Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

‘കുട്ടികളെ സൂക്ഷിക്കുക’; 12 വയസിന് മുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം: ലോകാരോഗ്യ സംഘടന

ലോകാരോഗ്യസംഘടനയും യുനിസെഫും ചേർന്നാണ് കുട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്

ന്യൂഡൽഹി: ലോകത്താകമാനം കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കുട്ടികളും രോഗവാഹകരാകാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പിമായി ലോകാരോഗ്യ സംഘടന. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ഡബ്ല്യൂഎച്ച്ഒ പുറപ്പെടുവിച്ച പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കൊവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

Also Read: രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കെല്ലാം ക്വാറന്റൈൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റം

അതേസമയം ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സാഹചര്യം മനസിലാക്കി മാസ്ക് ഉപയോഗിച്ചാൽ മാതിയാകും. രോഗവ്യാപനമുള്ള സ്ഥലങ്ങൾ, മാസ്ക് ഉപയോഗിക്കാനുള്ള പരിചയം, മുതിര്‍ന്നവരുടെ നിയന്ത്രണവും മേൽനോട്ടവും എന്നിവ പരിഗണിക്കണം. അഞ്ച് വയസിൽ താഴെയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നൽകേണ്ടതെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ലോകാരോഗ്യസംഘടനയും യുനിസെഫും ചേർന്നാണ് കുട്ടികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പ്രധാന നിര്‍ദേശങ്ങള്‍

  1. രോഗ വ്യാപനം വലിയ രീതിയില്‍ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിനും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്.
  2. കോവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യത കുട്ടികള്‍ക്കുമുള്ളതിനാല്‍ ആറിനും 11നും വയസ്സിനിടയില്‍ പ്രായമുള്ളവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയാവും. ഈ പ്രായത്തിലുള്ള കുട്ടികള്‍ പ്രായാധിക്യമുള്ളവരുമായി ഇടപഴകുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്.
  3. സാധാരണ സാഹചര്യങ്ങളില്‍ അഞ്ച് വയസ്സിനു താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല.

Also Read: കുടുംബത്തെ കണ്ടിട്ട് രണ്ട് മാസത്തിലേറെയായി, കൊച്ചുമകനുമായി സംസാരിക്കുന്നത് വീഡിയോ കോളിൽ: കെകെ ശൈലജ

അതേസമയം സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോളിലും മാറ്റം. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കെല്ലാം ക്വാറന്റൈൻ വേണ്ടെന്ന നിർദേശമാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനിൽ പോയാൽ മതിയാകും. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെടുന്ന ലോ റിസ്ക് വിഭാഗക്കാർ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മാത്രം മതിയാകും.

സംസ്ഥാനത്ത് പുറത്ത് നിന്ന് എത്തുന്നവർക്കുള്ള ക്വാറന്റൈൻ ചട്ടങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തു നിന്നും വരുന്നവർക്കെല്ലാം 28 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തിയ തീരുമാനവും മാറ്റിയിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വരുന്നവർ 14 ദിവസത്തെ ക്വാറന്റൈൻ മതിയാകും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 guidelines for children who unicef

Next Story
‘ഡൽഹി റയറ്റ്സ് 2020: ദി അൺടോൾഡ് സ്റ്റോറി’ പിൻവലിക്കുന്നതായി പ്രസാധകരായ ബ്ലൂംസ്ബറി ഇന്ത്യdelhi riots, northeast delhi riots, whatsapp group behind delhi riots, northeast delhi communal riots, Hindu muslim clash, pro anti caa protesters clash, jaffrabad, whatsapp group, hate speech,indian express, ഡൽഹി കലാപം, വടക്കുകിഴക്കൻ ഡെൽഹി കലാപം, ഡൽഹി കലാപത്തിന് പിന്നിലെ വാട്‌സ്ആപ്പ് ഗ്രൂപ്പ്, വടക്കുകിഴക്കൻ ഡൽഹി സാമുദായിക കലാപം, ഹിന്ദു മുസ്ലിം ഏറ്റുമുട്ടൽ, ജാഫ്രാബാദ്, വാട്‌സ്ആപ്പ് ഗ്രൂപ്പ്, വിദ്വേഷ ഭാഷണം, ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express