങ്ങും.
സൗദി അറേബ്യയിലെ റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. യാത്രക്കാരെ പുറത്തിറക്കാനുളള നടപടികള്‍ ആരംഭിച്ചു. 152 യാത്രക്കാരാണ് വിമാനത്തിൽ.
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കും. മേയ് 15 മുതലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. റഷ്യ, ജർമനി, തായ് ലാൻഡ്, സ്പെയിൻ, കസാഖിസ്താൻ, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് രണ്ടാം ഘട്ടത്തിൽ വിമാനങ്ങൾ അയക്കുമെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള വിവരം.
ബഹ്റൈനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഇന്ന് കൊച്ചിയിലെത്തുന്നത് 177 യാത്രക്കാർ. അഞ്ച് കുട്ടികളും ഇതിൽ ഉൾപ്പെടുന്നു
രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികൾക്കുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ പാഞ്ഞുകയറി മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെടുകയായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് മനുഷ്യാവകാശ കമ്മീഷൻ നോട്ടിസ് അയച്ചത്.
ലോക്ക്ഡൗണിന്റെ ഭാഗമായി തമിഴ്നാട്ടിലെ ടാസ്മാക് മദ്യ വിൽപന ശാലകൾ അടഞ്ഞു തന്നെ തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നത് വരെ മദ്യശാലകൾ അടച്ചിടണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ മദ്യത്തിന്റെ ഓൺലൈൻ വിൽപന അനുവദിക്കും.
കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൗൺ കാരണം ഷാർജയിൽ കുടുങ്ങിയ 200 ഓളം ഇന്ത്യക്കാർ ശനിയാഴ്ച ഉത്തർപ്രദേശിലെ ലഖ്നൗവിൽ എത്തും. മെയ് 7 മുതൽ മെയ് 13 വരെ 15,000 ത്തോളം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യട്ടുള്ള വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമാണിതും.
ലോക്ക്ഡൗൺ കാരണം മറ്റു സംസ്ഥാനങ്ങളിൽ പെട്ട രണ്ടര ലക്ഷം ആളുകളെ ഇതുവരെ സ്വന്തം നാടുകളിലെത്തിച്ചതായി റെയിൽവേ. 222 ട്രെയിനുകളിലായാണ് രണ്ടര ലക്ഷം ആളുകളെ നാടുകളിലെത്തിച്ചത്. ഇതിൽ വലിയൊരു പങ്ക് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും റെയിൽവേ അറിയിച്ചു.
സംസ്ഥാനത്ത് അനുവദിക്കപ്പെട്ട തൊഴിൽ ചെയ്യുന്നതിന് ജില്ല വിട്ട് ദിവസവും പോകുന്നവർക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി. അതാത് സ്റ്റേഷൻ ഓഫീസർമാരിൽ നിന്നുമായിരിക്കും ഇത്തരത്തിൽ പാസ് ലഭിക്കുക. ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും ഇതിന് സാധിക്കാത്തവർക്ക് പാസിന്റെ മാതൃക പൂരിപ്പിച്ച് കാരണം വ്യക്തമാക്കുന്ന രേഖകളും കാണിച്ച് സ്റ്റേഷനിൽ നിന്ന് തന്നെ പാസ് നേടാം.
ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള 177 യാത്രക്കാരുടെ ചെക്ക്ഇൻ നടപടികൾ പൂർത്തിയായി. അഞ്ച് കുട്ടികളടക്കമുള്ള യാത്രക്കാരുമായി വിമാനം ഉടൻ കൊച്ചിയിലേക്ക് തിരിക്കും.
ദുബായിൽ നിന്ന് പ്രവാസികളുമായി രണ്ട് വിമാനങ്ങൾ ഇന്ന് ചെന്നൈയിലെത്തും. വിമാനത്തിലേക്കുള്ള യാത്രക്കാർ ദുബായ് വിമാനത്തിലെത്തിക്കൊണ്ടിരിക്കുകയാണ്.
കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്, 5 pm വരെ കേരളത്തിലെത്തിയത് 248 പേര്. 156 പുരുഷന്മാരും 64 സ്ത്രീകളും 28 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട് – 207, മഹാരാഷ്ട്ര – 7 കര്‍ണ്ണാടകം – 14, തെലുങ്കാന – 19, പോണ്ടിച്ചേരി – 1എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 121 പേര് ഇടുക്കി ജില്ലയിലേയ്ക്ക് ഉള്ളവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 131 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 117 പേരെ ഹോം ക്വാറന്റെ യിൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.
രാജ്യത്തെ 21 ആശുപത്രികളിൽ കോവിഡ് – 19 നായുള്ള പ്ലാസ്മ ചികിത്സ നടത്തുന്നതിന് ഐസിഎംആറിന് അനുമതി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മേയ് ഏഴ് വരെ കേരളത്തിൽ നിന്ന് 21 ട്രെയിനുകളിലായി 24088 തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതായി മുഖ്യമന്ത്രി. ബിഹാറിലേക്കാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ തിരിച്ചുപോയത്, 9 ട്രെയിനുകളിൽ 10017 തൊഴിലാളികൾ പോയപ്പോൾ 3421 തൊഴിലാളികൾ മൂന്ന് ട്രെയിനുകളിലായി ഒഡിഷയിലേക്കും മടങ്ങി. ജാർഖണ്ഡിൽ അഞ്ച് ട്രെയിനുകളിലായ 5689 പേരും നാട്ടിലേക്ക് മടങ്ങി.
ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന 86679 പേർ പാസുകൾക്കായി രജിസ്റ്റർ ചെയ്തു. 37701 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇതിനകം 45814 പേർക്ക് പാസ് നൽകിയെന്നു പാസ് ലഭിച്ചവരിൽ 19476 പേർ റെഡ് സോൺ ജില്ലകളിലുള്ളവരാണ്. 16385 പേർ സംസ്ഥാനത്തേക്ക് എത്തിച്ചേർന്നെന്നും 8912 പേർ റെഡ് സോണിൽ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി.
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള ചട്ടങ്ങൾ നടപ്പിൽ വരുത്തുന്നതിനായി അന്തർ മന്ത്രാലയ സമിതിക്ക് കേന്ദ്രസർക്കാർ രൂപം നൽകും. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം
മടങ്ങിയെത്തിയ പ്രവാസികളിൽ അഞ്ച് പേരെ കളമശ്ശേരി മെഡിക്കൽ കോളെജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി. റിയാദിൽ നിന്നുള്ള ഒരു വിമാനമാണ് ഇന്ന് എത്തുന്നത്. യാത്രക്കാരിൽ 84 പേർ ഗർഭിണികളാണെന്നും മുഖ്യമന്ത്രി.
കൊറോണ വൈറസിന്റെ വ്യാപനം പിടിച്ചുനിർത്തായതിനാൽ നമുക്കിനി ഒന്നും ചെയ്യാനില്ലായെന്ന് കരുതരുത്. ഇനിയുള്ള നാളുകൾ പ്രധാനമാണ്. കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും നാം ഉടപ്പെടണം. സാധ്യമായ എല്ലാ സൗകര്യങ്ങളും പ്രവാസികൾക്ക് ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.
അങ്ങനെ സംഭവിച്ചാൽ തന്നെ അതിനെ നേരിടാനും അതിജീവിക്കാനും സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി. ഇതുവരെയുണ്ടായിരുന്ന സഹകരണം വർധിച്ച തോതിൽ പൊതുസമൂഹത്തിൽ നിന്ന് ഉണ്ടാകേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നൂറ് ദിവസം പിന്നിടുകയും രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും രാജ്യത്തിന് പുറത്ത് നിന്നുമുള്ള പ്രവാസികളെ സ്വീകരിക്കുകയാണിപ്പോഴെന്ന് മുഖ്യമന്ത്രി. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കികഴിഞ്ഞു. രോഗത്തിന്റെ മൂന്നാം വരവ് തടയുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറ് ദിവസം തികഞ്ഞു. വുഹാനിൽ നിന്ന് കേരളത്തിലെത്തിയ വിദ്യാർഥിക്കാണ് രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടക്കഘട്ടത്തിൽ തന്നെ രോഗ പകരുന്നില്ലായെന്ന് ഉറപ്പ് വരുത്താൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി. മാർച്ച് ആദ്യവാരം കോവിഡിന്റെ രണ്ടാം വരവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. രണ്ട് മാസങ്ങൾക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി.
കണ്ണൂർ – 5
വയനാട് – 4
കൊല്ലം – 3
ഇടുക്കി – 1
എറണാകുളം – 1
പാലക്കാട് – 1
കാസർഗോഡ്- 1
ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35856 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ചതിൽ 35355ഉം രോഗബാധയില്ലായെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. മുൻഗണന ഗ്രൂപ്പിലെ 3380 സാമ്പളുകൾ അയച്ചതിൽ 2939ഉം നെഗറ്റീവാണ്. നിലവിൽ സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണുള്ളത്.
മാലിയിൽ നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള ഐഎൻഎസ് ജലാശ്വ കപ്പലിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.
ഇന്ന് രോഗം ഭേദമായ പത്ത് പേരും കണ്ണൂർ ജില്ലയിൽ ചികിത്സയിലുണ്ടായിരുന്നതാണ്. ഇതുവരെ 503 പേർക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിത്. നിലവിൽ 16 പേർ മാത്രമാണ് കോവിഡ്-19 ബാധിതരായി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 20157 പേർ സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുണ്ട്. ഇതിൽ 19810 പേർ വീടുകളിലും 347 പേർ ആശുപത്രികളിലുമാണ്.
കേരളത്തിൽ ഇന്ന് ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഒരാൾക്ക് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചിരക്കുന്നത്. അതേസമയം പത്ത് പേരുടെ രോഗം ഭേദമായി. ചെന്നൈയിൽ നിന്നെത്തിയ വൃക്ക രോഗി കൂടിയായ വ്യക്തിക്കാണ് രോഗം ഭേദമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കൊച്ചി: പ്രവാസികളെ സ്വീകരിക്കാനായി എറണാകുളം ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും പോലീസും നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്.
എറണാകുളം ജില്ലയില്‍ നിലവില്‍ 17 നിരീക്ഷണ കേന്ദ്രങ്ങളാണ് ജില്ല ഭരണകൂടം കണ്ടെത്തിയിട്ടുള്ളത്. ഇതിനു പുറമെ പഞ്ചായത്തുകളില്‍ 4700ഓളം വീടുകളും മുന്‍സിപ്പാലിറ്റികളില്‍ 1683 വീടുകളും കണ്ടെത്തിയിട്ടുണ്ട്.ഇവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്താനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
മറ്റു സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളില്‍ നിന്നെത്തിയ 216 പേർ ജില്ലയിലെ അഞ്ച് നിരീക്ഷണ കേന്ദ്രങ്ങളിലുണ്ട്. ബാക്കിയുള്ള ആളുകളെയും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കും.
നാട്ടിലെത്തുന്ന പ്രവാസികൾക്ക് വീട്ടിലെത്തുന്നതിന് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര മാർഗനിർദേശം ലംഘിക്കുകയാണന്നും ഇടപെടണമെന്നുമുള്ള ദുബായ് കെഎം സി സി അടക്കമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. Read More
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3390 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
രാജ്യത്തെ 52 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രാക്കാർക്കായുള്ള പരിശോധന ആരംഭിച്ചു. കൊച്ചിയിലേക്കാണ് ഇന്ന് ബഹ്റൈനിൽ നിന്നുള്ള വിമാനം. രാത്രി 10.50ഓടെയാണ് വിമാനം നെടുമ്പാശ്ശേരിയിലെത്തുക.
റിയാദ്: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സൗദിയിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് തിരിച്ചു. സൗദി സമയം 1.30നാണ് റിയാദിൽനിന്ന് 152 യാത്രക്കാരുമായി വിമാനം കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിച്ചത്. 148 മുതിർന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്. മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാരിൽ 84 പേർ ഗര്‍ഭിണികളാണ്. റിയാദിന് പുറമെ അല്‍ ഖസ്സിം, ദവാത്മി, ഹുഫൂഫ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് ഇവരിലധികവും. പ്രായമായവര്‍, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞവര്‍, ഫൈനല്‍ എക്സിറ്റ് നേടിയവര്‍ എന്നിവരും ആദ്യ വിമാനത്തില്‍ ഇടം നേടി.
മെയ് 10ന് രാത്രി 10.45 ന് ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 200 യാത്രക്കാരുണ്ടാകും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവർ. എയർപോർട്ടിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആരോഗ്യ പരിശോധന നടത്തിയ ശേഷം ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കും. രോഗലക്ഷണങ്ങളുള്ളവരെ വേഗം കണ്ടു പിടിക്കാൻ സഹായിക്കുന്ന തെർമൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ എയർപോർട്ടിൽ സ്ഥാപിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും. യാത്രികരെ സംബന്ധിച്ച വിശദമായ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
ലോക്ക് ഡൗണിനെ തുടർന്ന് വിവിധ ദ്വീപുകളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനും കേരളത്തിൽ കുടുങ്ങിപ്പോയ ദ്വീപ് നിവാസികളെ തിരികെ എത്തിക്കുന്നതിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസൽ അറിയിച്ചു. ലക്ഷദ്വീപിൽ നിന്ന് മടങ്ങേണ്ടവർക്കും ദ്വീപിലേക്ക് എത്തേണ്ടവർക്കും ഇതിൽ രജിസ്റ്റർ ചെയ്യാം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിൽ കയറിയാൽ ഓൺലൈൻ പോർട്ടലിലേക്കുള്ള ലിങ്ക് ലഭിക്കും. കോവിഡ് പരിശോധന നടത്തിയ ശേഷമാകും ഇവരെ അതത് സ്ഥലങ്ങളിൽ എത്തിക്കുക.
നാട്ടിലെത്തുന്ന പ്രവാസികൾക്ക് വീട്ടിലെത്തുന്നതിന് മുൻപ് രണ്ടാഴ്ചത്തെ ഏകാന്തവാസം നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.സംസ്ഥാന സർക്കാർ കേന്ദ്ര മാർഗനിർദേശം ലംഘിക്കുകയാണന്നും ഇടപെടണമെന്നുമുള്ള ദുബായ് കെ.എം സി സി അടക്കമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. പ്രവാസികളെ നാടട്ടിലെത്തിക്കണമെന്ന് മാത്രമാണ് ഹർജികളിലെ ആവശ്യം. ഹർജിക്ക് പുറത്തുള്ള ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടതി പരാമർശിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപാനൽകാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹിന്ദു ഐക്യവേദി സെക്രട്ടറി ആർ.വി.ബാബു, ബിജെപി തൃശൂർ ജില്ലാ പ്രസിഡണ്ട് നാഗേഷ് എന്നിവരടക്കം സമർപ്പിച്ച ആറ് ഹർജികളാണ് ജസ്റ്റിസുമാരായ ഷാജി പി. ചാലി, എം.ആർ.അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. 5 കോടി രൂപ നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചതായും ഈ തീരുമാനം കൈക്കൊള്ളാൻ ഭരണ സമിതിക്ക് നിയമാനുസൃതം അധികാരമുണ്ടന്നും ദേവസ്വം സ്റ്റാൻഡിംഗ് കൗൺസൽ ടി.കെ.വിപിൻദാസ് ബോധിപ്പിച്ചു.
നാട്ടിലെത്തുന്ന പ്രവാസികൾക്ക് വീട്ടിലെത്തുന്നതിന് മുൻപ് രണ്ടാഴ്ചത്തെ ഏകാന്തവാസം നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര മാർഗനിർദേശം ലംഘിക്കുകയാണന്നും ഇടപെടണമെന്നുമുള്ള ദുബായ് കെ.എം സി സി അടക്കമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. പ്രവാസികളെ നാടട്ടിലെത്തിക്കണമെന്ന് മാത്രമാണ് ഹർജികളിലെ ആവശ്യം. ഹർജിക്ക് പുറത്തുള്ള ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടതി പരാമർശിച്ചു. എകാന്തവാസത്തിന്റെ കാര്യത്തിൽ സർക്കാരാണ്
മദ്യം ഹോം ഡെലിവറി നൽകുന്നത് ആലോചിക്കണമെന്ന് സുപ്രീം കോടതി. ഹർജിയുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും ഇറക്കുന്നില്ലെന്നും എന്നാൽ, സംസ്ഥാനങ്ങൾ ഇതേ കുറിച്ച് ആലോചിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങൾ ലംഘിക്കാതെയും മദ്യം ഹോം ഡെലിവറിയായി നൽകുന്ന കാര്യം ആലോചിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധവും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാൽ, ഹർജി സുപ്രീം കോടതി തള്ളി.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കോവിഡ ബാധിച്ച രണ്ടുപ്പേർ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നു .
ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനായി മാലി ദ്വീപിലെത്തിയ ഐഎന്‍എസ് ജലാശ്വയിലേക്ക് പ്രവാസികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ന് രാവിലെ ആരംഭിച്ചു. യാത്രക്കാരുടെ ആരോഗ്യ നിലയും യാത്രാരേഖകളും പരിശോധിക്കാനും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനും മാലി വിമാനത്താവള പരിസരം ഉപയോഗിച്ചു. നിലവില്‍ 752 പേര് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളും ഉള്‍പ്പെടുന്നു. അതേസമയം, സമുദ്രസേതു പദ്ധതിയുടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും കപ്പല്‍ ഉപയോഗിച്ച് ഒഴിപ്പിക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖം ഒരുങ്ങി. ജലാശ്വയാണ് ആദ്യം കൊച്ചിയിലെത്തുക.
ബഹ്റിനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഇന്നു രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. രാത്രി 11.30 നാണ് എത്തുക. എയർ ഇന്ത്യ IX474 ആണ് വിമാനം.
സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. പനിയെ തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. രണ്ട് ദിവസം മുന്‍പ് പനിയെയും ഛര്‍ദിയെയും തുടര്‍ന്ന് കാര്‍ത്തിക്കിനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കാര്‍ത്തികിനെ പ്രവേശിപ്പിച്ചു. ഇവിടെനിന്നും ഇന്ന് രാവിലെ കാര്‍ത്തികിനെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. Read More
മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ. ഡൽഹിയിൽ നിന്ന് ആലുവയിലേക്ക് ട്രെയിൻ ഏർപ്പാടാക്കും. അന്തിമ തീരുമാനം ഉടനെന്നും മന്ത്രി
ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ലോക്ക്ഡൗണ്‍ ലംഘിച്ച് ഭാഗവതപരായണം നടത്തി. പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. ലോക്ക്ഡൗണ്‍ ലംഘനത്തെ തുടർന്ന് കേസെടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന സമിതി അംഗം അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിലെ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹ ക്ഷേത്രത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഭാഗവതപാരായണം നടത്തിയത്.
മഹാരാഷ്ട്രയിൽ മേയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടിയേക്കും. റെഡ് സോണുകളിൽ അടച്ചുപൂട്ടൽ നീട്ടാനാണ് സാധ്യത. സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ലോക്ക് ഡൗണ്‍ നീട്ടുമെന്ന സൂചന നൽകിയത്. മുംബെെ, പൂനെ എന്നിവിടങ്ങളിൽ ലോക്ക് ഡൗണ്‍ നീട്ടിയേക്കും.
ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രവാസികളിൽ മൂന്ന് പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി. രണ്ട് പേര് മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അഞ്ച് പേർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
കോവിഡ്-19 ബാധിത പ്രദേശങ്ങളില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ‘വന്ദേഭാരത്’ പദ്ധതിയുടെ ഭാഗമായി യുഎഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ ഇന്നലെ കേരളത്തിലെത്തി. അബുദാബിയില്‍ നിന്നുള്ള ആദ്യ വിമാനം രാത്രി 10.08-ന് കൊച്ചി വിമാനത്താവളത്തില്‍ എത്തി. പിന്നാലെ ദുബായില്‍ നിന്നുള്ള വിമാനം രാത്രി 10.30 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 181 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 49 പേർ ഗർഭിണികളായിരുന്നു. കരിപ്പൂരില്‍ വിമാനമിറങ്ങിയത് 182 പേരാണ്. ഇതില്‍ അഞ്ച് കുട്ടികളും 19 ഗർഭിണികളും ഉണ്ടായിരുന്നു.
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ഇന്ത്യ തുടരുന്നു. ഇന്ന് കേരളത്തിലേക്ക് രണ്ട് വിമാന സർവീസുകളാണ് ഉള്ളത്. ഇന്ന് റിയാദിൽ കോഴിക്കോട്ടേക്കും ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കുമാണ് വിമാന സർവീസുകൾ ഉള്ളത്. രാത്രി എട്ടരയോടെ റിയാദ് വിമാനം കരിപ്പൂർ എയർപോർട്ടിൽ എത്തും. രാത്രി 10.50 നാണ് ബഹ്റിനിൽ നിന്നു പ്രവാസികളുമായി പുറപ്പെടുന്ന വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുക.