Covid 19 Kerala Gulf Evacuation Highlights: കൊച്ചി/കോഴിക്കോട്: ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രവാസികളിൽ മൂന്ന് പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി. രണ്ട് പേര് മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
Read More | വീ ആര് ഗോയിംഗ് ഹോം: ചരിത്രദൗത്യം നിര്‍വ്വഹിച്ച വിമാനത്തിലെ അനൗൻസ്മൻറ്റ് കേള്‍ക്കാം
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി യുഎഇയിൽ നിന്നു തിരിച്ച രണ്ട് വിമാനങ്ങളും കേരളത്തിൽ എത്തിച്ചേർന്നു. യുഎഇയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിലാണ് എത്തിച്ചേർന്നത്. അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനമാണ് കൊച്ചിയിലെത്തിയത്.
പിറകേ രണ്ടാം വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ദുബായിൽ നിന്നുള്ള വിമാനം രാത്രി 10.32ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്.
Read More | ആയിരം മൈലുകൾക്കിപ്പുറം: ആശങ്കയിൽ നിന്ന് സുരക്ഷിതത്വത്തിലേക്ക്: ചിത്രങ്ങൾ കാണാം
എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാനങ്ങളിലാണ് ഇന്ന് വിദേശത്തുനിന്നു പ്രവാസികളെ തിരികെയെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നാണ് അബുദാബിയിലേക്ക് ആദ്യ വിമാനം പുറപ്പെട്ടത്. ക്യാപ്റ്റൻ അനുഷുൽ ഷിയോരന്റെ നേതൃത്വത്തിലുളള വിമാനത്തിൽ ദീപക് മേനോൻ, അഞ്ജന ജോണി, സന്തോഷ് റിയാങ്ക, ഭൂട്ടിയ താഷി എന്നിവരടങ്ങുന്ന കാബിൻ ക്രൂവാണുളളത്.
Read More | വന്ദേഭാരത്: സുരക്ഷയുടെ തീരമണഞ്ഞത് 359 പ്രവാസികള്‍
ഉച്ചയ്ക്ക് 1.40 നാണ് കോഴിക്കോട് നിന്നുളള രണ്ടാമത്തെ വിമാനം പുറപ്പെട്ടത്. ക്യാപ്റ്റൻ മിഷേലെ സാൽധൻഹ, ഫസ്റ്റ് ഓഫീസർ, അഖിലേഷ് കുമാർ. വിനീത് ഷാമിൽ, അബ്ദുൽ റൗഫ്, പി.റസീന, റിജോ ജോൺസൺ എന്നിവരാണ് കാബിൻ ക്രൂ അംഗങ്ങൾ. കേരളത്തിലേക്ക് ഒരാഴ്ചയ്ക്കുളളിൽ എട്ടു വിമാനങ്ങൾ ഉപയോഗിച്ച് 14 സർവീസുകളാണ് കൊച്ചി ആസ്ഥാനമായ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇന്നു മുതൽ 13 വരെ നീളുന്ന ആദ്യ ഘട്ടത്തിൽ 2,478 പ്രവാസികളാണ് തിരിച്ചെത്തുക.
അതിനിടെ, രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 50,000 കടന്നു. ബുധനാഴ്ച മാത്രം 3,500 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 52,952 ആയി. 1,783 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Here: Evacuation operation of Indians stranded abroad to begin today
Live Blog
Covid 19 Kerala Gulf Evacuation Live Updates:
കൊച്ചി/കോഴിക്കോട്: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി യുഎഇയിൽ നിന്നു തിരിച്ച രണ്ട് വിമാനങ്ങളും കേരളത്തിൽ എത്തിച്ചേർന്നു. യുഎഇയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിലാണ് എത്തിച്ചേർന്നത്. അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനമാണ് കൊച്ചിയിലെത്തിയത്.
പിറകേ രണ്ടാം വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ദുബായിൽ നിന്നുള്ള വിമാനം രാത്രി 10.32ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്.
‘വരൂ, കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്കരികിലേക്ക്, വീട്ടിലേക്ക് പോകാം,’ അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് ക്യാപ്റ്റന്‍ അനുഷുല്‍ ഷോറന് യാത്രക്കാരോട് പറഞ്ഞു. Read More
കരിപ്പൂർ വിമാനത്താവളത്തിൽ ഇതുവരെ നടത്തിയ പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടത് മൂന്ന് പേര്‍ക്ക്. രണ്ട് പേര് മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ട്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ആദ്യ സംഘം കോവിഡ് കെയര്‍ സെന്ററിലേയ്ക്ക് പുറപ്പെട്ടു.മലപ്പുറം ജില്ലക്കാരായ 20 പേരുടെ സംഘവുമായി കെ.എസ്.ആര്.ടി.സി ബസ് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലേയ്ക്ക് യാത്ര തിരിച്ചു. ദുബായില്‍ നിന്നെത്തിയ പ്രവാസികളുടെ പരിശോധനകള്‍ വിമാനത്താവളത്തില്‍ തുടരുന്നു.
ദുബായില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രത്യേക വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും പുറത്തിറങ്ങി ഇവരുടെ തെര്‍മ്മല്‍ പരിശോധന പൂര്‍ത്തിയായി. മറ്റ് പര്ശോധനകള് തുടരുന്നു. വിമാനത്താവളത്തില്‍ നിന്ന് ആദ്യ സംഘങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി.
കോവിഡ് 19 ആശങ്കള്‍ക്കിടെ ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘത്തിൽ കോഴിക്കോട് വിമാനമിറങ്ങിയത് 182 പേർ. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്-344 വിമാനം രാത്രി 10.35 നാണ് കരിപ്പൂരിൽ ലാൻഡ് ചെയ്തത്. 177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
ദുബായില്‍ നിന്ന് ആരോഗ്യ ജാഗ്രത പാലിച്ചെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി. എസ്. സുരേന്ദ്രന്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. ടി.ജി. ഗോകുല്‍, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. വിവര ശേഖരണത്തിന് 10, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് എന്നിങ്ങനെയാണ് വിമാനത്താവളത്തിനകത്ത് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്.
ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ പ്രവാസികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് ആരംഭിച്ചു. 182 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 177 മുതിർന്നവരും 5 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കിയത് പ്രത്യേക ഗ്രൂപ്പുകളായാണ്. ആദ്യ സംഘത്തില്‍ 24 പേര് പുറത്തിറങ്ങി. ഇവരുടെ ആരോഗ്യ പരിശോധന പൂര്‍ത്തിയായി. ഇവര്‍ക്കായുള്ള ബോധവത്ക്കരണ ക്ലാസ് തുടരുകയാണ്.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി യുഎഇയിൽ നിന്നുള്ള രണ്ടാം വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ദുബായിൽ നിന്നുള്ള വിമാനം രാത്രി 10.32ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്.
യുഎഇയിൽ നിന്നുള്ള പ്രവാസികളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനത്തിലെ യാത്രക്കാർ പുറത്തിറങ്ങാനാരംഭിച്ചു.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി യുഎഇയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനമാണ് കൊച്ചിയിലെത്തിയത്. ദുബായിൽ നിന്നുള്ള വിമാനം ഉടൻ കോഴിക്കോട്ടെത്തും.പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി യുഎഇയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്നു.
മുംബൈ ആർതർ റോഡ് ജയിലിലെ 70ലധികം തടവുകാർക്കും ഏഴ് ജീവനക്കാർക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ച ജയിലിലെ ഒരു വിചാരണ തടവുകാരനും രണ്ട് സുരക്ഷാ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിറകേയാണ് ജയിലിലെ 70ഓളം തടവുകാർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 800 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ജയിലിൽ 26,00 തടവുകാരെയാണ് പാർപ്പിച്ചിട്ടുള്ളത്.
കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയമിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികൾക്കായുള്ള നടപടികൾ ഏകോപിപ്പിക്കാനും ക്വാറൻറ യിൻ സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും ഇവരായിരിക്കുമെന്നും സർക്കാർ വിശദികരിച്ചു. പ്രവാസികളെ താമസിപ്പിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾക്കു പുറമെ ടോയിലറ്റുകൾ ഉള്ള മുറികൾ ഹോട്ടലുകൾ ലോഡ്ജ്കൾ ഹോസ്റ്റലുകൾ എന്നിവിടങ്ങളിലായികണ്ടെത്തിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ മടക്കിയെത്തിക്കാൻ ഇന്ത്യയുടെ മൂന്ന് കപ്പലുകളാണ് രംഗത്തുള്ളത്. നിലവിൽ മാലിദ്വീപിലുള്ള ഐഎൻഎസ് ജലശ്വയ്ക്ക് പുറമെ ഐഎൻഎസ് മാഗറും മേയ് പത്തിന് ദ്വീപ് രാഷ്ട്രത്തിലെത്തും. ഐഎൻഎസ് ശാർദുൽ ഇതിനോടകം യുഎഇയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു.
ജലാശ്വയെ കൂടാതെ ദക്ഷിണ നാവിക കമാന്റിന്റെ മഗര്‍, ശാര്‍ദൂല്‍ എന്നീ കപ്പലുകളും പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2011-ല്‍ ലിബിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കുന്ന ദൗത്യത്തിലും ജലാശ്വ പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ മാലി ദ്വീപിലെത്തിയ ജലാശ്വ യാത്രക്കാരെ നാളെ മുതല്‍ കപ്പലില്‍ പ്രവേശിപ്പിക്കും. ഈ മാസം 10-ാം തിയതി തിരികെ കൊച്ചിയിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങളിലും കപ്പലുകളെത്തുമെന്ന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അറിയിച്ചു.
സമുദ്രസേതു പദ്ധതിയുടെ ഭാഗമായി മാലിദ്വീപിൽ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ജലാശ്വ കപ്പൽ ഇതാദ്യമായല്ല സമാന ദൗത്യത്തിന് ഉപയോഗിക്കുന്നത്. 2011ൽ ലിബിയയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിച്ച ദൗത്യത്തിൽ ഐഎൻഎസ് ജലാശ്വ പങ്കാളിയായിരുന്നു.
സമുദ്രസേതു പദ്ധതിയുടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും കപ്പല്‍ ഉപയോഗിച്ച് ഒഴിപ്പിക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖം ഒരുങ്ങി. മാലി ദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ജലാശ്വ എന്ന കപ്പലാണ് ആദ്യം കൊച്ചിയിലെത്തുക. ഇന്ന് രാവിലെ മാലി ദ്വീപിലെത്തിയ ജലാശ്വ യാത്രക്കാരെ നാളെ മുതല്‍ കപ്പലില്‍ പ്രവേശിപ്പിക്കും. ഈ മാസം 10-ാം തിയതി തിരികെ കൊച്ചിയിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങളിലും കപ്പലുകളെത്തുമെന്ന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അറിയിച്ചു. Also Read
സമുദ്ര സേതു പദ്ധതിയുടെ ഭാഗമായി മാലിയിൽ നിന്നുള്ള പ്രവാസികളെ നാളെ തിരിച്ചെത്തിക്കാൻ ആരംഭിക്കും. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി കൊച്ചിയിൽനിന്ന് പുറപ്പെട്ട നാവിക സേനാ കപ്പൽ ‘ജലാശ്വ’ ഇന്ന് രാവിലെ മാലി തുറമുഖത്തെത്തിയിരുന്നു. 750 പേരെയാണ് ഈ കപ്പലിൽ കൊച്ചിയിലേക്ക് തിരിച്ചെത്തിക്കുക. കപ്പലിനകത്തുനിന്നുള്ള ചിത്രങ്ങൾ നാവിക സേന പുറത്തുവിട്ടിട്ടുണ്ട്.


ആദ്യ ഫ്ലൈറ്റിൽ കുട്ടികളടക്കം 181 യാത്രക്കാർ. ഇതിനോടകം യാത്ര പുറപ്പെട്ട എയർ ഇന്ത്യ വിമാനം 22.17ന് കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 49 ഗർഭിണികളും ആദ്യ സംഘത്തിലുണ്ട്. ഇവർക്ക് സ്വകാര്യ വാഹനങ്ങളോ സിയാലിന്റെ ടാക്സിയോ ഉപയോഗിക്കാം. ഇതിന് പുറമെ എട്ട് കെഎസ്ആർടിസി ബസുകളും 40ഓളം ടാക്സികളും കൊച്ചി വിമാനത്താവളത്തിൽ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനിൽ കഴിയണം. നേരത്തെയുള്ള ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയാണ് നോർക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവർ ഏഴു ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവരെ വീടുകളിലേക്കയക്കും. തുടർന്നുള്ള ഏഴു ദിവസം ഇവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.
സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ജില്ലാ ഭരണകൂടമാണ് ഇവർക്കുള്ള താമസം ഒരുക്കുന്നത്. ഇവർക്ക് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള ഗതാഗതസൗകര്യം വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ കളക്ടർമാർ ഒരുക്കും.
പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനിൽ കഴിയണം. നേരത്തെയുള്ള ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയാണ് നോർക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവർ ഏഴു ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവരെ വീടുകളിലേക്കയക്കും. തുടർന്നുള്ള ഏഴു ദിവസം ഇവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ജില്ലാ ഭരണകൂടമാണ് ഇവർക്കുള്ള താമസം ഒരുക്കുന്നത്. ഇവർക്ക് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള ഗതാഗതസൗകര്യം വിമാനത്താവള ജില്ലകളിലെ കളക്ടർമാർ ഒരുക്കും.
വിദേശത്ത് നിന്നെത്തുന്ന പ്രവാസികളെ കൊണ്ടുപോകുന്നതിനായി കൊച്ചി വിമാനത്താവളത്തിൽ സജ്ജമാക്കി നിർത്തിയിരിക്കുന്ന ബസുകൾ
മലപ്പുറം ജില്ലക്കാരായ 85 പേരാണ് ഇന്നെത്തുന്നത്. ഇതില്‍ 23 പേരെ പ്രത്യേക നിരീക്ഷണത്തില്‍ വീടുകളിലേക്ക് അയയ്ക്കും. 14 പേര് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായാണു വരുന്നത്. രണ്ടുപേര്‍ ഗര്‍ഭിണികളാണ്. പത്ത് വയസിനു താഴെ പ്രായമുള്ളവര്‍ മൂന്ന്. 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നാലു പേര്.
കോഴിക്കോട് ജില്ലക്കാരിൽ 47 പേർക്കും വീട്ടുനിരീക്ഷണത്തിൽ കഴിയാൻ അനുമതിയുണ്ട്. 9 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള 5 കുട്ടികള്‍, അടിയന്തര ചികിത്സാര്‍ഥം എത്തുന്ന 26 പേര്, 75 വയസിന് മുകളിലുള്ള 7 പേര് എന്നിവരാണ് ഇക്കൂട്ടത്തിലുള്ളത്.
കോഴിക്കോട് ജില്ലക്കാരിൽ 47 പേർക്കും വീട്ടുനിരീക്ഷണത്തിൽ കഴിയാൻ അനുമതിയുണ്ട്. 9 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള 5 കുട്ടികള്‍, അടിയന്തര ചികിത്സാര്‍ഥം എത്തുന്ന 26 പേര്, 75 വയസിന് മുകളിലുള്ള 7 പേര് എന്നിവരാണ് ഇക്കൂട്ടത്തിലുള്ളത്. Read More
അബുദാബിയിൽനിന്നുളള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം കേരളത്തിലേക്ക് യാത്ര തിരിച്ചു. അബുദാബി-കൊച്ചി വിമാനമാണ് യാത്രതിരിച്ചത്. ദുബായ്-കോഴിക്കോട് വിമാനവും ഉടൻ പുറപ്പെടും.
കോഴിക്കോട്: പ്രവാസികളുമായി ദുബായില്‍നിന്ന് ഇന്ന് കരിപ്പൂരിലെത്തുന്ന വിമാനത്തിലുള്ളത് 19 ഗര്‍ഭിണികള്‍. ഇവര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളിലെ 85 പേരെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കു മാറ്റില്ല. പകരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി നല്‍കും. മലപ്പുറം ജില്ലക്കാരായ 85 പേരാണ് ഇന്നെത്തുന്നത്. ഇതില്‍ 23 പേരെ പ്രത്യേക നിരീക്ഷണത്തില്‍ വീടുകളിലേക്ക് അയയ്ക്കും. 14 പേര് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായാണു വരുന്നത്. രണ്ടുപേര്‍ ഗര്‍ഭിണികളാണ്. പത്ത് വയസിനു താഴെ പ്രായമുള്ളവര്‍ മൂന്ന്. 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നാലു പേര്. Read More
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ഇതുവരെ 474 പേരാണ് കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര് വീടുകളിലും 310 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മേയ് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.
കൊച്ചി – അബുദാബി ഫ്ലൈറ്റ് മുൻ നിശ്ചയിച്ചിരുന്നതിലും 20 മിനിറ്റ് മുമ്പ് അബുദാബിയിലെത്തി. പ്രാദേശിക സമയം 15.15നാണ് ഫ്ലൈറ്റിന്റെ ലാൻഡിങ് നിശ്ചയിച്ചിരുന്നത്. എന്നാഷ 14.50ന് തന്നെ ഫ്ലൈറ്റ് എത്തുകയായിരുന്നു.
ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും സജീവ പങ്കാളിത്തം വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന പ്രവാസികളെ മടക്കിയെത്തിക്കുന്നതിനുള്ള വന്ദേ ഭാരതിലൂടെ നാട്ടിലേക്ക് ഇന്ന് എത്തുന്നവരിൽ 11 ഗർഭിണികളും. മടക്കം ഏപ്രിലിൽ തീരുമാനിച്ചിരുന്നതാണെന്നും എന്നാൽ കോവിഡ്-19 മൂലം വൈകിയെന്നും ഇന്ന് നാട്ടിലേക്ക് തിരിക്കുന്ന അനിഷയുടെ ഭർത്താവ് റിഞ്ചുരാജ്. “അനിഷ ഗർഭിണിയാണ്. ഡെലിവറി തീയതി ജൂൺ രണ്ടാം വാരത്തിലാണ്. ഭാര്യയും കുട്ടിയും സഹോദരന്റെ ഭാര്യയും ഇന്ന് നാട്ടിലേക്ക് വരുന്നുണ്ട്,” റിഞ്ചുരാജ് പറഞ്ഞു. ജോലിയുള്ളതിനാൽ താൻ ഇവിടെ തന്നെ തുടുകയാണെന്നും റിഞ്ചുരാജ് വ്യക്തമാക്കി.
അബുദാബിയിൽനിന്നും കൊച്ചിയിലേക്ക് വിമാനം പുറപ്പെടുന്നതിനുളള നടപടികൾ പൂർത്തിയായതായി യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിമാനത്താവളത്തിൽ യാത്രക്കാരുടെ സ്ക്രീനിങ് പുരോഗമിക്കുന്നു.
കൊച്ചി: ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. ഇന്നു രാത്രി 9.40 ഓടെ കൊച്ചി വിമാനത്താവളത്തിൽ അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എത്തും. വിമാനത്താവളത്തിൽ നിന്നും അതത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് ഇവരെ എത്തിക്കുക. ഗർഭിണികൾ, മുതിർന്ന പൗരൻമാർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റൈൻ നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂർ – 73, പാലക്കാട് – 13, മലപ്പുറം – 23, കാസർഗോഡ് – 1, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്. Read More
കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ മാത്രം രാത്രി 8 ന് അവസാനിച്ച സമയ പരിധിയിൽ കേരളത്തിലെത്തിയത് 401 പേർ. 215 പുരുഷൻമാരും 167 സ്ത്രീകളും 19 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേർന്നത്. തമിഴ്നാട്ടിൽ നിന്നുമാണ് കൂടുതൽ പേർ എത്തിയത്. തമിഴ്നാട് – 360, കർണ്ണാടകം – 27, തെലുങ്കാന – 1, ആന്ധ്ര – 2, പോണ്ടിച്ചേരി- 9, മഹാരാഷ്ട്ര – 2 എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് ഏഴ്) രാവിലെ ആറു മുതൽ ഉച്ചക്ക് രണ്ടു വരെ 1320 ആളുകൾ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 961 പുരുഷൻമാരും 271 സ്ത്രീകളും 88 കുട്ടികളുമുൾപ്പെടെയുള്ളവർ 480 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 306 കാറുകൾ, 144 ഇരുചക്രവാഹനങ്ങൾ, 22 ട്രാവലറുകൾ, 4 ഓട്ടോകൾ, 4 മിനി ബസ് എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്. കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ആളുകൾ കേരളത്തിലേക്ക് എത്തുന്നത്.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് ഡിജിറ്റൽ പാസ് നൽകുന്നത് തത്കാലത്തേക്ക് നിർത്തി. ഇതുവരെ എത്തിയവരുടെ വിവരം ശേഖരിച്ച ശേഷവും ഇവരെ ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകൾ അനുവദിക്കൂ. മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണിൽനിന്നും വരുന്നവർ നിർബന്ധമായും ക്വാറന്റൈൻ കേന്ദ്രങ്ങളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. ഗർഭിണികൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 14 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് മാത്രമാണ് നിലവിൽ ഇതിൽ ഇളവുളളത്. പക്ഷേ ഇവരെല്ലാം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.
വളരെ അടിയന്തര ആവശ്യങ്ങൾക്കുളളവരെ അല്ലാതെ, രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനി മുതൽ മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വയനാട് ജില്ലാ കലക്ടർ അറിയിച്ചു
പ്രവാസികളെ നാട്ടിലേക്കു തിരിച്ചെത്തിക്കാൻ സമുദ്രസേതു പദ്ധതിയുടെ ഭാഗമായുള്ള ജലസ്വ കപ്പൽ മാലിദ്വീപിൽ എത്തി. വെള്ളിയാഴ്ചയാണ് പ്രവാസികളുമായി കപ്പൽ കൊച്ചിയിൽ എത്തുക
ഉച്ചയ്ക്ക് 1.40 നാണ് കോഴിക്കോട് നിന്നുളള രണ്ടാമത്തെ വിമാനം പുറപ്പെട്ടത്. ക്യാപ്റ്റൻ മിഷേലെ സാൽധൻഹ, ഫസ്റ്റ് ഓഫീസർ, അഖിലേഷ് കുമാർ. വിനീത് ഷാമിൽ, അബ്ദുൽ റൗഫ്, പി.റസീന, റിജോ ജോൺസൺ എന്നിവരാണ് ക്രൂ അംഗങ്ങൾ.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. അബുദാബിയിലേക്കാണ് എയർ ഇന്ത്യ ഫ്ളെെറ്റ് നമ്പർ IX 419 പുറപ്പെട്ടത്.
ഒഡീഷയിൽ പുതുതായി 20 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സൂറത്തിൽനിന്നും അടുത്തിടെ മടങ്ങി എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 205 ആയി ഉയർന്നു.
മാലി തീരത്ത് ഐഎൻഎസ് ജലഷ്വാ കപ്പൽ എത്തി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. നാലു ദിവസം കൊണ്ടാണ് 40,000 ത്തിൽനിന്നും 50,000 ത്തിലേക്ക് എത്തിയത്. ഒരു ദിവസം കൊണ്ട് 3500 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മുംബൈ നഗരത്തിൽ മാത്രം 10,000 ത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. Read More
രാജ്യത്ത് കോവിഡ് രോഗവ്യാപന തോത് ഉയരുന്നു. കേസുകൾ ഇരട്ടിക്കുന്നത് 12 ദിവസത്തിൽ നിന്ന് 11 ദിവസത്തിലൊരിക്കലായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് ബാധിതർ അരലക്ഷം കടന്നു. 52952 പേർക്കാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചത്. ഇതിൽ 1,783 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 15,266 പേർക്ക് രോഗം ഭേദമായി. നിലവിൽ 35902 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 89 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ലോകത്തിന് മാതൃകയെന്നും വിഷമമേറിയ ഘട്ടത്തില്‍ നിന്ന് മോചനം ഉറപ്പെന്നും ബുദ്ധപൂര്ണിമദിന സന്ദേശത്തില്‍ നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ പ്രവര്‍ത്തനം ശ്രീബുദ്ധന്റെ തത്ത്വങ്ങള്‍ അനുസരിച്ചാണ്. ലോകത്തിന്റെ ആകെ രക്ഷയ്ക്കാണ് ഇന്ത്യയുടെ ശ്രമമെന്നും മോദി പറഞ്ഞു.
അമേരിക്കയിലുള്ള ഇന്ത്യൻ സ്വദേശികൾക്ക് നാട്ടിലെത്താനുള്ള കാര്യങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ഏഴ് നോൺ ഷെഡ്യൂൾ വിമാനങ്ങൾ പ്രവർത്തിക്കുമെന്ന് യുഎസിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഗർഭിണികളെയും കുട്ടികളെയും സംസ്ഥാന സർക്കാരുകളുടെ ക്വാറന്റെെൻ കേന്ദ്രങ്ങളിൽ നിന്നു ഒഴിവാക്കും. ഇവരെ വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് വിടും. ഇവർ വീടുകളിൽ ക്വാറന്റെെനിൽ ഇരുന്നാൽ മതി.
യാത്രയിലും വിമാനത്താവളത്തിൽ എത്തിയാലും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികൾക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന് കേന്ദ്രങ്ങളില്‍ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ വീടുകളിലേക്ക് മടക്കൂ. ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനിലും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രം കര്‍ശന നിര്‍ദേശം നല്കി. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.
പ്രവാസികളിൽ ഗർഭിണികളായവർക്ക് മുൻഗണന നൽകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. 28 ആഴ്ചയിലധികം ആയ ഗർഭിണികളെയാണ് ആദ്യം നാട്ടിലെത്തിക്കുക. നാട്ടിലേക്ക് തിരിച്ചുപോകാൻ പേര് രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗവും ഗർഭിണികളാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആയ നീരജ് അഗർവാൾ പറഞ്ഞു. ഇന്ന് ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ഫ്ലെെറ്റിൽ 11 ഗർഭിണികൾ ഉണ്ടാകും. പേര് രജിസ്റ്റർ ചെയ്ത എല്ലാ ഗർഭിണികളും അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യത്തിലല്ല. അതുകൊണ്ടാണ് 28 ആഴ്ചയിൽ കൂടുതൽ ഗർഭിണികളായവർക്ക് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബായിൽ നിന്നു ഇന്ത്യയിലേക്ക് എത്താൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ കൂടുതലും ഗർഭിണികളാണ്. ഏകദേശം 6,500 ഗർഭിണികൾ ഇന്ത്യയിലേക്ക് എത്താൻ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത്യാവശ്യമായി നാട്ടിലെത്തിക്കേണ്ട സ്ഥിതിയുള്ള ഗർഭിണികൾക്ക് കൂടുതൽ പരിഗണന നൽകിയായിരിക്കും തുടർ നടപടികൾ.
ടെർമിനലിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. പത്തു ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പാകത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഗ്ലാസ് മറകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
വിമാനത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ മുതൽ കർശന നിയന്ത്രണങ്ങളാണ് ബാധകമായിട്ടുള്ളത്. വിമാനത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് നിർബന്ധമാണ്. യാത്രക്കാർ പൂർണമായും സാമൂഹിക അകലം പാലിക്കണം. ലാൻഡിങ്ങിന് 45 മിനിറ്റ് മുമ്പ് വിമാനത്താവളത്തിലും ക്വാറന്റെെനിലും പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അറിയിപ്പുണ്ടാകും. സ്വന്തം വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഫോമും നൽകും. ഇതു പൂരിപ്പിച്ച് ഹെൽപ് ഡെസ്കിൽ നൽകണം. 15 – 20 പേരെ ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം വിമാനത്തിൽ നിന്നിറക്കും. ഇറങ്ങും മുൻപ് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധിയാക്കണം.