scorecardresearch

കോവിഡ് -19: രാജ്യത്ത്‌ മരണം ഏഴ്; രോഗബാധിതർ 370

സ്വകാര്യ ലബോറട്ടറികളിൽ പരിശോധിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കി. ഒരു പരിശോധനയ്ക്ക് 4,500 രൂപ പരിധി നിശ്ചയിച്ചു

സ്വകാര്യ ലബോറട്ടറികളിൽ പരിശോധിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കി. ഒരു പരിശോധനയ്ക്ക് 4,500 രൂപ പരിധി നിശ്ചയിച്ചു

author-image
WebDesk
New Update
coronavirus, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധയിൽ മരണം ഏഴായി. ഗുജറാത്ത്, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണു പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 370 ആയി ഉയർന്നു.

Advertisment

ഗുജറാത്തിൽ അറുപത്തി ഒൻപതുകാരനും ബിഹാറിൽ മുപ്പത്തിയെട്ടുകാരനും മുംബെെയിൽ അറുപത്തി മൂന്നുകാരനുമാണു മരിച്ചത്. ഗുജറാത്തിലും ബിഹാറിലും ആദ്യ കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിലേത് രണ്ടാമത്തെ മരണമാണ്. ജലദോഷത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ  വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണു മുംബെെ സ്വദേശിയെ മാർച്ച് 19 ന് എച്ച്എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ന്യുമോണിയ ഉൾപ്പെടെ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാ രോഗികളെയും കോവിഡ്-19 രോഗത്തിന്റെ പരിശോധനയ്ക്ക് വിധേയരാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇവർ വൈറസ് ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിർദേശം.

Read More: Covid-19 Live Updates: ജനത കർഫ്യു ആരംഭിച്ചു; എല്ലാവരും ഭാഗമാകണമെന്ന് മോദി

Advertisment

സ്വകാര്യ ലബോറട്ടറികളിൽ പരിശോധിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കി. ഒരു പരിശോധനയ്ക്ക് 4,500 രൂപ പരിധി നിശ്ചയിച്ചു. സ്ക്രീനിങ്ങിന് 1,500 രൂപയും സ്ഥിരീകരണത്തിന് 3,000 രൂപയും. ഉചിതമായ ബയോ സേഫ്റ്റി മുൻകരുതലുകളും സാമ്പിളുകളുടെ ശേഖരണവും ഉപയോഗിച്ച് യോഗ്യതയുള്ള ഒരു ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പരിശോധന നടത്താൻ കഴിയൂ.

പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ തത്സമയ പിസിആർ പരിശോധനകൾ മാത്രമേ ശുപാർശ ചെയ്യുന്നുള്ളൂ, ഫലങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. നെഗറ്റീവ് ഫലം ലഭിച്ച സാമ്പിളുകൾ ഒരാഴ്ചത്തെ ശേഖരത്തിന് ശേഷം നശിപ്പിക്കേണ്ടതുണ്ട്, അവ ഒരു ആവശ്യത്തിനും കൈമാറരുത്.

വേണ്ടത്ര പരിശോധനകൾ നടത്താത്തതിന്റെ പേരിൽ ഇന്ത്യ വിമര്‍ശനം നേരിടുകയാണ്.വൈറസിനെ മറികടക്കാൻ രാജ്യങ്ങൾ നിരന്തരം പരിശോധനകൾ നടത്തണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

അതേസമയം, സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു. പരിഭ്രാന്തരായി അവശ്യ സാധനങ്ങൾ സംഭരിച്ചുവയ്‌ക്കുന്ന രീതി ജനങ്ങൾ ഉപേക്ഷിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. പരിഭ്രാന്തി പരത്തുന്ന അന്തരീക്ഷം നല്ലതല്ലെന്നും അത് രാജ്യത്തിനു ദോഷം ചെയ്യുമെന്നുമാണ് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പറഞ്ഞത്.

വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യം ഇന്ന് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ‘ജനത കര്‍ഫ്യൂ’ ആചരിക്കുകയാണ്. ഈ സമയത്ത് ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നു പ്രധാനമന്ത്രി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ജനത കര്‍ഫ്യൂ വേളയില്‍ ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. 3,500 ട്രെയിനുകള്‍ റദ്ദാക്കി.

Read in English

Corona Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: