ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വര്‍ധിച്ച ക്ഷാമബത്ത (ഡിഎ) ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചു. ബുധനാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.

Read More: മേയ് മൂന്നിനുശേഷം ലോക്ക്ഡൗൺ നീട്ടുന്നത് കൂടുതൽ തകർച്ചയുണ്ടാക്കുമെന്ന് സോണിയ ഗാന്ധി

മാര്‍ച്ച് 13-നാണ് കേന്ദ്ര സര്‍ക്കാര്‍, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമ ബത്ത 17 ശതമാനത്തില്‍ നിന്നും 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ ഇത് നല്‍കുവാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം. കൂടാതെ, 2020 ജൂലൈയിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനയും വേണ്ടെന്നുവച്ചിട്ടുണ്ട്.

“2020 ജനുവരി ഒന്ന് മുതൽ കേന്ദ്രസർക്കാർ ജീവനക്കാർക്കും കേന്ദ്ര സർക്കാർ പെൻഷൻകാർക്കും നൽകേണ്ട ക്ഷാമബത്തയുടെ അധിക ഗഡു നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. 2020 ജൂലൈ ഒന്ന് മുതൽ 2021 ജനുവരി ഒന്ന് വരെയുള്ള ഡിഎ, ഡിആർ എന്നിവയുടെ അധിക ഗഡുക്കളും നൽകില്ല, ”ധനമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള ക്ഷാമബത്ത നിരക്ക് തുടരുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഈ നടപടിയിലൂടെ 27,000 കോടി രൂപയുടെ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Read in English: Covid-19: Govt freezes DA, DR hike for employees, pensioners till July 2021

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook